തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 7 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും

Google Oneindia Malayalam News

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ അരണാട്ടുക്കര മണപ്പുറം വീട്ടില്‍ ജോണിയെയാണ് (54) തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ 7 വര്‍ഷം കഠിനതടവിനും 50,000/ പിഴയും ശിക്ഷ വിധിച്ചത്.

2016 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പട്ട് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ തൃശൂര്‍ ടൌണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന പി.വി. സിന്ധുവാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ടൌണ്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വി.കെ രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി, പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

india

പ്രോസിക്യൂഷനു വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.പി.അജയകുമാര്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായിയായി വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ സംഗീത് എം.ഡിയും ഉണ്ടായിരുന്നു.

കാണാതായവരെ തേടി നെടുപുഴ പോലീസിന്റെ യാത്ര. ചെന്നെത്തിയത് ആസാമിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍

തൃശൂര്‍: തൃശ്ശൂരില്‍ നിന്നും 38 വയസ്സുള്ള വീട്ടമ്മയേയും , അവരുടെ രണ്ടു മക്കളേയും കാണാനില്ലെന്നായിരുന്നു നെടുപുഴ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, പോകാന്‍ സാധ്യതയുള്ള ബന്ധുവീടുകള്‍ എന്നിവിടങ്ങളിലൊക്കെ അന്വേഷിച്ചിട്ടും ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കാണാതാകുന്ന അന്നു മുതല്‍ അവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലുമായിരുന്നു. അതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല.

സ്ത്രീയെ കാണാതായ ദിവസം തന്നെ, ഇവരുടെ വീടിന്റെ സമീപത്തായി താമസിച്ച് ജോലി ചെയ്തിരുന്ന അസം സ്വദേശിയായ ജിയാറുള്‍ ഹഖ് എന്നയാളേയും കാണാതായിട്ടുള്ള വിവരം പോലീസ് മനസ്സിലാക്കി. ഇയാളുടെ കൂട്ടുകാരോടും കൂടെ ജോലിചെയ്തിരുന്നവരോടും ചോദിച്ചപ്പോള്‍ ഇയാള്‍ സ്വദേശത്തേക്ക് പോയിരിക്കുകയാണെന്ന് മാത്രമാണ് പറഞ്ഞത്. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.

Recommended Video

cmsvideo
നാപ്‌റ്റോളിന്റെ പേരില്‍ ബംബര്‍ സമ്മാന തട്ടിപ്പ്; തൃശൂരുകാരന് നഷ്ടമായത് 30 ലക്ഷം രൂപ

കാണാതായ വീട്ടമ്മയും, അവരുടെ രണ്ടു മക്കളും അതിഥി തൊഴിലാളിയായ ജിയാറുള്‍ ഹഖും ഒരുമിച്ചാണ് യാത്രചെയ്തിരിക്കുന്നത് എന്ന നിഗമനത്തിലാണ്, നെടുപുഴ പോലീസ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന്, സബ് ഇന്‍സ്‌പെക്ടര്‍ അനുദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗംഗേഷ്, ശുഭ എന്നിവരടങ്ങിയ പോലീസ് സംഘം അസമിലേക്ക് പുറപ്പെടുകയും, തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്ന അസമിലെ നഗോണ്‍ ജില്ലയിലെ നിസ്ദിങ് എന്ന ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ഇവരെ കണ്ടെത്തുകയുണ്ടായി.

കാണാതായ സ്ത്രീയേയും അവരുടെ മക്കളേയും കണ്ടെത്തുന്നതിന് നെടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ. അനുദാസും സംഘവും അസം പോലീസിന്റെ സഹായത്താല്‍ നടത്തിയ പരിശ്രമങ്ങളാണ് വിജയം കണ്ടത്.

എം.ഡി.എം.എയും ഗഞ്ചവുമായി യുവാവ് പോലീസ് പിടിയിലായി

ന്യൂജൻ മയക്ക് മരുന്നായ എം.ഡി.എം.എ യും ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. കൊല്ലം സിറ്റി പോലീസ് പരിധിയിൽ മയക്ക് മരുന്ന് സംഘങ്ങൾക്കെതിരെ നടത്തി വരുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
മരുതൂർകുളങ്ങര തെക്ക് പുതുശ്ശേരിൽ വീട്ടിൽ ശോഭനൻ മകൻ ആകാശ് (20) ആണ് കരുനാഗപ്പളളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പളളി നഗരത്തിന് പടിഞ്ഞാറ് പുതുമണ്ണേൽ ആഡിറ്റോറിയത്തിന് സമീപം റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ച് വന്ന യുവാവിനെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്. ഇയാളുടെ ബൈക്കിന്റെ സീറ്റിനടിയിൽ നിന്നും 2.74 ഗ്രാം എം.ഡി.എം.എയും 103 ഗ്രാം ഗഞ്ചാവും പോലീസ് പിടിച്ചെടുത്തു.
കരുനാഗപ്പളളി കേന്ദ്രീകരിച്ച് വിൽപ്പനയ്ക്ക് എത്തിച്ചതാണ് മയക്ക് മരുന്നും ഗഞ്ചാവും. ന്യൂജെൻ മയക്ക് മരുന്നുകളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലാണ് ഇയാൾ പിടിയിലായത്. കൊല്ലം സിറ്റി പരിധിയിലെ വിവിധ ഇടങ്ങളിലായി ലഹരിമാഫിയായിൽ ഉൾപ്പെട്ടവരെ സ്‌പെഷ്യൽ ഡ്രൈവിൽ പിടികൂടുന്നതായി സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ് അറിയിച്ചു.
കരുനാഗപ്പളളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ ജയശങ്കർ, അലോഷ്യസ് അലക്‌സാണ്ടർ, എ.എസ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദ്ദീൻ, എസ്.സി.പി..ഓ രാജീവ്കുമാർ എന്നിവരടങ്ങിയ സംഘമാണ് മയക്ക് മരുന്ന് പിടികൂടിയത്.

Thrissur
English summary
Minor girl molested; accused was sentenced to 7 years rigorous imprisonment in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X