തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണമിടപാട് വൈരാഗ്യം: ബംഗാളിയെ കൊലപ്പെടുത്തിയ കേസ്: സുഹൃത്തിനു ജീവപര്യന്തം, 15000 രൂപ പിഴ

  • By Desk
Google Oneindia Malayalam News

തൃശുര്‍: കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതു മൂലമുള്ള വൈരാഗ്യത്താല്‍ ഉറങ്ങിക്കിടന്ന സുഹൃത്തിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയായ പശ്ചിമ ബംഗാള്‍ ജല്‍പായ്ഗുരി മങ്കോറ ലളിതാബാരി വില്ലേജില്‍ സോനു സനത് റോയി (20)യെ ജീവപര്യന്തം കഠിനതടവിനും, 15,000 രൂപ പിഴയടയ്ക്കാനും തൃശൂര്‍ 4-ാംഅഡീ. ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചു.2012 മാര്‍ച്ച് 10 നാണ് കേസിനാസ്പദമായ സംഭവം. ആനക്കല്ല് അക്ഷയ ഹോളോബ്രിക്‌സ് എന്ന സ്ഥാപനത്തില്‍ ജോലിക്കു നിന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ ധീരു എന്ന പ്രദീപ് റോയ് (30 )ആണ് കൊല്ലപ്പെട്ടത്. പ്രതി സോനു സനത് റോയിയുടെ സുഹൃത്താണ് കൊല്ലപ്പെട്ട ധീരു എന്ന പ്രദീപ്‌റോയ്.

'തെറ്റിദ്ധരിച്ചു പോയി, സഖാവേ മാപ്പ്; പി ജയരാജനോട് എണ്ണിയെണ്ണി 'മാപ്പ്' പറഞ്ഞ് വയല്‍ക്കിളികള്‍'തെറ്റിദ്ധരിച്ചു പോയി, സഖാവേ മാപ്പ്; പി ജയരാജനോട് എണ്ണിയെണ്ണി 'മാപ്പ്' പറഞ്ഞ് വയല്‍ക്കിളികള്‍

പ്രദീപിനെ കമ്പനി ഉടമയായ ജിതേഷിന് പരിചയപ്പെടുത്തിയത് സോനുവാണ്. മുമ്പ് ജോലി ചെയ്ത തുകല്‍ വ്യവസായ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞപ്പോള്‍ ലഭിച്ച 18,000 രൂപയ്ക്ക് വേണ്ടിയാണ് പ്രദീപിനെ കൊല ചെയ്തത് എന്നാണ് കേസ്. സോനുവിനു തുക നല്‍കാന്‍ വിമുഖത കാട്ടിയതിനാണ് പ്രതികാരം.

jailinmates

സംഭവ ദിവസം രാത്രി 10 മണിക്ക് ഹോളോബ്രിക്‌സ് സ്ഥാപനത്തിന് സമീപം പ്രതിയെ ഒരാള്‍ കണ്ടതു നിര്‍ണായകമായി. വെട്ടുകത്തിയും പ്രദീപ്‌റോയിയുടെ പഴ്‌സും മൊബൈല്‍ ഫോണും ഐ.ഡി കാര്‍ഡും മറ്റും കണ്ടെടുത്തതും കേസ് തെളിയിക്കാന്‍ സഹായകമായി. പ്രതിയുടെ വിസിറ്റിംഗ് കാര്‍ഡ് കൊല്ലപ്പെട്ട പ്രദീപിന്റെ സമീപത്തു നിന്നും കണ്ടെടുത്തതും സാഹചര്യ തെളിവായി കണക്കാക്കി. കുറ്റകൃത്യം നടത്തിയയാള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.


പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 21 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും ഏഴു തൊണ്ടിമുതലുകളും ഹാജരാക്കി. കുന്നംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ബാബു.കെ. തോമസ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഡിനി ലക്ഷ്മണ്‍ പി, അഭിഭാഷകയായ ഹേസല്‍ വര്‍ഗീസ് എന്നിവര്‍ ഹാജരായി.

Thrissur
English summary
man get life imprisonment and fine on killed friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X