തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരേഷ് ഗോപി ഇറങ്ങുക അവസാന 10 ദിവസം മാത്രം; അനാരോഗ്യം തടസം, തിരിച്ചടിയാകുമെന്ന് ബിജെപി

Google Oneindia Malayalam News

കൊച്ചി: നടന്‍ സുരേഷ് ഗോപിയെ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് താരത്തിന്റെ സ്ഥാനാര്‍ഥിത്വം ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. ആരോഗ്യം വീണ്ടെടുത്ത് വരുന്ന അദ്ദേഹത്തിന് 2019ലെ പോലെ തൃശൂരില്‍ തിളങ്ങാനാകുമോ എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മല്‍സരിച്ച വേളയില്‍ വന്‍തരംഗം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അവസാനത്തെ 10 ദിവസം മാത്രമാകും താരം പ്രചാരണത്തിനെത്തുക എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

Recommended Video

cmsvideo
BJP announces 112 candidates for Kerala Assembly polls | Oneindia Malayalam

സുരേഷ് ഗോപിയുടെ ആദ്യ താല്‍പ്പര്യം

സുരേഷ് ഗോപിയുടെ ആദ്യ താല്‍പ്പര്യം

തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ മല്‍സരിക്കാനായിരുന്നു സുരേഷ് ഗോപി ആദ്യം ആലോചിച്ചത്. എന്നാല്‍ ബിജെപി നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടത് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനാണ്. അതാകട്ടെ താരത്തിന് അത്ര താല്‍പ്പര്യമില്ലാത്തതുമായിരുന്നു.

ഒടുവില്‍ വീണ്ടും തൃശൂര്‍

ഒടുവില്‍ വീണ്ടും തൃശൂര്‍

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ബിജെപി പിന്നീട് ആവശ്യപ്പെട്ടു. ഗുരുവായൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കാമെന്ന താല്‍പ്പര്യവും സുരേഷ് ഗോപി മുന്നോട്ടുവച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഞായറാഴ്ച ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ സുരേഷ് ഗോപിയുടെ പേര് തൃശൂര്‍ മണ്ഡലത്തിലാണ്.

തൃശൂരിനെ ഞാനിങ്ങെടുക്കുവാണ്

തൃശൂരിനെ ഞാനിങ്ങെടുക്കുവാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മല്‍സരിച്ചിരുന്നു സുരേഷ് ഗോപി. ശക്തമായ മല്‍സര പ്രതീതിയുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ തൃശൂരിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനെയാണ് പിന്തുണച്ചത്. തൃശൂരിനെ ഞാനിങ്ങെടുക്കുവാണ് എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ തരംഗമായിരുന്നു.

ചൊവ്വാഴ്ച ആശുപത്രി വിടും

ചൊവ്വാഴ്ച ആശുപത്രി വിടും

ജോഷിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു സുരേഷ് ഗോപി. ഷൂട്ടിങ് തിരക്കാണെന്ന് അദ്ദേഹം ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് പനിയും ചുമയും ശ്വാസ തടസവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ കഴിയുന്ന താരം നാളെ ആശുപത്രി വിടും.

പിന്നെ ബാക്കി 10 ദിവസം മാത്രം

പിന്നെ ബാക്കി 10 ദിവസം മാത്രം

ആശുപത്രി വിട്ടാലും 10 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 16ന് ആശുപത്രി വിട്ടാല്‍ 10 ദിവസം വിശ്രമത്തിലിരിക്കുന്നതോടെ വോട്ടെടുപ്പ് ദിവസത്തിന് 10 ദിവസം മാത്രമാണ് ബാക്കിയുണ്ടാകുക. ഏപ്രില്‍ 6നാണ് വോട്ടെടുപ്പ്. മണ്ഡലത്തില്‍ കോണ്‍ഗ്രസും സിപിഐയും ശക്തമായ പ്രചാരണം ഇപ്പഴേ തുടങ്ങിക്കഴിഞ്ഞു.

 100 ശതമാനം ഉറപ്പിക്കാനായിട്ടില്ല

100 ശതമാനം ഉറപ്പിക്കാനായിട്ടില്ല

ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളുടെ ഗണത്തില്‍ പെടുന്നതാണ് തൃശൂര്‍. പ്രചാരണം അത്യാവശ്യമായ ഈ ഘട്ടത്തില്‍ സുരേഷ് ഗോപി വിശ്രമിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക ബിജെപി നേതൃത്വത്തിനുണ്ട്. തന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യം 100 ശതമാനം ഉറപ്പിക്കാനായിട്ടില്ലെന്നും നേതൃത്വം വൈകാതെ അന്തിമ തീരുമാനമെടുക്കുമെന്നുമാണ് നടന്‍ മാധ്യമങ്ങളെ അറിയിച്ചത്.

പത്മജ പറയുന്നത്

പത്മജ പറയുന്നത്

പത്മജ വേണുഗോപാലാണ് കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്നത്. സിപിഐയുടെ മണ്ഡലമാണിത്. നേരത്തെ കോണ്‍ഗ്രസ് ജയിച്ചുവന്നിരുന്ന മണ്ഡലം 2016ല്‍ സുനില്‍ കുമാറിലൂടെ സിപിഐ പിടിക്കുകയായിരുന്നു. സുരേഷ് ഗോപിക്കെതിരെ തന്നെയും കുമ്മനം രാജശേഖരനെതിരെ കെ മുരളീധരനെയും കോണ്‍ഗ്രസ് മല്‍സരിക്കുന്നതില്‍ കരുണാകരന്റെ മക്കള്‍ എന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു എന്നാണ് പത്മജയുടെ പ്രതികരണം.

മുസ്ലിം ലീഗിന്റെ കരുത്തന്‍; അബ്ദുറഹ്മാന്‍ രണ്ടത്താണി പുനലൂരില്‍, 33000 വോട്ടിന്റെ ഭൂരിപക്ഷമുള്ള ഇടതു കോട്ടമുസ്ലിം ലീഗിന്റെ കരുത്തന്‍; അബ്ദുറഹ്മാന്‍ രണ്ടത്താണി പുനലൂരില്‍, 33000 വോട്ടിന്റെ ഭൂരിപക്ഷമുള്ള ഇടതു കോട്ട

കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍

Thrissur
English summary
Kerala Assembly Election 2021: Suresh Gopi may be participate last 10 days of BJP Thrissur Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X