കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി കിരണ്‍ അറസ്റ്റില്‍, പിടികൂടിയത് ഒളിവില്‍ കഴിയുന്നതിനിടെ
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കിരണ്‍ അറസ്റ്റില്‍. കൊല്ലങ്കോട് നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയാണ്. 25 കോടിയോളം രൂപയാണ് കിരണ്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്. ബാങ്കിലെ തട്ടിപ്പ് പുറത്തുവന്ന നാള്‍ മുതല്‍ കിരണ്‍ ഒളിവിലാണ്. തമിഴ്‌നാട്, കര്‍ണാടക കേരളം എന്നീ സംസ്ഥാനങ്ങളില്‍ കിരണ്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. മൊബൈല്‍ ഫോണ്‍, എടിഎം എന്നിവ ഒന്നും തന്നെ കിരണ്‍ ഉപയോഗിച്ചിരുന്നില്ല.

വീട്ടുകാരെ ആരെയും ബന്ധപ്പെടാതെയാണ് കിരണ്‍ ഇതുവരെ കഴിഞ്ഞിരുന്നത്. എന്നാല്‍ പ്രതി കൊല്ലങ്കോടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിരണിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയോടെയാണ് ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ാങ്കിലെ ജീവനക്കാരായിരുന്ന കിരണ്‍ ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറുമായി ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. കിരണ്‍ ഒഴികെയുള്ള എല്ലാ പ്രതികളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ നേരത്തെ ക്രൈം ബ്രാഞ്ച് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ഭരണസമിതി ബാങ്ക് നിയമാവലിയും ചട്ടങ്ങളുമെല്ലാം അട്ടിമറിച്ചാണ് വായ്പകള്‍ നല്‍കിയതെന്നാണ് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരിങ്ങാലക്കുട, മാടായിക്കോണം, പുറിത്തിശ്ശേരി വില്ലേജുകളിലുള്ളവര്‍ക്കാണ് ബാങ്ക് അംഗത്വം നല്‍കേണ്ടതെന്നും ഈ മൂന്ന് വില്ലേജുകളിലെ ഭൂമി ഈടുവാങ്ങി വായ്പ നല്‍കാനാണ് ബാങ്ക് ഭരണസമിതിക്ക് അധികാരമുള്ളതെന്നും എന്നാല്‍ ഈ വില്ലേജുകള്‍ക്ക് പുറത്തുള്ള നിരവധി ഭൂമി ഈടുവച്ച് തട്ടിപ്പ് വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Recommended Video
100 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. സിപിഎം നേതാക്കളായ ഭരണസമിതി അംഗങ്ങളാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഭൂമി ഈടുവച്ച് മൂന്നും നാലു വായ്പകള്‍ ഭരണസമിതി നല്‍കിയിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലാ തട്ടിപ്പ് വായ്പകള്‍ക്കും ഭരണസമിതി അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മിനിറ്റസില്‍ വ്യക്തമാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പ് തടയേണ്ട ഉത്തരാവിദ്വപ്പെട്ടവര്‍ അതു ചെയ്തില്ലെന്ന മാത്രമല്ല തട്ടിപ്പു നടത്തുകയും ചെയ്തുവെന്നാണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016 മുതല്‍-21വരെ കാലവളവിലെ 13 ഭരണസമിതി അംഗങ്ങളാണ് ക്രമക്കേടിലുള്ളത്.












Click it and Unblock the Notifications