തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂത്രം കുടിപ്പിച്ചു, മൃഗീയ പീഢനം... ഫ്‌ളാറ്റ് കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാമുകിയും കുറ്റക്കാര്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അയ്യന്തോളിലെ ഫ്‌ളാറ്റില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 5 പേര്‍ കുറ്റക്കാര്‍. പ്രതിയുടെ അഞ്ച് വയസുകാരിയായ മകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. തെളിവുകളുടെ അഭാവത്തില്‍ കെപിസിസി സെക്രട്ടറി രാമദാസിനെ കോടതി വെറുതെവിട്ടു.

യൂത്ത് കോണ്‍ഗ്രസ് നേതാവും രണ്ടാം പ്രതിയുമായ റഷീദും കാമുകി ശാശ്വതിയും തമ്മിലുള്ള ബന്ധവും ദുരൂഹമായ സാമ്പത്തിക ഇടപാടുകളും പുറത്തുപറഞ്ഞതാണ് ഒറ്റപ്പാലം സ്വദേശി സതീശനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ശിക്ഷ 13ന് പ്രഖ്യാപിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

സംഭവം നടന്നത് 2016ല്‍

സംഭവം നടന്നത് 2016ല്‍

2016 മാര്‍ച്ചിലാണ് അയ്യന്തോളിലെ ഫ്‌ളാറ്റില്‍ സതീശന്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്. എംആര്‍ രാമദാസ്, റഷീദ്, ഇയാളുടെ കാമുകി ശാശ്വതി, രതീഷ്, സുജീഷ് എന്നിവരടക്കം എട്ട്് പേരായിരുന്നു പ്രതികള്‍. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം മുന്‍ പ്രസിഡന്റാണ്് റഷീദ്.

കുറ്റക്കാര്‍ ഇവര്‍

കുറ്റക്കാര്‍ ഇവര്‍

ഒന്നാം പ്രതി കൃഷ്ണപ്രസാദ്, രണ്ടാം പ്രതി റഷീദ്, മൂന്നാം പ്രതി ശാശ്വതി, നാലാം പ്രതി രതീഷ്, എട്ടാം പ്രതി സുജീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ആദ്യ മൂന്ന് പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ഇവരെ സഹായിച്ചാണ് മറ്റു രണ്ടുപേര്‍ക്കെതിരായ കുറ്റം.

Recommended Video

cmsvideo
Lockdown violation in Poonthura; people begins protest on streets | Oneindia Malayalam
നിര്‍ണായകം അഞ്ച് വയസുകാരിയുടെ മൊഴി

നിര്‍ണായകം അഞ്ച് വയസുകാരിയുടെ മൊഴി

ശാശ്വതിയുടെ അഞ്ച് വയസുള്ള മകള്‍ ഫ്‌ളാറ്റിലെ കൊലപാതകത്തിന് സാക്ഷിയായിരുന്നു. കുട്ടിയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. 2018 ഡിസംബറിലാണ് വിചാരണ തുടങ്ങിയത്. തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെആര്‍ മധുകുമാറിന്റെതാണ് വിധി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.

കൊലപാതകത്തിന് കാരണം

കൊലപാതകത്തിന് കാരണം

രണ്ടുദിവസം ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കുഴല്‍പണമിടപാടുള്ള വ്യക്തിയാണ് റഷീദ്. ഇയാളുടെ നീക്കങ്ങള്‍ പരസ്യപ്പെടുത്തിയതാണ് സതീശനെതിരെ പ്രതികാരണത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തല്‍.

മൂത്രം കുടിപ്പിച്ചു

മൂത്രം കുടിപ്പിച്ചു

പ്രാകൃതവും ക്രൂരവുമായ മര്‍ദ്ദനമുറകളാണ് സതീശന് മേല്‍ പ്രതികള്‍ ഏല്‍പ്പിച്ചത്. വിസസ്ത്രനാക്കി രണ്ടു ദിവസം കുളിമുറിയില്‍ പൂട്ടിയിട്ടു. മൂത്രം കുടിപ്പിച്ചു. കല്ലുകൊണ്ട് ഇടിച്ചു. പുറത്ത് 12 ചതവുകളുണ്ടായിരുന്നു. എല്ലുകള്‍ക്ക് പൊട്ടലുമുണ്ടായിരുന്നു. വെള്ളം ചോദിച്ചിട്ടു കൊടുത്തില്ല. പകരം സ്വന്തം മൂത്രം കുടിപ്പിക്കുകയായിരുന്നുവത്രെ.

ബന്ധം തുടങ്ങിയത് ഇങ്ങനെ...

ബന്ധം തുടങ്ങിയത് ഇങ്ങനെ...

സതീശനും പ്രതികളും കണ്ടുമുട്ടിയത് കൊടൈക്കനാലില്‍ വച്ചാണ്. ജോലി അന്വേഷിച്ചെത്തിയതായിരുന്നു സതീശന്‍. ഇവിടെ റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടിക്ക് വേണ്ടി എത്തിയതായിരുന്നു പ്രതികള്‍. ഇവര്‍ സതീശനുമായി പരിചയപ്പെട്ടു. ജോലി തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീടാണ് രഹസ്യം ചോര്‍ത്തിയെന്ന സംശയം ഉണര്‍ന്നതും കൊലപാതകത്തിലേക്ക് നയിച്ചതും.

ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്

Thrissur
English summary
Thrissur Flat Murder cse: Five accused including former congress leader convicted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X