കാറിന് പറഞ്ഞ മൈലേജില്ല..; തൃശൂര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കേട്ടോ, പണികിട്ടിയത് പ്രമുഖ കമ്പനിക്ക്
തൃശൂര്‍: നമ്മളില്‍ പലരും വാഹനം വാങ്ങിയാല്‍ കമ്പനി പറഞ്ഞ മൈലേജ് ഇല്ലെങ്കില്‍ ഉള്ള മൈലേജ് കൊണ്ട് തൃപ്തിപ്പെടുന്നവരാണ്. പിന്നീട് ഇതിനെ ചോദ്യം ചെയ്യാന്‍ ആരും മെനക്കെടാറില്ല. എന്നാല്‍ തൃശൂര്‍ ചൊവ്വൂര്‍ സ്വദേശിനിയായ സൗദാമിനി അങ്ങനെ അല്ല. ഏറെ മോഹിച്ച വാങ്ങിയ കാറിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലാത്തതിന്റെ പേരില്‍ നിയമപോരാട്ടം നടത്തി അനുകൂല വിധി നേടിയിരിക്കുകയാണ് സൗദാമിനി.
എട്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സൗദാമിനിക്ക് കോടതിയില്‍ നിന്ന് അനുകൂല വിധി വന്നിരിക്കുന്നത്. വാഗ്ദാനം ചെയ്ത മൈലേജ് ഉപഭോക്താവിന് കൊടുക്കാന്‍ സാധിക്കാത്ത കാര്‍ കമ്പനി സൗദാമിനിക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് തൃശൂര്‍ ഉപഭോക്തൃ കോടതിയുടെ വിധി. സൗദാമിനിയുടെ നിയമപോരാട്ടത്തിന്റെയും അനുകൂല വിധി സമ്പാദനത്തിന്റേയും കഥ ഇങ്ങനെയാണ്...

2014 ല്‍ ആണ് താന്‍ എട്ട് ലക്ഷം രൂപ മുടക്കി ഫോര്‍ഡിന്റെ പുതിയ ഒരു കാര്‍ വാങ്ങുന്നത് എന്ന് സൗദാമിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. സൗദാമിനിയുടെ വാക്കുകള്‍ ഇപ്രകാരമാണ്... 2014 ലാണ് വാഹനം വാങ്ങിയത്. അപ്പോള്‍ എക്‌സിക്യൂട്ടീവ് വന്ന് പറഞ്ഞത് 32 കിലോമീറ്റര്‍ മൈലേജ് കിട്ടും എന്നാണ്. ഉറപ്പായിട്ടും കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞു.
അപകടത്തില്‍ ഓര്മ നഷ്ടമായി.. ആകെ ഓര്മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്

അങ്ങനെ ആണ് അത് ബുക്ക് ചെയ്തത്. അങ്ങനെ വാഹനം വാങ്ങി കുറച്ച് ഓടിച്ചപ്പോഴാണ് മനസിലായത് മൈലേജ് 18 നും 20 നും ഇടക്കാണ് കിട്ടുന്നത് എന്ന് മമനസിലായത്. 32 എന്ന് പറഞ്ഞിട്ട് ഇത്രയും വ്യത്യാസം വന്നപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല എന്ന് സൗദാമിനി പറയുന്നു. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുന്നത്. സൗദാമിനിയുടെ മകന്‍ അഭിഭാഷകനാണ്.
ലൈഗര്‍ ഫണ്ടിംഗിന് പിന്നില്‍ ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡി

കോടതിയില്‍ എത്തിയതോടെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം സൗദാമിനിക്ക് കാര്‍ കമ്പനി 310000 രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് വിധിക്കുകയായിരുന്നു. അതിനെ കുറിച്ച് അഭിഭാഷകന്‍ പറയുന്നത് ഇപ്രകാരമാണ്. ഇത്തരത്തിലുള്ള കേസുമായി പലരും സമീപിക്കാറില്ല. കാരണം പലപ്പോഴും നമ്മള്‍ വണ്ടി വാങ്ങും. പറയുന്ന മൈലേജൊന്നും വണ്ടിക്ക് കിട്ടാറില്ല. നമ്മള്‍ അത് അങ്ങോട്ട് സഹിക്കും. ഈ കേസ് എനിക്ക് മുന്നോട്ട് കൊണ്ടുപോയാല്‍ നല്ലതായിരിക്കും എന്ന് കരുതി.
എന്നും ഭാഗ്യം മാത്രം കൈവരും.. ജോലിയില്‍ വളര്‍ച്ച മാത്രം; ഈ നക്ഷത്രക്കാരാണോ നിങ്ങള്‍?

പരസ്യത്തില്‍ ഇവര്‍ കൃത്യമായി പറയുന്നുണ്ട് ഇത്ര കിലോമീറ്റര്‍ മൈലേജ് ലഭിക്കും എന്ന്. നമുക്ക് ഇത് വലിയ തെളിവായി. പിന്നെ അവര്‍ പറയുന്നണ്ട് അണ്ടര്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് കണ്ടീഷന്‍സ് എന്നാണ്. അങ്ങനെ പറഞ്ഞാല്‍ പോലും അത് തെളിയിക്കേണ്ട ബാധ്യത അവര്‍ക്കാണ്. കമ്മീഷന്‍ വെച്ച് പരീക്ഷിച്ചു. 19 കിലോമീറ്റര്‍ മാത്രമാണ് മൈലേജ് കിട്ടുന്നത്. 40 ശതമാനം കുറവാണ് എന്ന് കോടതി നിരീക്ഷിച്ചു.

അവര്‍ പല വാദങ്ങളും ഉന്നയിച്ചു. അവര്‍ക്ക് പല ഏജന്‍സികളുടേയും സര്‍ട്ടിഫിക്കേഷന്‍സ് ഉണ്ട്. പക്ഷെ കോടതി അതൊന്നും മുഖവിലക്കെടുത്തില്ല. നമുക്ക് 310000 രൂപ വിധിച്ചു. നമുക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി 150000 രൂപ അതിന് ശേഷം നമുക്കുണ്ടായ യാതനക്ക് 150000 രൂപ 10000 രൂപ ചെലവ്. ഡീലര്‍ക്കെതിരേയും ഫോര്‍ഡ് ഇന്ത്യ കമ്പനിക്കെതിരേയും ആണ് വിധി വന്നിരിക്കുന്നത് എന്നും അഭിഭാഷകന്‍ പറയുന്നു.

ഇഷ്ടപ്പെട്ട എന്ത് സാധനം വാങ്ങിയാലും അതിന്റെ ഗുണമേന്മ അവകാശപ്പെടുന്ന കമ്പനികള്‍ക്ക് അത് ഉപഭോക്താവിന് കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയും ഉണ്ട് എന്ന് ഊട്ടിയുറപ്പിക്കുന്ന വിധിയാണ് തൃശൂര്‍ ഉപഭോക്തൃ കോടതിയില്‍ നിന്നും വന്നിരിക്കുന്നത്.