തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഴ്ചക്കടവില്‍ മൃതദേഹം പൊങ്ങിയ സംഭവം മുങ്ങിമരണമല്ല; കൊലപാതകം, ചുരുളഴിച്ച് പോലീസ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കഴിഞ്ഞ മാര്‍ച്ച് 17നാണ് മണലിപ്പുഴയിലെ കാഴ്ചക്കടവില്‍ അഞ്ചേരി കുരുതിക്കുളങ്ങര ജെയ്‌സനെ (55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് അന്ന് ചില സംസാരങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ, കുടുംബത്തിന് സംശയം. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ജെയ്‌സണിനില്ല. പിന്നെ എങ്ങനെ മരണം സംഭവിച്ചു.

ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഒടുവില്‍ പോലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നു. അന്വേഷണം അതുവഴി നീങ്ങിയപ്പോള്‍ സംഭവത്തിന് പിന്നിലെ ചുരുളഴിഞ്ഞു. ജെയ്‌സണ്‍ ആത്മഹത്യ ചെയ്തതല്ല. സുഹൃത്ത് കൊലപ്പെടുത്തിയതാണ്. ഒല്ലൂര്‍ പെരുവാകുളങ്ങര സ്വദേശി സൈമണ്‍ അറസ്റ്റിലായി. വിശദാംശങ്ങള്‍ ഇങ്ങനെ....

ഓട്ടോ ഡ്രൈവറായ സൈമണ്‍

ഓട്ടോ ഡ്രൈവറായ സൈമണ്‍

ജെയ്‌സന്റെ സുഹൃത്താണ് ഓട്ടോ ഡ്രൈവറായ സൈമണ്‍. ജെയ്‌സണെ കബളിപ്പിച്ച് പുഴക്കരയിലെത്തിച്ച സൈമണ്‍ തള്ളിയിടുകയായിരുന്നു. ഇതിന് മുമ്പ് നന്നായി മദ്യം നല്‍കിയിരുന്നു. ഇതാണ് ജെയ്‌സണ് രക്ഷപ്പെടാന്‍ സാധിക്കാതെ വന്നത്. മരണം ഉറപ്പായി ശേഷമാണ് സൈമണ്‍ മടങ്ങിയതെന്നും പോലീസ് കണ്ടെത്തി.

കൊലപാതകത്തിന് കാരണം

കൊലപാതകത്തിന് കാരണം

വീടുവിറ്റു കിട്ടിയ പണം ജെയ്‌സണ് കൈവശമുണ്ടായിരുന്നു. ഇതില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സൈമണ് കടം നല്‍കി. തരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും തിരിച്ചുകിട്ടിയില്ല. ജെയ്‌സണ്‍ പതിവായി ചോദിക്കാന്‍ തുടങ്ങി. ഇതോടെയാണ് ശല്യം ഒഴിവാക്കാന്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

പണം എന്തു ചെയ്തു

പണം എന്തു ചെയ്തു

ജെയ്‌സണില്‍ നിന്ന് വാങ്ങിയ അഞ്ച് ലക്ഷം രൂപ ധൂര്‍ത്തടിച്ചു കളയുകയായിരുന്നു സൈമണ്‍. കുന്നംകുളത്ത് ചീട്ടുകളിച്ചാണ് പണത്തിന്റെ വലിയൊരു ഭാഗം നഷ്ടമായത്. ഇക്കാര്യം സൈമണ്‍ പോലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

മാര്‍ച്ച് 15നാണ് കൊലപാതകം

മാര്‍ച്ച് 15നാണ് കൊലപാതകം

മാര്‍ച്ച് 15നാണ് കൊലപാതകം നടന്നത്. സൈമണും ജെയ്‌സണും മണലിപ്പുഴയോരത്ത് എത്തി. മദ്യപിച്ചു. ലക്ക് കെട്ട ജെയ്‌സണെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവത്രെ. മരണം ഉറപ്പാക്കിയ ശേഷമാണ് സൈമണ്‍ വീട്ടിലേക്ക് തിരിച്ചത്. രണ്ടുദിവസത്തിന് ശേഷം നാട്ടുകാര്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സൈമണ്‍ ഒളിവില്‍ പോയി

സൈമണ്‍ ഒളിവില്‍ പോയി

മൃതദേഹം കണ്ടെത്തിയതോടെ സൈമണ്‍ ഒളിവില്‍ പോയിരുന്നു. മരണ വീട്ടിലേക്ക് സൈമണ്‍ വന്നിരുന്നുമില്ല. ഇതാണ് കുടുംബത്തിന് സംശയം തോന്നാല്‍ കാരണം. വിവരം പോലീസിനെ അറിയിച്ചു. അതിനിടെ, മരണം ആത്മഹത്യയാണെന്ന പ്രചാരണം വന്നപ്പോഴാണ് സൈമണ്‍ വീണ്ടും പൊങ്ങിയത്.

അറസ്റ്റ് ഇങ്ങനെ

അറസ്റ്റ് ഇങ്ങനെ

10 ദിവസം മുമ്പാണ് സൈമണ്‍ തിരിച്ചെത്തിയത്. പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു, തലോരില്‍ ഓട്ടോയുമായി സൈമണ്‍ എത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് പുതുക്കാട് എസ്‌ഐ എസ്പി സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചുവെന്നും പോലീസ് പറഞ്ഞു.

കര്‍ണാടകത്തില്‍ കടുംവെട്ടുമായി അമിത് ഷാ; യെഡിയൂരപ്പക്ക് ഞെട്ടല്‍, ആര്‍എസ്എസ് ഇടപെട്ടു, പട്ടിക തള്ളികര്‍ണാടകത്തില്‍ കടുംവെട്ടുമായി അമിത് ഷാ; യെഡിയൂരപ്പക്ക് ഞെട്ടല്‍, ആര്‍എസ്എസ് ഇടപെട്ടു, പട്ടിക തള്ളി

അരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കിഅരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കി

Thrissur
English summary
Thrissur Jaison Murder case: Police Arrested Friend Simon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X