ചാവക്കാട്ട് ഒമ്പതുകാരിയെ പീഡിപ്പിക്കുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ തെളിവെടുപ്പു നടത്തി
തൃശൂര്‍: ഒമ്പതുകാരിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി അകലാട് കാട്ടിലെപ്പള്ളി കല്ലുവളപ്പില്‍ അലിയുമായി പോലീസ് തെളിവെടുപ്പു നടത്തി. അലി പണയം വച്ച മൂന്നു പവനോളം ആഭരണങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നായി പോലീസ് കണ്ടെടുത്തു. കുട്ടിയെ പീഡിപ്പിക്കാന്‍ കഴുത്തില്‍വച്ച് ഭീഷണിപ്പെടുത്തിയിരുന്ന കത്തി പീഡനം നടന്ന വീടിന്റെ കോഴിക്കൂട്ടില്‍നിന്നു കണ്ടെടുത്തു.
ജയിലില്‍ കഴിഞ്ഞ അലിയെ തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയാണ് ആഭരണങ്ങളും കത്തിയും കണ്ടെടുക്കുന്നതിനായി സി.ഐ. ഗോപകുമാര്‍, എസ്.ഐ. കെ.വി. മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടുവന്നത്. പെരിന്തല്‍മണ്ണ സ്വദേശിനിയായ 33 കാരി യുവതി ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും മയക്കുമരുന്നു നല്‍കിയാണ് അലിയെ വീട്ടില്‍ വരുത്തുകയും അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

8 വര്‍ഷത്തോളമായുള്ള ഇവരുടെ ബന്ധത്തിനിടയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി യുവതിയുടെ സമ്മതത്തോടെ ഒമ്പതു വയസുകാരി മകളെയും കാമുകനു കാഴ്ചവച്ചുവരികയായിരുന്നു. കത്തി കഴുത്തില്‍വച്ചു കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത് . രണ്ടാഴ്ച മുമ്പ് അലിയെ യുവതിയുടെ ഭര്‍ത്തൃമാതാവും ബന്ധുക്കളും ചേര്‍ന്നാണ് രാത്രി യുവതിയുടെ മുറിയില്‍ നിന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഭയപ്പാടുമൂലം കുട്ടി പീഡനവിവരങ്ങള്‍ പോലീസില്‍ പറഞ്ഞില്ല. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു മുമ്പിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്നാണ് സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അലിയെയും യുവതിയെയും അറസ്റ്റു ചെയ്തത്. യുവതി വിയ്യൂര്‍ വനിതാ ജയിലില്‍ കഴിയുകയാണ്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications