കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവം: ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍, സംഭവം തൃശൂരില്‍!
തൃശൂര്‍: കയ്പമംഗലം ചെന്ത്രാപ്പിന്നി മീത്തിക്കുളത്ത് കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. ഈസ്റ്റ് ചെന്ത്രാപ്പിന്നി സ്വദേശിനി എഴവത്തറ വീട്ടില്‍ സുമിതയേയും ഭര്‍ത്താവ് അനില്‍കുമാറിനേയുമാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ നിര്‍ദ്ദേശപ്രകാരം കയ്പമംഗലം എസ്ഐ കെജെ ജിനേഷ് അറസ്റ്റു ചെയ്തത്.

കുഞ്ഞ് തന്റേതല്ലെന്ന്
ഒക്ടോബര്‍ മാസം 28ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ നാട്ടുകാരാണ് കുറ്റിക്കാട്ടില്‍ പിഞ്ചു കുഞ്ഞിന്റെ കരച്ചില് കേട്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ കുഞ്ഞിന് പോലീസ് കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയുമായി ബന്ധപ്പെട്ട് വിദഗ്ദ ചികിത്സക്ക് സൗകര്യം ഒരുക്കി. സംഭവം അറിഞ്ഞെത്തിയ വാര്‍ഡ് മെമ്പര്‍ ആശാ വര്‍ക്കറും വനിതാ പോലീസുകാരും ചേര്‍ന്ന് സുമിതയോട് കുഞ്ഞിന്റെ കാര്യം ആന്വേഷിച്ചെങ്കിലും കുഞ്ഞ് തന്റേതല്ല എന്ന നിലപാടിലായിരുന്നു. എന്നാല്‍ അവശനിലയിലായിരുന്ന ഇവര്‍ കിടന്നിരുന്ന മുറിയില്‍ രക്തം കണ്ടെത്തിയത് സംശയം വര്‍ധിപ്പിച്ചു. കുടുതല്‍ പരിശോധനക്കും ചികിത്സക്കുമായി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച സുമിതയേയും ഭര്‍ത്താവിനേയും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നു
ഇതേ സമയം നടന്ന അന്വേഷണത്തില്‍ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയിലും കുറ്റിക്കാട്ടിലും രക്തവും പ്രസവാവശിഷ്ടങ്ങളും കണ്ടെത്തിയ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം അനില്‍ കുമാറിനേയും ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ്ജ് ആയ സുമതിയേയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വന്നത്.

ഭാര്യ പ്രസവിചിച്ചിട്ടില്ലെന്ന്
തന്റെ ഭാര്യ പ്രസവിച്ചിട്ടില്ല എന്നാണ് അനില്‍കുമാര്‍ ആദ്യം പറഞ്ഞത്. ഭര്‍ത്താവ് ഗര്‍ഭനിരോധന ശസ്ത്രക്രിയ നടത്തിയതാണെന്നും പ്രസവം പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്ന് താനും ഭര്‍ത്താവും ചേര്‍ന്ന് കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഇടുകയായിരുന്നെന്നും ഒടുവില്‍ സുമിത തന്നെ സമ്മതിച്ചു. പുലര്‍ച്ചെ പ്രസവേദന അനുഭവപ്പെട്ട് വീടിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍ വച്ച് പ്രസവിച്ച ഉടനെ ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ അടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയിടുകയായിരുന്നത്രേ. പട്ടിയോ കുറുക്കനോ എടുത്തു കൊണ്ടു പോകുമെന്നതിനാലാണ് അങ്ങിനെ ചെയ്തതതെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ മണിക്കൂറുകളോളം പാമ്പിന്റെ ശല്യമുള്ള കുറ്റിക്കാട്ടില്‍ കിടന്ന് ഉറുമ്പരിച്ചിട്ടും കുഞ്ഞ് രക്ഷപ്പെട്ടതില്‍ അത്ഭുതം തോന്നിയെന്ന് എസ്.ഐ. പറഞ്ഞു. കുഞ്ഞ് ഇപ്പോള്‍ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ തണല്‍ ശിശുഭവനത്തില്‍ സംരക്ഷണത്തിലാണ്.

രണ്ട് മക്കള്‍ വേറെയും
വിവാഹം കഴിഞ്ഞ് 15 വര്‍ഷമായ ഇവര്‍ക്ക് പന്ത്രണ്ടു വയസും രണ്ടര വയസുമുള്ള രണ്ടു പെണ്‍കുട്ടികള്‍ വേറേയുമുണ്ട്. ഈ രണ്ടു കുട്ടികളും സുരക്ഷിതരല്ലെന്നു കണ്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. പിന്നീട് കുട്ടികളെ മായന്നൂരിലെ ബാലികാസദനത്തിലേക്കു മാറ്റി. സംഭത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications