Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണകവും, യേശുദാസും ചിത്രയും വിചാരിച്ചാല്‍ തെങ്ങിന്റെ കായ്ഫലം കൂട്ടാം; സുരേഷ് ഗോപി

തൃശൂര്‍: ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈഎന്ന കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിച്ചു. തൃശൂര്‍ തിരുവില്വാമലയിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം എംപി നിര്‍വഹിച്ചത്. ചാണകവും കൂടെ, യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ് തഴച്ച് വളരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. അന്തരിച്ച സാഹിത്യകാരന്‍ വികെഎന്നിന്റെ വീട്ടിലായിരുന്നു തെങ്ങിന്‍ തൈ വച്ചുപിടിപ്പിച്ചത്. കേരളത്തിലുടനീളം തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.

1

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിവിധ വീടുകളില്‍ സുരേഷ് ഗോപി നേരിട്ടെത്തി തൈകള്‍ നട്ടു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി തെങ്ങിന്‍ തൈകള്‍ നടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയാണ് സുരേഷ് ഗോപി. ജനിതക മാറ്റം വരുത്തിയ പലതരം തെങ്ങിന്‍ തൈകളും വിത്തിനങ്ങളുമുണ്ടെന്നും അതിലൊന്നും താന്‍ കൈവയ്ക്കില്ലെന്നും പശുവിനെ വളര്‍ത്താനുള്ള ശീലമുണ്ടാവണമെന്നും അപ്പോള്‍ വളമായി ചാണകമിട്ട് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

2

തെങ്ങിന് കായ്ഫലം കൂട്ടാനുള്ള മാര്‍ഗവും സുരേഷ് ഗോപി പറഞ്ഞു. 'ഒന്ന് തെങ്ങിനെ തഴുകാം. അല്‍പം സ്‌നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടിവെച്ചു പാട്ടൊക്കെ വെച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി. യേശുദാസും ചിത്രയും വിചാരിച്ചാല്‍ തെങ്ങിന്റെ കായ്ഫലം കൂട്ടാന്‍ പറ്റുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

3

എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാന്‍ തയ്യാറായാല്‍ തന്നെ ഇവിടെ ഒരു കോടി തെങ്ങിന്‍ തൈകള്‍ നടാനാവും. തേങ്ങയും അതിന്റെ ഉത്പാദനവും കയറ്റുമതി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പദ്ധതി വികസിപ്പിക്കാന്‍ സാധിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, തൃശൂരിലെത്തിയ ശക്തന്‍ മാര്‍ക്കറ്റ് വികനവുമായി ബന്ധപ്പെട്ട് മേയര്‍ എംകെ വര്‍ഗീസിനെ കണ്ടു.

4

ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി വിശാല മാസ്റ്റര്‍ പ്ലാനാണ് തനിക്കുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രൂപരേഖ നവംബര്‍ 15ന് മുമ്പായി നല്‍കാമെന്നും മേയര്‍ അദ്ദേഹത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപി ഇപ്പോള്‍ തൃശൂര്‍ മേയറെ സന്ദര്‍ശിച്ചത്. ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി രൂപയാണ് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരിക്കുന്നത്.

5

എംപി ഫണ്ടില്‍ നിന്നോ, കുടുംബ ട്രസ്റ്റ് ഫണ്ടില്‍ നിന്നോ ഇതിനുള്ള പണം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. പച്ചക്കറി മാര്‍ക്കറ്റിനും മാംസ മാര്‍ക്കറ്റിനും 50 ലക്ഷം രൂപ വീതം നല്‍കാനാണ് സുരേഷ് ഗോപിയുടെ പദ്ധതി. 36 ഏക്കര്‍ സ്ഥലമാണ് ശക്തന്‍ മാര്‍ക്കറ്റിലുള്ളത്. ഇത് മൊത്തത്തില്‍ ഏറ്റെടുത്ത് സമഗ്രമായ വികസന പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു.

6

ഇതിന് മുമ്പുണ്ടായിരുന്ന ഗ്രേറ്റ് ശക്തന്‍ മാര്‍ക്കറ്റ് പദ്ധതിയെ കുറിച്ച് മേയര്‍ സുരേഷ് ഗോപിയോട് സൂചിപ്പിച്ചു. 700 കോടി രൂപ മുടക്കിയുള്ള പദ്ധതിയായിരുന്നു ഇതില്‍ വിഭാവനം ചെയ്തിരുന്നത്. ഈ പദ്ധതി തീര്‍ത്തും ഒഴിവാക്കേട്ടെന്നും കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് ഈ പദ്ധതി അംഗികരിക്കാമോ എന്ന് താന്‍ പരിശ്രമിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞതായി മേയര്‍ എംകെ വര്‍ഗീയ് മാധ്യമങ്ങളോട് പറഞ്ഞു.

7

ബിജെപി നേതാക്കള്‍ക്കൊപ്പവും കൗണ്‍സിലര്‍മാര്‍ക്കൊപ്പവുമായി സുരേഷ് ഗോപി മേയറെ കാണാന്‍ എത്തിയത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും തൃശൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ആളാണ് സുരേഷ് ഗോപി. രണ്ട് തവണയും പരാജയമാണ് സുരേഷ് ഗോപിയെ തേടിയെത്തിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+