തൃശൂര്‍ ജില്ലയില്‍ എ ഗ്രൂപ്പ് സംപൂജ്യര്‍, ഐ ഗ്രൂപ്പിന് നേട്ടം: സെക്രട്ടറിമാരിലും പ്രതീക്ഷയില്ല
തൃശൂര്‍: കെ പി സി സി പുനഃസംഘടന ഗ്രൂപ്പ് അടിസ്ഥനത്തില്ലെന്ന് പറയുമ്പോഴും പഴയ ഗ്രൂപ്പ് സമവാക്യങ്ങല്‍ വെച്ച് കണക്ക് കൂട്ടുമ്പോള്‍ പട്ടികയില്‍ ഐ ഗ്രൂപ്പിനാണ് മേല്‍ക്കൈ. പട്ടികയിലെ ഈ ആധിപത്യം എ ഗ്രൂപ്പിനെ സ്വാഭാവികമായും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും പഴയ ഐ വിഭാഗക്കാരാണ് ഇതിന് പിന്നാലെയാണ് ഭാരവാഹി പട്ടികയിലും അവര്‍ക്ക് തന്നെ മേധാവിത്വം ലഭിച്ചത്. പുതിയ പട്ടികയില്‍ രണ്ടു വൈസ് പ്രസിഡന്റുമാരും ആറ് ജനറൽസെക്രട്ടറിമാരും എട്ട് നിർവാഹക സമിതി അംഗങ്ങളും ഉൾപ്പെടെ 16 പേരാണ് എ ഗ്രൂപ്പില്‍ നിന്നും ഉള്ളവരെന്ന് പറയാന്‍ സാധിക്കുന്നത്.

പട്ടികയില്‍ അവശേഷിക്കുന്നവര്‍ എല്ലാം തന്നെ കെസി വേണുഗോപാൽ, കെ.സുധാകരൻ വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരുടെ നോമിനികളും. ഇവരെല്ലാം തന്നെ പഴയ ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളുമാണ്. പട്ടികയില്‍ തൃപ്തനല്ലാത്ത രമേശ് ചെന്നിത്തലയെ പരസ്യമായ വിമര്‍ശനത്തില്‍ നിന്നും പിന്നോട്ട് അടിക്കുന്നതും ഭാരവാഹികളുടെ ഈ ഐ ഗ്രൂപ്പ് ബന്ധമാണ്. മറുവശത്ത് എ ഗ്രൂപ്പിനാവട്ടെ പരമ്പരാഗതമായി സ്വാധീനമുള്ള ജില്ലകളില്‍ വരെ കനത്ത തിരിച്ചടിയേറ്റു.
ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഒരു ജനറൽ സെക്രട്ടറിയും രണ്ട് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമാണ് തൃശൂര്‍ ജില്ലയില്‍ നിന്നും ഇടം പിടിച്ചത്. മുന്‍ എം എല്‍ എ ടി.യു രാധാകൃഷ്ണനാണ് ജനറല്‍ സെക്രട്ടറിയായി പരിഗണിക്കപ്പെട്ടത്. ഐ ഗ്രൂപ്പില്‍ നിന്നുള്ള പ്രമുഖ നേതാവാണ് ഇദ്ദേഹം. കെ പി സി സി മുന്‍ വൈസ് പ്രസിഡന്റായ പത്മജ വേണുഗോപാലും മുന്‍ എം എല്‍ എ അനില്‍ അക്കര പുതിയ എക്സിക്യുട്ടീവ് കമ്മറ്റിയിലും ഇടം പിടിച്ചു.

നേരത്തെ ഡി സി സി അധ്യക്ഷനെ പ്രഖ്യാപിച്ചപ്പോഴും ഐ ഗ്രൂപ്പിനായിരുന്നു പദവി ലഭിച്ചത്. ഇപ്പോള്‍ ജനറല്‍ സെക്രട്ടറിക്കൊപ്പം പത്മജ വേണുഗോപാലിലൂടെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി പദവി കൂടി ഗ്രൂപ്പിന് ലഭിച്ചു. അനിൽ അക്കരയാവട്ടെ എ ഗ്രൂപ്പിെൻറയല്ല, കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസുമായുള്ള അനുഭാവത്തിന്റെ പുറത്താണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇതോടെ ഫലത്തില്‍ തൃശൂര്‍ ജില്ലയില്‍ എ ഗ്രൂപ്പിന് പൂര്‍ണ്ണ നിരാശയായി കെ പി സി സി ഭാരവാഹികളുടെ പ്രഖ്യാപനം.

കെ പി സി സി സെക്രട്ടറി പട്ടിക വരുമ്പോള്‍ എ ഗ്രൂപ്പിന് മതിയായ പ്രാതിനിധ്യം ഉണ്ടാവുമെന്ന ഉറപ്പ് നല്‍കിയാണ് നേതാക്കള്‍ അനുനയ ശ്രമം നടത്തുന്നത്. ജംബോ പട്ടിക ചുരുക്കിയപ്പോഴാണ് ജില്ലയില്‍ നിന്നുള്ള പ്രാതിനിധ്യം കുറയാനുള്ള കാരണമെന്നും നേതൃത്വം വ്യക്തമാക്കുന്നു. മുതിര്‍ന്ന നേതാവ് സിഎന്‍ ബാലകൃഷ്ണന്റെ കാലം മുതല്‍ കെ പി സി സി ട്രഷര്‍ സ്ഥാനം തൃശൂരില്‍ നിന്നുള്ള നേതാവിനായിരുന്നു. അദ്ദേഹത്തിന് ശേഷം കെകെ കൊച്ചു മുഹമ്മദിലൂടെ നിലനിര്‍ത്താനും സാധിച്ചു.

എന്നാല്‍ പുനഃസംഘടനയിലൂടെ ട്രഷര്‍ സ്ഥാനം നഷ്ടമായി. അഡ്വ. പ്രതാപ ചന്ദ്രനാണ് പുതിയ കെ പി സി സി ട്രഷറർ. പഴയ കമ്മറ്റിയില്‍ ജില്ലയില്‍ നിന്നും അഞ്ച് ജനറല്‍ സെക്രട്ടറിമാരായിരുന്നു ഉണ്ടായിരുന്നത്. സെക്രട്ടറി പദവിയിലേക്ക് ജില്ലയില്‍ നിന്നും നാലുപേര്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ ഗ്രൂപ്പിൽനിന്ന് ജോൺ ഡാനിയേൽ, ജോസഫ് ടാജറ്റ് എന്നിവരും ഐ ഗ്രൂപ്പിൽനിന്ന് എ. പ്രസാദ്, സുനിൽ അന്തിക്കാട് എന്നിവരെ പരിഗണിക്കുമെന്നാണ് സൂചന. എന്നാല്‍ പട്ടിക വലിയ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ എണ്ണം ഒന്നോ രണ്ടിലേക്കോ ചുരുങ്ങും.
ഹൊ.. എന്തൊരു ലുക്കാണിത്; അനുപമ പരമേശ്വരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു












Click it and Unblock the Notifications