തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശൂരില്‍ യുഡിഎഫ് പ്രസ്താവന; തല്‍പര കക്ഷികളെന്ന് ഡിസിസി

Google Oneindia Malayalam News

തൃശൂര്‍: നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി തൃശൂരില്‍ യുഡിഎഫ് പ്രസ്താവന. ആരോപണം ഉന്നയിച്ച പാലാ ബിഷപ്പിനെ പിന്തുണച്ചാണ് തൃശൂരില്‍ ഇറങ്ങിയ പ്രസ്താവന. ബിഷപ്പ് ഏതെങ്കിലും മതത്തെ ലക്ഷ്യമിട്ട് പറഞ്ഞതല്ലെന്നും ബിഷപ്പിന്റെ അഭിപ്രായം ഒരു മതത്തിനും എതിരല്ലെന്നും അനാവശ്യ വിവാദം വേണ്ട എന്നുമാണ് പ്രസ്താവന. എന്നാല്‍ ഈ പ്രസ്താവന തള്ളി ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ രംഗത്തുവന്നു. ചില തല്‍പ്പര കക്ഷികളാണ് പ്രസ്താവനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചിലരാണ് പ്രസ്താവന ഇറക്കിയത്. ഇതുമായി ഡിസിസിക്ക് ബന്ധമില്ലെന്നും ജോസ് വള്ളൂര്‍ പറഞ്ഞു.

u

പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെയാണ് സംസ്ഥാന യുഡിഎഫ് നേതൃത്വം നിലപാട് എടുത്തിരുന്നത്. സമുദായങ്ങള്‍ തമ്മിലടക്കിട്ടെ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മത-സാമുദായിക സര്‍വകക്ഷി യോഗം വിളിക്കണം. സോഷ്യല്‍ മീഡിയ വഴിയുള്ള വിദ്വേഷ പ്രചാരണം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം ഇങ്ങനെ...സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം ഇങ്ങനെ...

നര്‍ക്കോട്ടിക് ജിഹാദ് വിഷയം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആണ് ആദ്യം ഉന്നയിച്ചത്. ബിഷപ്പിനെ ന്യായീകരിച്ച് കേരള കോണ്‍ഗ്രസ് നേതാക്കളും ദീപിക പത്രവും ബിജെപിയും രംഗത്തുവന്നു. സംഘപരിവാര്‍ വിരിച്ച വലയില്‍ ബിഷപ്പ് വീണു എന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം. സിപിഎമ്മും ബിഷപ്പിനെ തള്ളി. അതേസമയം ബിഷപ്പിനെ പിന്തുണച്ചാണ് ചങ്ങനാശേരി അതിരൂപത രംഗത്തുവന്നത്.

അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നതെന്നും പ്രതികരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമാനമായ അഭിപ്രായം ചില ക്രൈസ്തവ നേതാക്കളും പങ്കുവച്ചു. നാര്‍ക്കോട്ടിക് ജിഹാദിന് തെളിവുണ്ടെങ്കില്‍ ബിഷപ്പ് പുറത്തുവിടണമെന്നു ചില മുസ്ലിം സംഘടനകള്‍ പ്രതികരിച്ചു. ബിഷപ്പ് ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല ഞാന്‍ എന്നും സുരേഷ് ഗോപി പറഞ്ഞു. പറയാനുള്ളവര്‍ പറയട്ടെ, അവരുടെ എണ്ണം കൂടട്ടെ, ഭൂരിപക്ഷത്തിന് വേണ്ടിയല്ലേ നമ്മള്‍ നില്‍ക്കുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം, ബിജെപി നേതാക്കള്‍ ബിഷപ്പിനെ പിന്തുണച്ചാണ് രംഗത്തുവന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ബിഷപ്പിന് സുരക്ഷ നല്‍കുമെന്നും അവര്‍ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിനെ ഇടപെടീക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം.

Recommended Video

cmsvideo
Pinarayi Vijayan about Pala Bishop's Narco Jihad statement

Thrissur
English summary
Narcotic Jihad Controversy; Thrissur UDF Statement Supports Pala Bishop, DCC Rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X