പാട്ടിനൊപ്പം ഗംഭീര ഡാന്‍സുമായി വൈദികന്‍; മനം കവര്‍ന്ന് തൃശൂര്‍ നഗരത്തിലെ 'ആടും പാതിരി'
തൃശൂര്‍: വൈദികര്‍മാര്‍ നൃത്തം ചെയ്യുമോ? തൃശൂരിലാണെങ്കില്‍ നാട്ടുകാര്‍ കണ്ണുംപൂട്ടി അതേ എന്ന് പറയും. ഇവിടെ ഒരു വൈദികനുണ്ട്. നൃത്തച്ചുവടുകള്‍ കൊണ്ട് നാട്ടുകാരുടെ മനം കവര്‍ന്നിരിക്കുകയാണ് അദ്ദേഹം. ക്രിസ്മസ് പാപ്പാമാരുടെ മഹാസംഗമത്തില്‍ ബോണ്‍ നത്താലെ ഗാനത്തിനൊപ്പം ചടുലമായ ചുവടുകള്‍ വെച്ചാണ് ഫാദര്‍ അജിത് ചിറ്റിലപള്ളി നാട്ടുകാരുടെ ശ്രദ്ധ നേടിയത്.
തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലിലെ സഹവികാരിയാണ് ഫാദര്‍ അജിത്. തകര്‍പ്പന്‍ നൃത്തമായിരുന്നു അദ്ദേഹം കാഴ്ച്ചവെച്ചത്. അത് മാത്രമല്ല, ഇങ്ങനെയുള്ള ഡാന്‍സ് കളിക്കുന്ന അദ്ദേഹത്തിനൊരു പേരും കൂടിയുണ്ട്. തൃശൂര്‍ അതിരൂപതയിലെ ആടും പാതിരി എന്നാണ് അജിത് അറിയപ്പെടുന്നത്.

നൂറുകണക്കിന് ക്രിസ്മസ് പാപ്പാമാരുടെ വേഷം കെട്ടിയ പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കുമൊപ്പം ഗംഭീരമായിട്ടായിരുന്നു ഫാദര്‍ അജിത് ചിറ്റിലപ്പള്ളി നൃത്തചുവടുകള്‍ വെക്കുന്നത്. നൃത്തം നന്നായി അഭ്യസിച്ചവരെ പോലും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വേഗമേറിയ ചുവടുകള്‍.
പലരും അദ്ദേഹത്തിന്റെ ഡാന്‍സ് കാണാനായി തെരുവുകളില്‍ എത്തിയിരുന്നു. മാധ്യമങ്ങളും പിന്നാലെയെത്തി. 220 ഇടവകകളില്‍ നിന്നെത്തിയിട്ടുള്ളവരായിരുന്നു ഈ സംഗമത്തില്‍ പങ്കെടുത്തത്. പക്ഷേ ഇതിലെ പ്രധാന ആകര്‍ഷണം ആടും പാതിരിയായ ഫാദര്‍ അജിത് തന്നെയായിരുന്നു.
നേരത്തെ തന്നെ കൃത്യമായ ആസൂത്രണം നടത്തിയാണ് ഈ സംഘം തെരുവില്‍ ഇറങ്ങിയത്. ഒരു മാസത്തോളം നൃത്തച്ചുവടുകള്‍ ഇവര്‍ അഭ്യസിച്ചിരുന്നു. ആ പരിശീലനമാണ് ഗംഭീര നൃത്തരൂപത്തില്‍ എത്തിയത്. ഒരു സ്റ്റെപ്പ് പോലും തെറ്റാതെയായിരുന്നു ഇവരുടെ നൃത്തം. ക്രിസ്മസ് ദിനം കഴിഞ്ഞിട്ടും, അതിന്റെ ആവേശമാണ് തൃശൂരില്‍ തുടരുന്നത്.
Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
തൃശൂരിലെ സ്വരാജ് റൗണ്ടിലൂടെയാണ് നൃത്ത സംഘം കടന്നുപോയത്. നിരവധി സ്ഥലങ്ങളില്‍ നിന്ന് യുവതി-യുവാക്കള്‍ തൃശൂരിലെത്തിയിരുന്നു. നൃത്തച്ചുവടുകള്‍ കുറച്ച് ദിവസം മുമ്പ് മാത്രമാണ് പഠിച്ചതെന്ന് ഫാദര്‍ അജിത്ത് പറയുന്നു. ഇത് ചെറിയ സ്റ്റെപ്പാണ്. അതുകൊണ്ട് കുഴപ്പമില്ലാതെ ചെയ്യാന്‍ പറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
കൂടെ കളിക്കുന്നവരുടെ ഡാന്‍സ് വളരെ നന്നായിട്ടുണ്ട്. അതാണ് മൊത്തത്തില്‍ ഈ നൃത്തത്തെ നന്നാക്കാന്‍ കാരണം. താന്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഡാന്‍സ് കളിക്കുന്നത്. ആടും പാതിരി എന്ന പേര് മീഡിയ തന്നതാണെന്നും ഫാദര്‍ പറയുന്നു. താനായിട്ട് ഇട്ട പേരല്ല ഇതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം താന്‍ മുമ്പ് ഡാന്‍സ് പഠിച്ചയാളാണ്. സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ ഡാന്‍സിന് പോയിരുന്നു. ദൈവം തന്നെ കഴിവ് ഇപ്പോള്‍ ഉപയോഗിക്കുന്നു, അത്രയേയുള്ളൂ.
പുരോഹിതനായ ശേഷവും ഡാന്‍സ് കൈവിട്ടില്ല. മറ്റ് അച്ഛന്‍മാര്‍ ചേര്‍ന്ന് എന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ മത്സരങ്ങളിലൊന്നും പങ്കെടുക്കാറില്ല. പക്ഷേ പിള്ളേരെ പഠിപ്പിച്ച് ഡാന്‍സിന് അയക്കാറുണ്ട്. അവര്‍ സമ്മാനം വാങ്ങി വരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications