Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം തകര്‍ത്ത ചീരക്കുഴി ഡാം നവീകരണത്തിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍: 14 കോടിയുടെ പദ്ധതി!

തൃശൂര്‍: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ചീരക്കുഴി ഡാം പൂര്‍വസ്ഥിതിയിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഊര്‍ജിതം. പൂര്‍ണമായും ആധുനികവത്കരണമാണു ലക്ഷ്യം. 60 വര്‍ഷത്തിലേറെ പഴക്കമുള്ള ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ചെയിന്‍ സംവിധാനമുപയോഗിച്ചാണ് ഉയര്‍ത്തുന്നത്. ഇതിനെല്ലാം മാറ്റംവരും. എട്ടു ഷട്ടറുകളും പുതിയതാക്കും. പ്രളയത്തില്‍ ബലക്ഷയമുണ്ടായ തൂണുകളുടെ അവസ്ഥ പരിഹരിക്കും. മോട്ടോറുകളും ഡാമിനുമുകളിലെ ഇരുമ്പു പ്ലാറ്റ് ഫോമുകളും മാറ്റും. നവീകരണത്തിന് 14 കോടി രൂപയുടെ എസ്റ്റിമേറ്റാണ് നബാര്‍ഡിലും റീബില്‍ഡ് കേരളയിലും ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിട്ടുള്ളത്.

ഷട്ടര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള സാങ്കേതിക ജോലിക്കുമാത്രം 3.6 കോടി രൂപ വരും. എസ്.ഡി.ആര്‍.എഫില്‍നിന്ന് അനുവദിക്കപ്പെട്ടിട്ടുള്ള 4.43 കോടി രൂപ ഉപയോഗിച്ചുള്ള ചീരക്കുഴി കനാലിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. 40 കിലോമീറ്റര്‍ മെയിന്‍ കനാലും 10 കിലോ മീറ്റര്‍ ബ്രാഞ്ച് കനാലുമാണുള്ളത്. ചെറുതും വലുതുമായിട്ടുള്ള ടെന്‍ഡറുകള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ തുടരുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാലു വര്‍ഗീസ് അറിയിച്ചു. ഇറിഗേഷന്‍ വകുപ്പ് 2018 ല്‍ അനുവദിച്ച 74 ലക്ഷം രൂപ ഉപയോഗിച്ചാണ് കഴിഞ്ഞ വേനലില്‍ താത്കാലിക തടയണയും മറ്റ് അറ്റകുറ്റപ്പണിയും നടത്തി കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിച്ചത്.

damconstruction-1

അഞ്ചു പഞ്ചായത്തുകളിലായി 2500 ഏക്കര്‍ സ്ഥലത്തെ കൃഷിക്കുപയോഗിക്കുന്നത് ഈ ഡാമിലെ ജലമാണ്. ഇറിഗേഷന്‍ വകുപ്പിന്റെ പ്രൊജക്ട് രണ്ടിലെ ഡാമുകളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ചീരക്കുഴിയിലാണ്. എട്ടു ഷട്ടറുകളില്‍ അഞ്ചെണ്ണവും തകര്‍ന്ന് പുഴയിലേക്ക് വീണു. പുഴയുടെ സംരക്ഷണ ഭിത്തിയും തകര്‍ന്നു. ഡാമിലേക്കുള്ള അപ്രോച്ച് റോഡ് തകര്‍ന്നത് കെടുതിക്കുശേഷം യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കിയിരുന്നു. ഡാം പൂര്‍വസ്ഥിതിയിലാക്കുന്നതിന് സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ജൂലൈ എട്ടിനു ഡാം സന്ദര്‍ശിച്ച വേളയില്‍ യു.ആര്‍. പ്രദീപ് എം.എല്‍.എയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ ലഭിക്കുന്നതിനാല്‍ ഡാമിലെ നീരൊഴുക്കു വര്‍ധിച്ചു. അടുത്ത മുണ്ടകന്‍ കൃഷിക്കുമുമ്പ് ഷട്ടറുകള്‍ പുനഃസ്ഥാപിക്കാത്ത അവസ്ഥ ഉണ്ടായാലും താത്കാലിക തടയണ വീണ്ടും നിര്‍മിച്ച് ജലസേചനം നടത്തി കര്‍ഷകരുടെ ആവശ്യവും ആശങ്കയും നീക്കാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+