സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരില്‍ വിദ്യാര്‍ത്ഥിക്ക് പട്ടാപ്പകല്‍ കുത്തേറ്റു
തൃശൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിത്ത് കുത്തേറ്റു. ഇരിങ്ങാലക്കുടയിലാണ് സംഭവം. പിന്നാലെ പ്രതിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ഇരിങ്ങാലക്കുട ജ്യോതീസ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു. കാറളം സ്വദേശിയായ സാഹിര്‍, ആലപ്പുഴ സ്വദേശിയായ രാഹുല്‍ എന്നിവരാണ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത്. ഇതോ സുഹൃത്തും സഹപാഠിയുമായ ചെലൂര്‍ സ്വദേശി ടെല്‍സണ്‍ സംഭവം കണ്ട് ചോദ്യം ചെയ്യുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ ഷഹീര്‍ കയ്യില്‍ കരുതിയ. കത്തിയെടുത്ത് കുത്തുകയായിരുന്നു. ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു വാഹനവുമായി അപകടം ഉണ്ടായതോടെ നാട്ടുകാര്‍ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പരിക്കേറ്റ ടെല്‍സണെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
തൃശൂർ: ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കൊണ്ട് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഉത്തരവായി. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഒരു കേസിൽ ജീവപര്യന്തം ശിക്ഷവിധിക്കുന്നത്.
ചെറുതുരുത്തി സ്റ്റേഷൻ പരിധിയിലെ വരവൂർ നഗടിക്കുന്നത്ത് വീട്ടിൽ കമ്മുലിമുക്ക് രമേഷ് (37) നെയാണ് വിവിധ വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷിച്ചു കൊണ്ടും ഒരു ലക്ഷം രൂപ പിഴ യടക്കാൻ വിധിച്ചും തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പോക്സോ നിയമം 5, 6 വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. ഇന്ത്യൻ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.
2014 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനാഥാലയത്തിൽ താമസിക്കുന്ന കുട്ടിയുടെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചു എന്നതാണ് കേസ്സ്. പ്രതി, കേസിലെ അതിജീവിതയുടെ അനുജത്തിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പത്തുവർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ചിട്ടുള്ളത്. മൈനർ കുട്ടികളുടെ അനാഥത്വത്തെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവൃത്തി യാതൊരു വിധ കാരുണ്യവും അർഹിക്കുന്നില്ലെന്നും അത്തരം കുറ്റകൃത്യങ്ങൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് വിധി.
പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ. പി . അജയ് കുമാർ ഹാജരായി.
Recommended Video

സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന വിപിൻദാസ് എ., എ.കെ സുരേഷ്കുമാർ, എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ ആനന്ദ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രാജഗോപാൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
സിവിൽ പോലീസ് ഓഫീസർമാരായ ഗീത, ബിബിൻമോൻ എന്നിവർ പ്രോസിക്യൂഷൻ സഹായികളായിരുന്നു.
കൗമാരക്കാരിയുടെ ആത്മഹത്യ - യുവാക്കൾ റിമാന്റിൽ
കൊല്ലം: പതിനേഴ്കാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാക്കളെ റിമാന്റ് ചെയ്തു. മങ്ങാട് അറുനൂറ്റി മംഗലം റോസ് നഗർ 25 എയിൽ നിസാമുദ്ദീൻ മകൻ ഫൈസി (സൽമാൻ ഫൈസി, 21), കരിക്കോട് ടി.കെ.എം.സി പി.ഒയിൽ പുത്തൻവിള കിഴക്കതിൽ മാത്യൂസ് മകൻ ഫ്രാൻസീസ് (23) എന്നിവരാണ് റിമാന്റിലായത്. ഫ്രാൻസീസുമായി അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടെ ചൂഷണം ചെയ്തിരുന്നു.
ഇത് മനസിലാക്കിയ ഇയാളുടെ കൂട്ടുകാരനായ ഫൈസി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി മുതലെടുക്കുകയായിരുന്നു. ഇവരുടെ ശല്യം സഹിക്ക വയ്യാതെ പെൺകുട്ടി കഴിഞ്ഞ 12.03.2022 ൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും 13ന് പെൺകുട്ടി മരണപ്പെടുകയായിരുന്നു.
തുടർന്ന് പ്രതികളായ യുവാക്കളെ ചപ്പേത്തടത്ത് നിന്നും പിടികൂടുകയായിരുന്നു.കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ അനീഷ്.എ.പി, സ്വാതി.വി, സന്തോഷ്.വി, അൻസർഖാൻ, എ.എസ്സ്.ഐ സന്തോഷ്‌കുമാർ.സി, സി.പി.ഓ സാജ്, അനീഷ്, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications