തൃശൂരിൽ ബസിൽ 17 കാരിക്കുനേരെ ലൈംഗികാതിക്രമം, പോലീസുകാരൻ അറസ്റ്റിൽ
തൃശൂർ: സ്വകാര്യ ബസില്‍ പതിനേഴുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പോ ലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. തൃശൂര്‍ പുല്ലൂര്‍ സ്വദേശി രതീഷിനെയാണ് തൃശൂര്‍ പോക്സോ കോടതി റിമാന്‍റ് ചെയ്തത്.ഇന്നലെ ഇരിങ്ങാലക്കുടയിലായിരുന്നു സംഭവം.
കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെ ഇയാൾ ലൈംഗീക അതിക്രമം നടത്തുകയായിരുന്നു. പിന്നാലെ പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകി. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കൗൺസിലിംഗിൽ 13 കാരി പീഡന വിവരം വെളിപ്പെടുത്തി, ബന്ധു അറസ്റ്റിൽ
കുളത്തുപ്പുഴയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റിൽ. കൊട്ടവട്ടം സ്വദേശിയായ 38 വയസുള്ള സന്തോഷിനെയാണ് കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 13 വയസുകാരിയായ വിദ്യാർഥിനിയുടെ സ്കൂളിലെ പെരുമാറ്റം കണ്ട് അധ്യാപകർക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്.
തുടർന്ന് അധ്യാപകർ കുട്ടിക് കൗൺസിലിംഗ് നടത്തി. ഇതോടെയാണ് ബന്ധുവായ സന്തോഷ് കുട്ടിയെ നിരന്തരം പീഡിപ്പിച്ച വിവരം പുറത്തായത്. പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.കൗൺസിലിംഗിൽ കുട്ടി പറഞ്ഞ വിവരങ്ങൾ അധ്യാപകര്‍ പോലീസിന് കൈമാറുകയായിരുന്നു.
തുടർന്ന് പോലിസ് സംഘം സന്തോഷിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് സന്തോഷ് സമ്മതിച്ചെന്ന് കുളത്തുപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ ഗിരീഷ് അറിയിച്ചു. പ്രതിയുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications