തൃശൂരില്‍ ഓണാഘോഷം ഇത്തവണ കളര്‍ഫുള്ളാകും; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
തൃശൂര്‍: കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം ജില്ലയുടെ ഓണാഘോഷം വര്‍ണാഭമാക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി റവന്യൂ മന്ത്രി കെ രാജന്‍. ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ സംഘാടകസമിതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംഘാടകസമിതിയും വിവിധ സബ് കമ്മിറ്റികളും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തുന്നതിനുള്ള ശ്രമത്തിലാണ്. ജില്ലാ കേന്ദ്രത്തിലെ ആഘോഷത്തിനുപുറമെ ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പ്രാദേശിക സംഘാടകസമിതികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഓരോ കേന്ദ്രങ്ങളിലും കലാ - വിനോദ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ വിവിധ ജലോത്സവങ്ങളും നടക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയുടെ സാംസ്‌കാരിക പ്രൗഢി വിളിച്ചോതുന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്ക് ശേഷമെത്തുന്ന ഓണാഘോഷം വര്‍ണ്ണാഭമാക്കാന്‍ ഏവരുടെയും സഹകരണവും ജില്ലാ കലക്ടര്‍ തേടി.
സി എം എസ് സ്‌കൂളിന് എതിര്‍വശം തേക്കിന്‍കാട് മൈതാനിയിലെ വേദിയില്‍ 7ന് വൈകിട്ട് 4.30ന് പഞ്ചവാദ്യത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. 5.30 ന് ഉദ്ഘാടന ചടങ്ങ്. തുടര്‍ന്ന് കലാമണ്ഡലത്തിലെ സംഘം അവതരിപ്പിക്കുന്ന നൃത്തം, നന്ദകിഷോര്‍ അവതരിപ്പിക്കുന്ന വണ്‍മാന്‍ കോമഡി ഷോ, മ്യൂസിക് ബാന്‍ഡിന്റെ സംഗീതവിരുന്ന് എന്നിവയുമുണ്ടാകും.
8 ന് വൈകിട്ട് 5.30ന് കലാഭവന്‍ സുധീറും സതീഷും അവതരിപ്പിക്കുന്ന കോമഡി നൈറ്റ്, 7.30 ന് റാസ - ബീഗം അവതരിപ്പിക്കുന്ന ഗസല്‍ രാവ് എന്നിവയുണ്ടാകും. 9 ന് കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ, ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, 10 ന് വൈകിട്ട് 5.30ന് തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം എന്നിവ വേദിയിലെത്തും.
ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ
അവസാന ദിവസമായ 11 ന് ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ വിവിധ സംഘങ്ങള്‍ അണിനിരക്കുന്ന പുലിക്കളി അരങ്ങേറും. വൈകീട്ട് 6ന് സമാപനസമ്മേളനം നടക്കും. 7.30 ന് തൃശൂര്‍ കലാസദന്റെ മ്യൂസിക് നൈറ്റോടെ ഓണാഘോഷം സമാപിക്കും. തുടര്‍ന്ന് മികച്ച പുലിക്കളി ടീമുകള്‍ക്കുള്ള പുരസ്‌കാരവിതരണം നടക്കും.
ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി അവലോകന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ്, ആര്‍ഡിഒ പി എ വിഭൂഷണന്‍, എഡിഎം റെജി പി ജോസഫ്, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications