തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: മൂന്ന് ഡല്‍ഹി സ്വദേശികള്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രമുഖ വിമാന കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ മൂന്ന് ഡല്‍ഹി സ്വദേശികളെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടല മുബാറക്പൂര്‍ സ്വദേശി അജയ് (28), ഈസ്റ്റ് ഡല്‍ഹി ആസാദ് നഗര്‍ അനീഷ് കുമാര്‍ (42), പീതാംപുര സ്വദേശി പ്രശാന്ത്‌സേത്തി (38) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി പോലീസ് ഡല്‍ഹിയില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്.

സുരേന്ദ്രന്റെ പ്രതികാരം; സിപിഎം നേതാക്കള്‍ കേസുകള്‍ മറച്ചുവെച്ചതില്‍ പരാതി കൊടുക്കും,ലക്ഷ്യം അയോഗ്യത

 ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്

ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ്എയര്‍വെയ്‌സ് എന്നിവിടങ്ങളില്‍ ജോലിവാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. കാബിന്‍ക്രൂ, ഗ്രൗണ്ട്ഓഫീസര്‍, ഹ്യൂമണ്‍ റിസോര്‍ഴ്‌സ് മാനേജര്‍ മുതലായ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണതട്ടിപ്പ്. ഓണ്‍ലൈന്‍ജോബ് സൈറ്റായ ക്വിക്കര്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് സ്വാധീനിച്ചാണ് പണം കവരുന്നത്. ഏവിയേഷന്‍ കമ്പനികളുടെ വ്യാജലെറ്റര്‍ പാഡുകള്‍, ലോഗോ സഹിതം ഉണ്ടാക്കി ഉദ്യോഗാര്‍ഥികള്‍ക്ക് സംശയം തോന്നാനിടയാക്കാതെ മെയിലിലൂടെ നല്ല കത്തിടപാടുകള്‍ നടത്തി രജിസ്‌ടേഷനായി ചെറിയ തുക ആദ്യം ബാങ്ക്അക്കൗണ്ടിലേക്ക് അയയ്ക്കാനാവശ്യപ്പെടും. തുടര്‍ന്ന് സര്‍വീസസ് കമ്പനികളില്‍ നിന്നാണെന്ന വ്യാജേന ഓണ്‍ലൈന്‍ പരീക്ഷ, ടെലിഫോണിക് ഇന്റര്‍വ്യൂ എന്നിവ സംഘം നടത്തും. തട്ടിപ്പു സംഘത്തിന്റെ ഓഫീസിലെ ജോലിക്കാരായ യുവതികളാണ് ഇതിന് നേതൃത്വമേകുന്നത്.

ജോലി ലഭിച്ചെന്ന് അറിയിപ്പ്

ജോലി ലഭിച്ചെന്ന് അറിയിപ്പ്


ഉദ്യോഗാര്‍ഥികളെ വിളിച്ച് പിന്നീട് ജോലി നിയമനാംഗീകാരമായതായി അറിയിക്കും. വിവിധ കാരണങ്ങള്‍ പറഞ്ഞ് ജോലി ലഭ്യതയ്ക്കായി തവണകളായി വലിയ തുകകള്‍ നിര്‍ബന്ധിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അടപ്പിക്കും. ട്രെയിനിങ് ഫീസ്, യൂണിഫോം ഫീസ്, ഹോസ്റ്റല്‍ ഫീസ് മുതലായ കാരണങ്ങള്‍ കാണിച്ചാണ് കൂടുതല്‍ തുക ആവശ്യപ്പെടുന്നത്. പണം ഒട്ടേറെ തവണ കൊടുത്തതിനു ശേഷവും വീണ്ടും കൂടുതല്‍ പണം നിക്ഷേപിക്കാനാവശ്യപ്പെട്ടപ്പോഴാണ് വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശിനിയായ ജീന സംശയത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയത്. ഇവരില്‍നിന്ന് 44,000 രൂപ തട്ടിയെടുത്തിരുന്നു. ഇവരുടെ പരാതിയിലാണ് അറസ്റ്റ്.

