• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂര്‍ നഗരത്തില്‍ മൂന്നുകോടിയുടെ മയക്കുമരുന്ന് വേട്ട: രണ്ടുപേര്‍ അറസ്റ്റില്‍, ഹാഷിഷ് ഓയിലും!!

  • By Desk

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍നിന്നു മൂന്നുകോടിയുടെ മയക്കുമരുന്നുമായി രണ്ടുപേരെ തൃശൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടി. രണ്ടുദിവസമായി നടന്ന നാടകീയ നീക്കങ്ങളിലൂടെ തൃശൂര്‍ ജില്ലയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്ന രണ്ടു പേരെയാണ് 2.250 കിലോ ഹാഷിഷ് ഓയില്‍, മാരക മയക്കുമരുന്നുകളായ എംഡിഎംഎ (1.5ഗ്രാം), അംഫെറ്റമിന്‍ (2.60 ഗ്രാം) എന്നിവ സഹിതം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എഫ് സുരേഷിന്റെ നേതൃത്വത്തില്‍ ഉള്ള റേഞ്ച് പാര്‍ട്ടി പിടികൂടിയത്.

'കടക്ക് പുറത്ത്" മന്ത്രങ്ങള്‍ ഉരുവിടൂ,തോല്‍വിക്ക് പിന്നാലെ മുഖ്യനെ ഭിത്തിയില്‍ ഒട്ടിച്ച് സംവിധായകന്‍

ഓണ്‍ലൈനായി മയക്കുമരുന്ന് വരുത്തുകയും സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെ വില്പന നടത്തുകയും ചെയ്തിരുന്ന തൃശൂര്‍ കിഴക്കേക്കോട്ട സ്വദേശി മാജിക് മിഥിന്‍ എന്ന മിഥിനെ (25) തൃശൂര്‍ ആമ്പക്കാടന്‍ മൂലയില്‍നിന്ന് 23നു രാവിലെ മുക്കാല്‍ കിലോയോളം ഹാഷിഷ് ഓയില്‍, എംഡിഎംഎ, ആംഫിറ്റമിന്‍, എന്നിവയുമായി പിടികൂടി.

 പോലീസ് നിരീക്ഷണം ശക്തം

പോലീസ് നിരീക്ഷണം ശക്തം

ഓണ്‍ലൈന്‍ വഴി വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഇയാളുടെ അലങ്കാര മത്സ്യവില്പന കേന്ദ്രത്തിന്റെ അഡ്രസ് ഉപയോഗിച്ച് പാര്‍സല്‍ വരുത്തുകയും വാട്‌സ്ആപ്പ്, ഫേസ് ബുക്ക് എന്നിവ പോലീസും എക്‌സൈസും ശ്രദ്ധിക്കുമെന്നു തിരിച്ചറിഞ്ഞ് ടെലഗ്രാം എന്ന ന്യൂജെന്‍ ആപ്പ് വഴി വില്പന നടത്തുകയായിരുന്നു മിഥിന്റെ രീതി.

 വിവരം ലഭിച്ചത് 14കാരനില്‍ നിന്ന്

വിവരം ലഭിച്ചത് 14കാരനില്‍ നിന്ന്

ഒരു പതിന്നാലുകാരനില്‍നിന്നുമാണ് പ്രതിയെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്. നന്നായി പഠിച്ചിരുന്ന വിദ്യാര്‍ഥി പെട്ടെന്ന് പഠിക്കാതാകുകയും വീട്ടുകാരോട് ദേഷ്യപ്പെടുന്ന സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി എക്‌സൈസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മിഥിനെക്കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിക്കുന്നത്. തുടര്‍ന്ന് പ്രതിയെ നിരീക്ഷിച്ചതില്‍ പകല്‍ മുഴുവന്‍സമയവും മിഥിന്‍ തന്റെ അലങ്കാര മത്സ്യവിപണന കേന്ദ്രത്തില്‍ ജോലി ചെയ്യുകയും ഓര്‍ഡര്‍ അനുസരിച്ച് ആള്‍ക്കാരെ വിളിച്ചുവരുത്തി മയക്കുമരുന്ന് വില്പന നടത്തി നിമിഷങ്ങള്‍ക്കകം ജോലിയില്‍ തിരികെ എത്തുകയുമായിരുന്നു.

