• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനം; വഴിയില്‍ ഇറക്കിവിട്ടു, പ്രതി മുന്‍സഹപാഠി

Google Oneindia Malayalam News

തൃശൂര്‍: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന് പരാതി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ മുഖ്യപ്രതിയായ യുവാവിനെ പൊലീസ് തിരയുകയാണ്. പ്രതിക്ക് ഇതിനായി വാഹനം ഏര്‍പ്പാടാക്കിക്കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടാപ്പകല്‍ ഭര്‍തൃമതിയായ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

1

ഭര്‍തൃമതിയായ യുവതിയെ രാവിലെ സ്വന്തം വീട്ടുമുറ്റത്ത് നിന്നാണ് പ്രതി തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് പിറ്റേന്ന് തൃശൂര്‍ നഗരത്തില്‍ ഇറക്കിവിടുകയും ചെയ്തു. പിന്നാലെ യുവതി തൃശൂര്‍ ഈസ്റ്റ് പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയെ കാണാതായ സമയത്ത് ഭര്‍ത്താവ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

2

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

തുടര്‍ന്ന് യുവതിയെ കണ്ടെത്താന്‍ പൊലീസ് രാത്രി മുഴുവന്‍ നഗരത്തില്‍ പരിശോധന നടത്തുകയും ചെയ്തു. യുവതിയെ ആദ്യം തട്ടിക്കൊണ്ടു പോയ കാറിലായിരുന്നില്ല യാത്ര തുടര്‍ന്നത്. വഴി മധ്യേ കാറ് മാറിയിരുന്നു. പ്രതി ആരോമലിന്റെ സുഹൃത്തായ ഷെറിനാണ് മറ്റൊരു കാര്‍ ഏര്‍പ്പാട് ചെയ്ത് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

3

'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി

ഈ കാറിലാണ് യുവതിയെ രാത്രി മുഴുവന്‍ പാര്‍പ്പിച്ചത്. ഷെറിന്‍ ഒട്ടേറെ വാഹനതട്ടിപ്പ് കേസിലെ പ്രതിയാണ്. പ്രതി ആരോമല്‍ സ്‌കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നു. ഇയാള്‍ യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നെന്ന് പരാതിയില്‍ പറയുന്നു. ആരോമലിനെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്.

4

ബെല്‍ജിയം ടീമിലുമുണ്ട് ഒരു കൊച്ചിക്കാരന്‍; ഖത്തര്‍ ലോകകപ്പിലും മലയാളിക്ക് അഭിമാനനേട്ടംബെല്‍ജിയം ടീമിലുമുണ്ട് ഒരു കൊച്ചിക്കാരന്‍; ഖത്തര്‍ ലോകകപ്പിലും മലയാളിക്ക് അഭിമാനനേട്ടം

കാറില്‍ വച്ച് ആരോമല്‍ യുവതിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. അന്തിക്കാട് സ്വദേശിയാണ് ആരോമല്‍. അറസ്റ്റിലായ ഷെറിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമാണ് അരോമലിനെ കുറിച്ചുള്ള വിവരം ലഭിക്കും. ഇതിന് വേണ്ടിയുള്ള ശ്രമത്തിലാണ് പൊലീസ്.

5

സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഷൂനക്കിയ ആള്‍ തന്നെ; എത്ര വെളിപ്പിച്ചാലും മാറില്ല: റിജില്‍ മാക്കുറ്റിസവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഷൂനക്കിയ ആള്‍ തന്നെ; എത്ര വെളിപ്പിച്ചാലും മാറില്ല: റിജില്‍ മാക്കുറ്റി

അതേസമയം, തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. നേരത്തെ അവാസാനിപ്പിച്ച കേസുകള്‍ അടക്കം പുനപരിശോധിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവി മുന്നോട്ടുവച്ചിട്ടുണ്ട്.

6

കേസില്‍ എസ് എച്ച ഒ സി ആര്‍ സുനുവടക്കം പ്രതികളുടെ അറസ്റ്റില്‍ അനിശ്ചിതത്വം തുടരുകയാണ്. യുവതിയുടെ ആരോപണങ്ങള്‍ ശരിവക്കുന്ന തെളിവുകള്‍ കണ്ടാത്താനായില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പിടിയിലാകാനുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

Thrissur
English summary
Housewife abducted from backyard in car and molest in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X