തൃശൂരില്‍ കൊവിഡ് ടിപിആര്‍ കുറയുന്നില്ല; 20 ശതമാനത്തിന് മുകളില്‍, 1,936 പുതിയ രോഗികള്‍
തൃശൂര്‍: ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത പോലെ 20 ന് മുകളിലാണ് പുതിയ ടിപിആര്‍ നിരക്ക്. ഏറ്റവും പുതിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.30% ആണ്. ചൊവ്വാഴ്ച ദിവസത്തെ കൊവിഡ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 1,936 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,733 ആയി. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് തൃശൂരിലാണ്. എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കണക്ക്.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,53,742 ആണ്. 4,30,114 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.30% ആണ്. ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 1,924 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 141 പുരുഷന്‍മാരും 167 സ്ത്രീകളും 10 വയസ്സിനു താഴെ 71 ആണ്‍കുട്ടികളും 58 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 202
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 437
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 290
4. സ്വകാര്യ ആശുപത്രികളില്‍ - 482
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 1197
കൂടാതെ 17,189 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,065 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 236 പേര്‍ ആശുപത്രിയിലും 1,829 പേര്‍ വീടുകളിലുമാണ്. 9,088 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3,602 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,167 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 319 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,79,752 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
പട്ടുപാവാടയും ആമ്പല്‍ പൂവും; സുന്ദരിവാവയായി സാറാസ് താരം വിദ്ധി വിശാല്‍; വൈറലായി ചിത്രങ്ങള്‍
612 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,25,574 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 60 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. പാവറട്ടി, ഗുരുവായൂര്‍, കടങ്ങോട്, തൈക്കാട്, എടവിലങ്ങ്, കൈപ്പമംഗലം, പഴഞ്ഞി, കുന്ദംകുളം, തോന്നൂര്‍ക്കര, മാടവന, വലപ്പാട്, പുന്നയൂര്‍, വടക്കേക്കാട്, കാട്ടൂര്‍, പറപ്പൂക്കര,, അളഗപ്പനഗര്‍, തൃക്കൂര്‍, എന്നിവിടങ്ങളില്‍ നാളെ (15/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
Recommended Video
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ 49,796 41,953
2. മുന്നണി പോരാളികള്‍ 40,125 27,679
3. 18-44 വയസ്സിന് ഇടയിലുളളവര്‍ 7,91,237 1,09,452
4. 45 വയസ്സിന് മുകളിലുളളവര്‍ 11,55,012 5,97,534
ആകെ 20,36,170 7,76,618












Click it and Unblock the Notifications