തൃശൂര്‍പൂരത്തിന്റെ ലൈവ് സമൂഹമാധ്യമങ്ങളില്‍ ഇടാന്‍ നോക്കിയവര്‍ക്ക് തിരിച്ചടി; തൃശൂര്‍ പൂരം ലൈവിനു സമൂഹമാധ്യമത്തില്‍ അപ്രഖ്യാപിതവിലക്ക്, പിന്നിൽ സോണി മ്യൂസിക്ക് കമ്പനി?
തൃശൂര്‍: തൃശൂര്‍പൂരത്തിന്റെ ലൈവ് സമൂഹമാധ്യമങ്ങളില്‍ ഇടാന്‍ നോക്കിയവര്‍ക്ക് തിരിച്ചടി. ഫേസ്ബുക്ക് ലൈവ്ഷോയിലൂടെ വിദേശത്തെ ബന്ധുക്കളെ അടക്കം പൂരച്ചടങ്ങുകള്‍ കാണിക്കാന്‍ ഉണ്ടായിരുന്ന അവസരമാണ് നഷ്ടമായത്. പകര്‍പ്പാവകാശ നിയമത്തിന്റെ ദുര്‍വ്യാഖ്യാനത്തിലൂടെയാണ് തൃശൂര്‍ പൂരച്ചടങ്ങുകള്‍ അയയ്ക്കുന്നതിനു നിയന്ത്രണം വന്നത്.
ഓസ്കാര്‍ അവാര്‍ഡു ജേതാവ് റസൂല്‍പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറി' സിനിമയാണ് അപ്രഖ്യാപിതവിലക്കിനു കാരണമെന്നു പറയുന്നു. ഈ സിനിമയ്ക്കായി സോണി മ്യൂസിക് കമ്പനിയും റസൂല്‍പൂക്കുട്ടിയും തൃശൂര്‍ പൂരത്തിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവുമെല്ലാം ചിത്രീകരിച്ചിരുന്നു. ഇതിനു കോപ്പിറൈറ്റ് അവകാശമെടുത്തതാണ് പ്രശ്നമായതെന്നു പറയുന്നു.

സമാന ശബ്ദവും ചിത്രങ്ങളും എന്ന പേരിലാണ് നിരോധനം കയറി വന്നത്. മേളത്തിന്റെതടക്കമുള്ള ശബ്ദം പോലും വീഡിയോ വഴി ഉപയോഗിക്കാനാകില്ല. ഇതോടെ പൂരപ്രേമികള്‍ക്കു പൂരച്ചടങ്ങുകളെ കടല്‍ കടത്താ'നുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു. തൃശൂര്‍പൂരം എല്ലാവരുടേതുമാണെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ പൂരപ്രേമിസംഘം സോണി കമ്പനിക്കും ഫേസ്ബുക്കിനും വിശദീകരണ കത്ത് അയയ്ക്കുമെന്ന് പൂരപ്രേമിസംഘം പ്രസിഡന്റ് ടി.ബൈജു അറിയിച്ചു.
അടുത്തിടെ ലേയ്സ് ചിപ്സ് നിര്‍മാണത്തിനു ഉപയോഗിക്കുന്ന പ്രത്യേക ഉരുളക്കിഴങ്ങു കൃഷി ചെയ്ത കര്‍ഷകര്‍ക്കു എതിരേ പെപ്സി കമ്പനി നിയമപരമായി നീങ്ങിയിരുന്നു. വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കമ്പനി നയംമാറ്റി.
ഗുജറാത്ത് സര്‍ക്കാരും കമ്പനിക്ക് എതിരേ കര്‍ഷകരെ പിന്തുണച്ചു. ലേയ്സ് ബഹിഷ്കരണനീക്കവും സജീവമായിരുന്നു. ഇതേ അവസ്ഥയാണ് തൃശൂര്‍ പൂരത്തിനുമെന്നു ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ പേറ്റന്റ് എടുത്തു എന്ന പേരില്‍ സമാനശബ്ദം ഉപയോഗിക്കാന്‍ പാടില്ലെന്ന വാദം അര്‍ഥശൂന്യമാണ് എന്നു നിയമവിദഗ്ധര്‍ പറയുന്നു.
തൃശൂര്‍പൂരത്തിലെ ശബ്ദവും ദൃശ്യങ്ങളും എന്തടിസ്ഥാനത്തിലാണ് റസൂല്‍പൂക്കുട്ടിയും സോണി കമ്പനിയും സ്വന്തമാക്കിയതെന്നു പൂരപ്രേമികള്‍ ചോദിക്കുന്നു. കമ്പനി അവ സ്വന്തമായി നിര്‍മിച്ചതല്ല. പൂരം വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കമ്പനി കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് പരാതി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യവുമുയര്‍ന്നു.
തൃശൂര്‍ പൂരം തന്റെ തറവാട്ടുസ്വത്തല്ലെന്നും പൂരം കേരളീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും റസൂല്‍പൂക്കുട്ടി പ്രതികരിച്ചു. പൂരത്തിനായി താന്‍ തയ്യാറാക്കിയ വീഡിയോ കോപ്പിറൈറ്റ് ആര്‍ക്കും വിറ്റിട്ടില്ലെന്നും വിവാദത്തില്‍ തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൃശൂര്‍പൂരം എല്ലാവരുടേതുമാണ്. ഒരു കമ്പനിക്കു മാത്രമായി കോപ്പിറൈറ്റ് വേണമെന്നു പറയാനാകില്ല. അതിനു കഴിയില്ല. അഥവാ അങ്ങനെ വല്ല അവകാശവും എടുത്തിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്. അതിനെ അനുകൂലിക്കില്ല. തൃശൂര്പൂരമൊന്നും അങ്ങനെ തോന്നുംപടി ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനുമാകില്ല. മറ്റെന്തോ പ്രശ്നമുണ്ടെന്നാണ് കരുതുന്നതെന്നും അതു കണ്ടെത്തി പരിഹരിക്കണമെന്നും പറഞ്ഞു.
സോണി കമ്പനിയുമായി ഒരുവിധ ക്രയവിക്രയത്തിന്റെയും ഭാഗമായിട്ടില്ല. പൂരം വീഡിയോ റെക്കോഡിങ് നടത്തിയത് ആര്‍ക്കൈവ്സ് ആയാണ്. സൗണ്ട് സ്റ്റോറി നിര്‍മിച്ചത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് കൈമാറിയത്. അതല്ലാതെ കോപ്പിറൈറ്റ് അവകാശം നല്‍കിയതായി തനിക്ക് അറിയില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications