പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പുരോഹിതന് ഏഴ് വർഷം കഠിന തടവും, പിഴയും
തൃശൂർ: ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ.
തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. 2014 ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇടവകയിലെ ആദ്യകുർബാന ക്ലാസ്സിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി.

സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബത്തിലെ പെൺകുട്ടിക്ക് ആദ്യ കുർബാനക്ക് വസ്ത്രം വാഗ്ദാനം ചെയ്ത ശേഷം ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുക്കയായിരുന്നു എന്നാണ് കേസ്.
പോക്സോ നിയമപ്രകാരം ആണ് ശിക്ഷ. 2014 തൃശൂരിലെ ഒല്ലൂർ തൈക്കാട്ടുശേരി സെന്റ് പോൾസ് പള്ളി വികാരിയായിരിക്കുമ്പോൾ സാമ്പത്തികമായി പിന്നോക്ക കുടുംബത്തിൽനിന്നുള്ള പെൺകുട്ടിയെ ആദ്യ കുർബാനക്ക് വസ്ത്രം വാഗ്ദാനം ചെയ്തായിരുന്നു രാജു കൊക്കൻ പീഡിപ്പിച്ചത്. 2014 ഏപ്രിലിൽ 8, 11, 24 തീയതികളിലായിരുന്നു പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.
പെൺകുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചിത്രം മൊബൈലിൽ പകർത്തിയെന്നതുമാണ് ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ. പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വനിതാ സെല്ലിലറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
കേസായതിനെ തുടർന്ന് ഒളിവിൽ പോയ രാജുകോക്കനെ നാഗർകോവിലിലിൽ നിന്നാണ് ഷാഡോ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് രാജു കൊക്കൻ പിടിയിലായത്. വൈദികനെ രക്ഷിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു. കേസിൽ കുടുങ്ങിയ ഫാദർ കൊക്കനെ സഭ സസ്‌പെൻഡ് ചെയ്തിരിന്നു.
അതേസമയം, ഇയാളെ പോലീസ് പിടികൂടിFയ സമയത്ത് മാധ്യമ പ്രവർത്തകർക്ക് മുന്നിലെത്തിയപ്പോൾ രാജു കൊക്കൻ നിലവിളിച്ച സംഭവം അന്ന് വലിയ വാർത്തയായിരുന്നു. ക്യാമറയിൽ പകർത്താൻ ശ്രമിച്ചപ്പോൾ നിലവിളിച്ചുകൊണ്ട് പോലീസ് സ്‌റ്റേഷനകത്തേക്ക് ഓടി മറയാൻ ശ്രമിക്കുകയായിരുന്നു ഫാദർ രാജു കൊക്കൻ ചെയ്തത്. മെയ് നാലിന് വൈകീട്ടോടെ നാഗർകോവിലിൽ വച്ചാണ് പീഡന കേസിലെ പ്രതിയായ വൈദികനെ ഷാഡോപോലീസ് പിടികൂടിയത്. മെയ് അഞ്ചിന് തൃശൂർ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു ഇയാൾ ഇങ്ങനെ പെരുമാറിയത്.












Click it and Unblock the Notifications