തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനത്താവളത്തില്‍ കൊമ്പന്‍ രാമു ചരിഞ്ഞു; നാല്‌ ദിവസം മുമ്പ്‌ തളര്‍ന്ന്‌ വീണ്‌ ചികിത്സയിലായിരുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍ ആനത്താവളത്തിലെ കൊമ്പന്‍ രാമു ചരിഞ്ഞു. 50 വയസിലധികം പ്രായമുണ്ട്‌. നാല്‌ ദിവസം മുമ്പ്‌ തളര്‍ന്ന്‌ വീണ്‌ ചികിത്സയിലായിരുന്ന കൊമ്പന്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ്‌ ചരിഞ്ഞത്‌. ഒറ്റക്കൊമ്പന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന കൊമ്പനെ കഴിഞ്ഞ 21നാണ്‌ നീരില്‍ നിന്നഴിച്ചത്‌. 26 നാണ്‌ ആന തളര്‍ന്ന്‌ വീണത്‌. ക്രെയിനുപയോഗിച്ച്‌ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. 28 മുതല്‍ ആന തീറ്റയെടുക്കാതായി. ആറുവര്‍ഷംമുമ്പും രാമു തളര്‍ന്നു വീണിരുന്നു.

മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍

ക്രെയിനുപയോഗിച്ച്‌ എഴുന്നേല്‍പ്പിച്ചിരുന്നെങ്കിലും പിന്നീട്‌ ആനത്താവളത്തില്‍നിന്ന്‌ പുറത്തേക്ക്‌ കൊണ്ടുപോകാനായിരുന്നില്ല. മദപ്പാട്‌ സമയത്ത്‌ ആനയ തളച്ചിരുന്ന കോണ്‍ക്രീറ്റ്‌ തൂണിലിടിച്ചാണ്‌ 20 വര്‍ഷംമുമ്പ്‌ കൊമ്പ്‌ നഷ്‌ടപ്പെട്ടത്‌. പിന്നീട്‌ കൊമ്പ്‌ വളര്‍ന്നു വരുന്നത്‌ വാര്‍ത്തയില്‍ ഇടംനേടിയിരുന്നു. അത്യപൂര്‍വമായാണ്‌ ആനകളുടെ കൊഴിഞ്ഞ കൊമ്പ്‌ വളരാറുള്ളത്‌.

Elephant

ഒറ്റക്കൊമ്പനായതിന്റെ വൈരൂപ്യം മറക്കാന്‍ കൃത്രിമ കൊമ്പ്‌ ഘടിപ്പിച്ചാണ്‌ ആനയെ എഴുന്നള്ളിച്ചിരുന്നത്‌. ഒറ്റ ചട്ടക്കാരനായ രാമു ആനപാപ്പാന്മാരുടെ പേടി സ്വപ്‌നവുമായിരുന്നു. ട്ടക്കാരനെയൊഴികെ ആരെയും ആന അടുപ്പിച്ചിരുന്നില്ല. ഒന്നാംപാപ്പാന്‍ കുട്ടന്‍ എന്ന്‌ വിളിക്കുന്ന ബാലകൃഷ്‌ണനെ മാത്രമേ രാമു അനുസരിച്ചിരുന്നുള്ളു. ആനയ്‌ക്ക്‌ അസുഖമായതിനെ തുടര്‍ന്ന്‌ പാപ്പാന്‍ ബാലകൃഷ്‌ണന്‍ കഴിഞ്ഞദിവസം തളര്‍ന്ന്‌ വീണ്‌ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്‌.

<strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍</strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍

ചേര്‍ത്തല സ്വദേശി പുരുഷോത്തമനാണ്‌ 1981 മാര്‍ച്ച്‌ രണ്ടിന്‌ രാമുവിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്‌. ആന ചരിഞ്ഞതറിഞ്ഞ്‌ നിരവധി പേരാണ്‌ അന്തിമോപചാരം അര്‍പ്പിക്കാനായെത്തിയത്‌. ദേവസ്വം ഭരണസമതിക്കുവേണ്ടി എം. വിജയന്‍, കെ.കെ. രാമചന്ദ്രന്‍ എന്നിവര്‍ പുഷ്‌പചക്രം സമര്‍പ്പിച്ചു. ഫോറസ്റ്റ്‌ ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി കോടനാട്ടേക്ക്‌ കൊണ്ടു പോയി. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം കോടനാട്‌ വനത്തില്‍ സംസ്‌കരിക്കും. രാമുവിന്റെ വിയോഗത്തോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 48 ആയി ചുരുങ്ങി.

Thrissur
English summary
Komban Ramu passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X