 അടവിറക്കി എക്സൈസ്

അടവിറക്കി എക്സൈസ്

തുടര്‍ന്ന് അലങ്കാര മത്സ്യത്തെ വാങ്ങാനെന്ന വ്യാജേന എക്‌സൈസ് സംഘത്തിലെ ഒരാള്‍ ഇയാളെ സമീപിക്കുകയും മിഥിനുമായി നല്ല സൗഹൃദത്തില്‍ ആയതിനുശേഷം തന്ത്രപരമായി മയക്കുമരുന്ന് ആവശ്യപ്പെട്ടു പിടിക്കുകയുമായിരുന്നു. ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 1250 രൂപയ്ക്കാണ് ഇയാള്‍ വില്പന നടത്തിയിരുന്നതെന്നും ആന്ധ്രാപ്രദേശില്‍നിന്നു നേരിട്ട് പോയിട്ടാണ് ഓയില്‍ കൊണ്ടുവരുന്നതെന്നും മറ്റു മയക്കുമരുന്നുകള്‍ ഓണ്‍ലൈന്‍വഴി വരുത്തുന്നതാണെന്നും മിഥിന്‍ എക്‌സൈസിനോട് പറഞ്ഞു. ഒരുകോടിയുടെ മയക്കുമരുന്നുകളാണ് ഇയാളില്‍നിന്ന് എക്‌സൈസ് പിടിച്ചെടുത്തത്.

 ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കുന്നത്

ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കുന്നത്

മിഥുന്റെ ഫോണില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ സ്വദേശിയായ മാത്യു എന്ന യുവാവ് തൃശൂരിലെ ചെറുപ്പക്കാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ചു കൊടുക്കാറുണ്ടെന്നും എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും മാത്യു തൃശൂരില്‍ ട്രെയിന്‍ മാര്‍ഗം വരുമെന്നും എക്‌സൈസിന് വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനു പുറകില്‍നിന്ന് 8.7ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ഡപ്പി ഹാഷിഷ് ഓയിലുമായി കണ്ണൂര്‍, ഓളയാര്‍ സ്വദേശി ചിഞ്ചു മാത്യു (26)വിനെ പിടികൂടി. കൊച്ചി താവളമാക്കി അവിടെ താമസിച്ച് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരുദിവസം എത്തുകയും മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം മാത്യുവിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചവര്‍ക്കു മയക്കുമരുന്ന് നല്‍കി തിരികെ പോകുന്നതായിരുന്നു ഇയാളുടെ രീതി.

പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ ഹാഷിഷ് ഓയില്‍

പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ ഹാഷിഷ് ഓയില്‍

ആന്ധ്രാപ്രദേശില്‍നിന്നു കൊറിയര്‍ മാര്‍ഗം ആണ് ഹാഷിഷ് ഓയില്‍ എത്തിച്ചിരുന്നതെന്നു പ്രതി പറഞ്ഞു. 5000 രൂപയാണ് ഒരു ബോട്ടില്‍ ഹാഷിഷ് ഓയിലിന് പ്രതി ആവശ്യക്കാരില്‍നിന്നു വാങ്ങിയിരുന്നത്. കഞ്ചാവ് വിറ്റാല്‍ കിട്ടുന്നതിലും നാലിരട്ടി ലാഭം ഹാഷിഷ് ഓയില്‍ വിറ്റാല്‍ ലഭിക്കുമെന്നുള്ള തിരിച്ചറിവാണ് പ്രതിയെ ഈ കച്ചവടത്തിലേക്ക് നയിച്ചതെന്ന് പ്രതി പറഞ്ഞു. ഒന്നരക്കോടി വിലവരുന്ന 1, 500 കിലോ ഹാഷിഷ് ആണ് മാത്യുവില്‍നിന്നു പിടികൂടിയത്. തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എംഎഫ് സുരേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍, പ്രിവന്റീവ് ഓഫീസര്‍ മാരായ ശിവശങ്കരന്‍, വിപിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, ടി ആര്‍ സുനില്‍, മനോജ് കുമാര്‍, ജെയ്‌സണ്‍, ദേവദാസ്, ബിജു, രാജു, സനീഷ്, ഷനുജ്, സുധീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Thrissur

English summary
Three arrested with drugs worth three crore in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X