തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാഹ മാട്രിമോണി സൈറ്റില്‍ പൈലറ്റ്, തട്ടിയെടുത്തത് ലക്ഷങ്ങള്‍; വിവാഹതട്ടിപ്പ് വീരന്‍ അറസ്റ്റില്‍

Google Oneindia Malayalam News

വരന്തരപ്പിള്ളി: വിവാഹ സൈറ്റുകളില്‍ വ്യാജപ്രൊഫലുണ്ടാക്കി വിവാഹലോചന നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൊഴറയൂര്‍ ഒഴുകൂര്‍ താഴത്തയില്‍ മുഹമ്മദ് ഫസലി ( 36) ആണ് അറസ്റ്റിലായത്. അമല്‍ കൃഷ്ണ എന്ന പേരിലാണ് ഇയാള്‍ കേരളത്തിലെ പ്രമുഖ വിവാഹ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആധാറും പാസ്‌പോര്‍ട്ടും വ്യാജമായി നിര്‍മ്മിക്കുന്ന ഇയാള്‍ ജോലി പൈലറ്റാണെന്നാണ് വിവാഹ സൈറ്റുകളില്‍ നല്‍കിയിരുന്നത്.

1

ഇക്കാര്യങ്ങള്‍ അറിഞ്ഞ ശേഷം വിവാഹത്തിന് താല്‍പര്യം പ്രകടിപ്പിക്കുന്ന വീട്ടുകാരില്‍ നിന്ന് പണം തട്ടുന്നതാണ് രീതി. സംസ്ഥാനത്ത് പലയിടത്തും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. എറണാകുളത്ത് പറവൂര്‍ സ്വദേശിയില്‍ നിന്ന് ഏഴ് ലക്ഷവും കൊണ്ടോട്ട് സ്വദേശിയായ യുവതിയില്‍ നിന്ന് 50 ലക്ഷവും തട്ടിയതായി പരാതിയുണ്ട്. കൊല്ലം, എറണാകുളം, മലപ്പുറം, വയനാട്, എന്നിവിടങ്ങളില്‍ നിന്നും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.

2

പ്രതിയെ മറ്റൊരു കേസില്‍ കൊല്ലം സൈബര്‍ പൊലീസ് പാലാരിവട്ടത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ വരന്തരപള്ളി പൊലീസ് അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്ന് വരന്തരപ്പിള്ളി എസ് എച്ച് ഒ എസ് ജയകൃഷ്ണന്‍ പറഞ്ഞു.

3

മമ്മൂട്ടി ഞെട്ടി, 'ഞാന്‍ കരുതി സിനിമ നടിയാണെന്ന്': സത്യം പറഞ്ഞത് മനോജ് കെ ജയന്‍മമ്മൂട്ടി ഞെട്ടി, 'ഞാന്‍ കരുതി സിനിമ നടിയാണെന്ന്': സത്യം പറഞ്ഞത് മനോജ് കെ ജയന്‍

ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് നിന്നും സമാനമായ വിവാഹത്തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപയാണ് ബേപ്പൂര്‍ സ്വദേശിയായ അശ്വിന്‍ വി മേനോന്‍ തട്ടിയെടുത്തത്. കോട്ടയം സ്വദേശിയായ സ്ത്രീയില്‍ നിന്ന് 9 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കള്ളനോട്ട് അടക്കമുള്ള നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്.

4

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെയാണ് തട്ടിപ്പിന് ഇരയാക്കിയത്. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടുക, എതിര്‍ക്കുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുക നിരവധി പരാതികളാണ് ബേപ്പൂര്‍ സ്വദേശി അശ്വിന്‍ വി മേനോനെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പൊലീസിന് കിട്ടിയത്. പരാതികളെല്ലാം വിദേശത്ത് നിന്ന് ഇ മെയിലില്‍ കിട്ടിയതായതിനാല്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് കഴിഞ്ഞില്ല. എന്നാല്‍ വിവാഹവാഗ്ദാനം നല്‍കി 9.50 ലക്ഷ രൂപ തട്ടിയെന്ന പരാതിയുമായി യുവതി രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

5

ഇക്കാരണങ്ങള്‍ക്കൊക്കെ കാമുകനെ ഉപേക്ഷിക്കാമോ; അമ്പരന്ന് സോഷ്യല്‍ മീഡിയ, കാരണം ഇങ്ങനെഇക്കാരണങ്ങള്‍ക്കൊക്കെ കാമുകനെ ഉപേക്ഷിക്കാമോ; അമ്പരന്ന് സോഷ്യല്‍ മീഡിയ, കാരണം ഇങ്ങനെ

പത്തനംതിട്ട സ്വദേശിയെയും ന്യൂസിലാന്‍ഡിലെ മറ്റൊരു സ്ത്രീയെയും ഇയാള്‍ സമാനമായ രീതിയില്‍ പറ്റിച്ചിരുന്നു. വിവാഹ മോചിതരോ പ്രായമായിട്ടും വിവാഹം കഴിക്കാത്തവരോ ആയ സ്ത്രീകളെ അതും ഉയര്‍ന്ന സാമ്പത്തിക ശേഷിയുളളവരെ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്താന്‍ തിരഞ്ഞെടുത്തത്.

Thrissur
English summary
police arrested a young man who made a fake profile on matrimonial sites and cheated lakhs of rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X