തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാന്ദാമംഗലം പള്ളി: ഓര്‍ത്തഡോക്‌സ്, യാക്കോബായ വിശ്വാസികളുടെ സമരം രണ്ടാംദിവസവും തുടരുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മാന്ദാമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളുടെ സമരം രണ്ടാംദിവസവും തുടരുന്നു. പള്ളിയിലേക്ക് പ്രവേശനം അനുവദിച്ച ജില്ലാ കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സമരം. അതേസമയം, സ്‌റ്റേയുള്ള വിധി നടപ്പാക്കരുതെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. മാന്ദാമംഗലം സെന്റ് മേരീസ് പള്ളി കവാടത്തിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ രാപ്പകല്‍ സമരം. പള്ളിക്കുള്ളിലാണ് യാക്കോബായ വിഭാഗം നിലയുറപ്പിച്ചിട്ടുള്ളത്. പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ടിട്ടില്ല. പള്ളിയില്‍ പ്രവേശനം നിയമപരമായി അനുവദിച്ച കോടതി ഉത്തരവ് നടപ്പാക്കാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. ഓര്‍ത്തഡോക്‌സ് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ പോളി കാര്‍പോസ്, സഭ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവരും ഇന്നലെ സ്ഥലത്തെത്തി.

തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനാന്‍ മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തിലാണ് പള്ളി കവാടത്തിലെ സമരം. പള്ളി ഗേറ്റ് പൂട്ടിയിട്ടാണ് യാക്കോബായ വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. കൈവശമുള്ള പള്ളി വിട്ടുകൊടുക്കാന്‍ കഴിയില്ല. കോടതി ഉത്തരവിന് സ്‌റ്റേയുണ്ടെന്നാണ് വാദം. നിരവധി വിശ്വാസികള്‍ രാവും പകലും പള്ളിക്കുള്ളില്‍ തന്നെ കഴിയുന്നു. വിഷയത്തില്‍ ഇടപെടാതെ മാറി നില്‍ക്കുകയാണ് പോലീസ്. പ്രത്യേക സുരക്ഷ നല്‍കാന്‍ കോടതി പറഞ്ഞിട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് പോലീസ്. ഇരുകൂട്ടരും ഭക്ഷണം ഒരുക്കി രാവും പകലും അതതിടങ്ങളില്‍ നിലയുറപ്പിച്ചതോടെ അനിശ്ചിതാവസ്ഥ നീളുകയാണ്.

സമരം പള്ളി കവാടത്തിൽ

സമരം പള്ളി കവാടത്തിൽ


തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനാന്‍ മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തിലാണ് പള്ളി കവാടത്തിലെ സമരം. പള്ളി ഗേറ്റ് പൂട്ടിയിട്ടാണ് യാക്കോബായ വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. കൈവശമുള്ള പള്ളി വിട്ടുകൊടുക്കാന്‍ കഴിയില്ല. കോടതി ഉത്തരവിന് സ്‌റ്റേയുണ്ടെന്നാണ് വാദം. നിരവധി വിശ്വാസികള്‍ രാവും പകലും പള്ളിക്കുള്ളില്‍ തന്നെ കഴിയുന്നു. വിഷയത്തില്‍ ഇടപെടാതെ മാറി നില്‍ക്കുകയാണ് പോലീസ്. പ്രത്യേക സുരക്ഷ നല്‍കാന്‍ കോടതി പറഞ്ഞിട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് പോലീസ്. ഇരുകൂട്ടരും ഭക്ഷണം ഒരുക്കി രാവും പകലും അതതിടങ്ങളില്‍ നിലയുറപ്പിച്ചതോടെ അനിശ്ചിതാവസ്ഥ നീളുകയാണ്.

 പ്രതിഷേധം കോടതി ഉത്തരവുമായി

പ്രതിഷേധം കോടതി ഉത്തരവുമായി

വ്യാഴാഴ്ചയാണ് കോടതി ഉത്തരവുമായി ഓര്‍ത്തഡോക്‌സുകാര്‍ എത്തുന്നുവെന്ന് അറിഞ്ഞ് പള്ളിക്കകത്ത് കയറി ഗേറ്റ് പൂട്ടി യാക്കോബായക്കാര്‍ പ്രാര്‍ഥനാസമരം തുടങ്ങിയത്. യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കമാണ് എറണാകുളം ജില്ലയ്ക്ക് അപ്പുറത്തേക്കും എത്തുന്നത്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സഭാ തര്‍ക്കത്തില്‍ സംഘര്‍ഷം തുടരുന്നതിന്റെ സൂചനയാണ് ഇത്. മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പ്രാര്‍ഥനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിക്കു പുറത്ത് കുത്തിരിയിപ്പ് ആരംഭിച്ചു.

 പ്രതിഷേധം തുടരുന്നു

പ്രതിഷേധം തുടരുന്നു


പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കോലഞ്ചേരിയില്‍ കഴിഞ്ഞ ഞായറാഴ്ച സംഭവിച്ചതിന്റെ തുടര്‍ച്ചയാണ് മാന്ദാമംഗലത്തും കാണുന്നത്. ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായി സുപ്രീം കോടതി ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് വികാരിക്ക് ചുമതല കൈമാറണമെന്ന് യാക്കോബായ സഭയോടാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ഇന്നലെ രാവിലെ 9.30 നു പള്ളിയിലെത്തിയത്. വിവരം മുന്‍കൂട്ടിയറിഞ്ഞ യാക്കോബായ വിഭാഗം പള്ളിക്കുള്ളില്‍ കടന്ന്, ഗേറ്റ് പൂട്ടിയശേഷം പ്രാര്‍ഥനായജ്ഞം തുടങ്ങി. ഇതോടെ ഓര്‍ത്തഡോക്‌സുകാരുടെ പള്ളി പ്രവേശനം അനിശ്ചിത്വത്തിലായി.

 പള്ളിയിൽ പ്രവേശിക്കാൻ

പള്ളിയിൽ പ്രവേശിക്കാൻ


പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതുമൂലം അഞ്ച് പുരോഹിതന്മാരടങ്ങുന്ന സംഘം ഗേറ്റിനു വെളിയില്‍ കുത്തിയിരിപ്പ് തുടരുകയായിരുന്നു. സ്ഥലത്തെത്തിയ ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപകന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസും കുത്തിയിരിപ്പില്‍ പങ്കുചേര്‍ന്നു. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് കലക്ടര്‍ ഇടപെട്ട് തൃശൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതേത്തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് സഭ പള്ളിയില്‍ നേരിട്ടെത്തിയത്. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കു പുറത്തും പ്രതിഷേധം തുടരുകയാണ്. ഇതിനിടെ മണ്ണുത്തിയിലെ ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത് യാക്കോബായ വിഭാഗക്കാര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ക്രമസമാധാനപ്രശ്‌നമുണ്ടായാല്‍ മാത്രം ഇടപെട്ടാല്‍ മതിയെന്ന നിലപാടിലാണ്. തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ പള്ളിയുടെ കവാടത്തില്‍ പന്തല്‍കെട്ടി വിശ്വാസികള്‍ കുത്തിയിരിപ്പു സമരം തുടരുകയാണ്. മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശനം അനുവദിച്ച് ജില്ലാ കോടതി ഉത്തരവിട്ടെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത്. പോലീസാകട്ടെ പ്രശ്‌നത്തില്‍ ഇടപെടുന്നില്ല. സുരക്ഷ കോടതിയില്‍ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന നിലപാടിലായിരുന്നു പോലീസ്. കോടതി വിധി നടപ്പാക്കുംവരെ പള്ളി കവാടത്തില്‍ കുത്തിയിരിക്കുമെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. പള്ളി കവാടത്തില്‍ പന്തല്‍ കെട്ടിയാണ് കുത്തിയിരിപ്പ്. നിലവില്‍ പള്ളി യാക്കോബായ വിഭാഗത്തിന്റെ കൈവശത്തിലാണ്. തര്‍ക്കം പരിഹരിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടാമെന്ന നിലപാടില്‍ തുടരുകയാണ് പോലീസും. ഓര്‍ത്തോഡ്ക്‌സ് വിഭാഗത്തിന്റെ കോടതി ഉത്തരവിന് സ്‌റ്റേയുണ്ടെന്ന വാദമാണ് യാക്കോബായ വിഭാഗം വിശ്വാസികള്‍ ഉന്നയിക്കുന്നത്.


Thrissur
English summary
mandamangalam church clash continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X