 പരാതി ലഭിച്ചതോടെ

പരാതി ലഭിച്ചതോടെ

കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി ഉദ്യോഗാര്‍ഥികളെ പറ്റിച്ച് സംഘം തട്ടിപ്പുനടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര പുതിയ അന്വേഷണസംഘത്തെ നിയമിച്ചു കേസന്വേഷണമേറ്റെടുത്തു. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ. തോമസ്, എ.സി.പി. വി.കെ. രാജു, കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമേറ്റെടുത്തത്. ഡല്‍ഹിയില്‍ ആഴ്ചകളോളം തങ്ങിയാണ് പ്രതികളെതേടി അന്വേഷണം നടത്തിയത്. തട്ടിപ്പിനായി ഉപയോഗിച്ച സിം കാര്‍ഡുകളെല്ലാം വ്യാജ മേല്‍വിലാസത്തിലെടുത്തതായതിനാല്‍ അന്വേഷണ സംഘം രണ്ടായി പിരിഞ്ഞ് ബാങ്കുകളും എ.ടി.എം. കൗണ്ടറുകളും കേന്ദ്രീകരിച്ച് നടത്തിയ കാര്യമായ അന്വേഷണത്തിലാണ് കേസിലെ മുഖ്യ പ്രതിയായ അജയിനെക്കുറിച്ച് സൂചന ലഭിച്ചത്.

ഫ്ലാറ്റിലും സ്ഥാപനങ്ങളിലും അന്വേഷണം

ഫ്ലാറ്റിലും സ്ഥാപനങ്ങളിലും അന്വേഷണം


ഡല്‍ഹി കോട്ടല മുബാറക്പൂര്‍ എന്ന സ്ഥലത്തുളള ഫ്‌ളാറ്റുകളിലും സ്ഥാപനങ്ങളിലും അന്വേഷണം നടത്തിയതില്‍ അജയ് മുബാരക്പൂരിലുള്ള ഒരു രഹസ്യസങ്കേതത്തിലിരുന്നാണ് തട്ടിപ്പ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഇവിടന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതും.
തട്ടിപ്പിനിരയായവര്‍ പണം അയച്ചുകൊടുത്തിരുന്നത് അനീഷ്‌കുമാറിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ്. ലഭിച്ച പണം ഇരുവരും ചേര്‍ന്ന് വീതം വച്ചെടുക്കുകയായിരുന്നു പതിവ്. സമാനകേസില്‍ ജയിലായിരുന്ന അനീഷ് ജയില്‍ മോചിതനായാണ് പുതിയ തട്ടിപ്പിനിറങ്ങിയത്. പ്രതികളെ ചോദ്യം ചെയ്തതില്‍ ഇവര്‍ സമാനമായ കേസുകള്‍ നടത്തിയിട്ടുള്ളതായി അറിവായിട്ടുണ്ട്. ഡല്‍ഹിയിലെത്തി പ്രതികളെ കുടുക്കിയ അന്വേഷണ സംഘത്തില്‍ എസ്.ഐ. കെ. പ്രദീപ് കുമാര്‍, എ.എസ്.ഐ. ബാബു, പോലീസുകാരായ കെ. സൂരജ്, ലിന്റോ ദേവസി, സുബീര്‍ കുമാര്‍, മനോജ് കൃഷ്ണന്‍, വനിത പോലീസുദ്യോഗസ്ഥരായ മിനി സി. വര്‍ഗീസ്, നളിനി എന്‍.ആര്‍. എന്നിവരാണുണ്ടായിരുന്നത്. ഇവരാണ് പ്രതികളെ നാട്ടിലേക്ക് എത്തിച്ചത്. അന്വേഷണത്തിന് നേതൃത്വമേകിയ ടീമില്‍ വടക്കാഞ്ചേരി സി.ഐ. പി.എസ്. സുരേഷ്, എസ്.ഐ. കെ.സി. രതീഷ്, സിറ്റി സൈബര്‍ സെല്‍ പോലീസുകാരനായ ഫീസ്‌റ്റോ, ടി.ഡി. ശ്രീഹരി എന്നിവരുമുണ്ടായിരുന്നു.

Thrissur
English summary
three arrested on online fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X