തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടി സ്വര്‍ണക്കടത്ത്: അന്വേഷണം വ്യാപിപ്പിക്കും; വന്‍ശൃംഖലയുടെ ഭാഗമെന്നു സംശയം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടി സ്വര്‍ണക്കടത്തു മാഫിയയില്‍ ഉള്‍പ്പെട്ടവരുടെ ബന്ധങ്ങള്‍ തപ്പി പോലീസ്. കേസില്‍ തടിയന്റവിട നസീറിന്റെ സഹോദരന്‍ സുഹൈല്‍ അടക്കം നാലുപേരെ കൂടി കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. സുഹൈലാണ് കവര്‍ച്ചയുടെ സൂത്രധാരന്‍. സംഘത്തിനു തീവ്രവാദസംഘവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. അതിനിടെ സുഹൈലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോഴിക്കോടു മെഡി.കോളജ് പോലീസ് കോടതിയിലെത്തി.

<strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!</strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!

കേസുമായി ബന്ധപ്പെട്ട് കോഴിക്കോടു മെഡി.കോളജ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്ത അജീഷ് അഭി എന്നയാള്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് സുഹൈലിലേക്ക് അന്വേഷണം നീണ്ടത്. ബംഗളൂരു സ്‌ഫോടന കേസ്, അതിര്‍ത്തി റിക്രൂട്ട്‌മെന്റ് കേസ് തുടങ്ങിയ വിവിധ കേസുകളില്‍ സുഹൈലിനും പങ്കുണ്ടെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. തീവ്രവാദകേസുകള്‍ നടത്താനുള്ള ധനസമാഹരണത്തിനു കവര്‍ച്ച നടത്താനുള്ള നീക്കമുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം മുമ്പു റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

Thrissur map

വിദേശത്തായിരുന്ന സുഹൈല്‍ നാട്ടില്‍ വന്നശേഷം സംഘാംഗങ്ങളൊത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണം കൊണ്ടുവരുന്നവരെ നോട്ടമിട്ടിരുന്നു. ഇവരെ നിരീക്ഷിച്ചശേഷമായിരുന്നു കവര്‍ച്ച. ഗുണ്ടാസംഘങ്ങള്‍ക്കു വിവരം കൈമാറിയശേഷമാണ് കൊള്ളയടിക്കുന്നത്. മുമ്പ് ഇവര്‍ നടത്തിയ കൊളളകളെ കുറിച്ചും പോലീസ് ചികയുന്നുണ്ട്.

കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് മാഫിയാസംഘം സ്ഥിരമായി സ്വര്‍ണം കടത്തിയിരുന്നത്. രാജ്യാന്തര റാക്കറ്റില്‍ പെട്ട മറ്റു ചിലരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നാണ് സൂചന. ചാവക്കാട് സ്വദേശികളായ രണ്ടുപേരാണ് കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതെന്നാണു വിലയിരുത്തല്‍. കവര്‍ച്ചയ്ക്ക് വാഹനം ഏര്‍പ്പെടുത്തികൊടുത്ത മറ്റു രണ്ടുപേരില്‍ ഒരാള്‍ ഇതിനകം ഗള്‍ഫിലേക്കു കടന്നതായും അറിയുന്നു. കൊടുവള്ളി സ്വദേശികളുടെ 70 പവന്‍ സ്വര്‍ണമാണ് സംഘം ചാലക്കുടി പോട്ട പാലത്തിനടുത്തു വെച്ചു കവര്‍ന്നത്. ഇത് അന്വേഷണത്തില്‍ കണ്ടെടുത്തു.

കഴിഞ്ഞ സെപ്തംബര്‍ 15ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം ആസൂത്രിതമായാണ് കവര്‍ന്നത്. രണ്ടുവാഹനങ്ങളിലെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. ചാലക്കുടിയില്‍ തന്നെ ദേശീയപാതയില്‍ മുമ്പു രണ്ടുതവണ സമാനസംഭവമുണ്ടായിട്ടുണ്ട്. കവര്‍ച്ച നടന്നാലും പലപ്പോഴും പരാതികളുണ്ടാകാറില്ലെന്നതാണ് വസ്തുത. കൊണ്ടുവരുന്ന സ്വര്‍ണവും പണവും അനധികൃതമായതിനാല്‍ പരാതി നല്‍കാറില്ല. അതിനാല്‍ തന്നെ കൃത്യമായ അന്വേഷണവും നടക്കാറില്ല.

Thrissur
English summary
Gold theft in Chalakudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X