• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലോകസഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ 18 സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയപ്രതീക്ഷയെന്ന് കെ സുരേന്ദ്രന്‍

  • By Desk

തൃശൂര്‍: ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 18 സീറ്റുകളില്‍ ബി.ജെ.പിക്ക് ജയപ്രതീക്ഷയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ശക്തമായ ത്രികോണമത്സരം സംസ്ഥാനത്ത് നടക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. വിവിധ സര്‍വെകള്‍ ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. സീറ്റുകള്‍ മത്സരിക്കുന്നതു സംബന്ധിച്ച് ബി.ഡി.ജെ.എസ്. ഉള്‍പ്പെടെ ഘടകകക്ഷികള്‍ അവകാശവാദമുന്നയിക്കുന്നതു സ്വാഭാവികമാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. ഫെബ്രുവരി രണ്ടാംവാരത്തോടെ സീറ്റുകള്‍ സംബന്ധിച്ചും സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ധാരണയാകും. ആരും പ്രതീക്ഷിക്കാത്ത ചിലര്‍ ഇക്കുറി ലിസ്റ്റില്‍ ഇടംപിടിക്കും. എന്‍.എസ്.എസ്. ഉള്‍പ്പെടെ സമുദായ സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. അയ്യപ്പജ്യോതി അതിനു തുടക്കമിട്ടുവെന്നാണ് കണക്കാക്കുന്നത്.

പിണറായി ഇന്ദ്രജാലക്കാരനോ?

പിണറായി ഇന്ദ്രജാലക്കാരനോ?

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന കള്ളസത്യവാങ്മൂലം നല്‍കിയ പിണറായി ഇന്ദ്രജാലക്കാരനായി മാറിയെന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍. ജാലവിദ്യക്കാരനെ പോലെ പുരുഷനെ സ്ത്രീയാക്കുന്ന നടപടിയാണു മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ബി.ജെ.പി. നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ വിമര്‍ശിച്ചു. ആടിനെ പട്ടിയാക്കുന്ന പണി മുമ്പുമുണ്ട്. ഇത്തരമൊരു സത്യവാങ്മൂലം നല്‍കാന്‍ എവിടുന്നാണ് പോലീസിനു വിവരം ലഭിച്ചത്? ശബരിമലയെ കളങ്കപ്പെടുത്താന്‍ ഭരണഘടനാ സ്ഥാപനങ്ങളെ കരുവാക്കുകയാണ്. ശബരിമലയെ തകര്‍ക്കുകയാണ് ലക്ഷ്യം. കച്ചവടമാണ് നടത്തുന്നത്. എരുമേലിയില്‍ വിമാനത്താവളം നോക്കിയാണ് പിണറായി കളിക്കുന്നത്. 500 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ചിലര്‍ക്ക് നല്‍കാനാണ് പദ്ധതിയെന്നും വിമര്‍ശിച്ചു.

 ചെറുത്ത് തോല്‍പ്പിക്കുമെന്ന്

ചെറുത്ത് തോല്‍പ്പിക്കുമെന്ന്

ശബരിമലയില്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ചെറുത്തു തോല്‍പിക്കും. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുത്ത മാതാ അമൃതാനന്ദമയി ദേവി, കൊളത്തൂര്‍ അദൈ്വതാശ്രമം അധിപന്‍ ചിദാനന്ദപുരി തുടങ്ങിയവര്‍ക്ക് എതിരേ പോലും പരസ്യമായി അധിക്ഷേപം ചൊരിയുന്നു. സി.പി.എം. സെക്രട്ടറി കോടിയേരി ഹീനപ്രചാരണമാണ് നടത്തുന്നത്. ഹിന്ദുമത സ്ഥാപനങ്ങള്‍ സി.പി.എമ്മിനു കയറി കൊട്ടാനുള്ള ചെണ്ടയല്ല. ഇവര്‍ സി.പി.എമ്മിന്റെ വര്‍ഗ ബഹുജന സംഘടനകളാണോ? ആചാര്യന്മാര്‍ എവിടെ പോകണമെന്നു പറയാന്‍ കോടിയേരിക്ക് എന്തധികാരമാണുള്ളത്?

ഹിന്ദു ആചാര്യന്മാരെ വിമര്‍ശിക്കുന്നു

ഹിന്ദു ആചാര്യന്മാരെ വിമര്‍ശിക്കുന്നു

സ്വാമി അഗ്നിവേശ്, സന്ദീപാനന്ദഗിരി എന്നിവരെ സി.പി.എം. കൊണ്ടുനടക്കുന്നുണ്ട്. കള്ളനാണയങ്ങളെ കൂടെ കൂട്ടിയവര്‍ ഹിന്ദു ആചാര്യന്മാരെ വിമര്‍ശിക്കുന്നു. സി.പി.എം ഇത്തരം ഭീഷണിപ്പെടുത്തലുകള്‍ അവസാനിപ്പിക്കണം.ശബരിമല നടതുറക്കുന്ന ദിവസം ജില്ലാതലങ്ങളില്‍ സര്‍ക്കാര്‍ നടപടിക്ക് എതിരേ പ്രതിഷേധ പരിപാടി നടത്തും. ഫെബ്രുവരി അഞ്ചിനകം എല്ലാബൂത്തിലും തെരഞ്ഞെടുപ്പു കമ്മിറ്റികളുണ്ടാക്കും. ഫെ.12 മുതല്‍ മാര്‍ച്ച് രണ്ടുവരെ ആദ്യഘട്ട ഗൃഹസമ്പര്‍ക്കം നടത്തും. എന്റെ കുടുംബം ബി.ജെ.പി കുടുംബം എന്നതാണ് മുദ്രാവാക്യം. വീടുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തും. സ്റ്റിക്കറുകള്‍ പതിക്കും. വിവിധ ബഹുജനസംഘടനകളുടെ യോഗങ്ങളും നടത്തും. ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ സംസ്ഥാനത്തെ പാര്‍ട്ടി യോഗങ്ങള്‍ക്ക് എത്തും. ഇരുമുന്നണികളും ഒരുപോലെ ശത്രുക്കളാണ്. ഇടത് അതല്ലെങ്കില്‍ വലത് എന്ന കലാപരിപാടി ഇനി അവസാനിപ്പിക്കണം.

Thrissur

English summary
k surendran's response on loksabha election and victory of bjp in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X