രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ ഗുരുവായൂര്‍ നഗരസഭയില്‍ പ്രമേയം; പിന്തുണച്ച് ബിജെപി അംഗം
ഗുരുവായൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന അയോഗ്യനാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയം ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചു. ബി ജെ പി അംഗവും പ്രമേയത്തെ പിന്തുണച്ചത് ശ്രദ്ധേയമായി. എല്‍ ഡി എഫ് ആണ് ഗുരുവായൂര്‍ നഗരസഭ ഭരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് അവതരിപ്പിച്ച അടിയന്തിര പ്രമേയം ആദ്യമായിട്ടാണ് കൗണ്‍സില്‍ ഐകകണ്‌ഠ്യേന അംഗീകരിക്കുന്നത്.
പ്രമയം അവതരിപ്പിക്കുമ്പോള്‍ ബി ജെ പി അംഗവം ജ്യോതി രവീന്ദ്രനാഥും കൗണ്‍സിലില്‍ ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പ്രമേയം ചര്‍ച്ച കൂടാതെ അംഗീകരിക്കാം എന്നുമായിരുന്നു ചെയര്‍മാന്‍ എം. കൃഷ്ണദാസ് പറഞ്ഞത്. ഈ സമയത്ത് കൗണ്‍സിലില്‍ ഉണ്ടായിരുന്ന ബി ജെ പി അംഗം ജ്യോതി രവീന്ദ്രനാഥ് വിയോജിപ്പൊന്നും അറിയിച്ചതുമില്ല.

എന്നാല്‍ കൗണ്‍സിലിലെ തൊട്ടടുത്ത അജണ്ടയില്‍ ജ്യോതി രവീന്ദ്രനാഥ് സംസാരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അംഗം സി എസ് സൂരജാണ് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസിലെ തന്നെ വി കെ. സുജിത്ത് ആയിരുന്നു അനുവാദകന്‍. രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടിയില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ പ്രതിഷേധം ശക്തമാക്കുമ്പോഴാണ് പുതിയ സംഭവവികാസം.
2019 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്നാണ് പേര് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് എതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണ് എന്ന് സൂറത്ത് കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. ഈ നടപടിക്ക് എതിരെ രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിക്കുകയാണ്.
ഇതിനിടെ ആണ് ബി ജെ പിയുടെ ഉത്തരവാദപ്പെട്ട അംഗം തന്നെ രാഹുലിനെ പിന്തുണച്ചുള്ള പ്രമേയത്തെ അംഗീകരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന മണ്ഡലം കേരളത്തിലായതിനാല്‍ തന്നെ സംസ്ഥാനത്തും ബി ജെ പിക്ക് എതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവരെല്ലാം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ സ്വാഗതം ചെയ്തിരുന്നു.
Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍












Click it and Unblock the Notifications