ബംഗളൂരുവിലേക്ക് ബുള്ളറ്റോടിച്ച് യാത്ര, തിരികെയെത്തുന്നത് എംഡിഎംയുമായി; യുവതികൾക്ക് കെണിയൊരുക്കി പൊലീസ്
തൃശൂര്‍: അതിമാരകമായ സിന്തറ്റിക്ക് മയക്കുരുന്നായ എം ഡി എം എയുമായി രണ്ട് യുവതികള്‍ അറസ്റ്റിലായി. 17.5 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചൂണ്ടല്‍ പുതുശേരി സ്വദേശികളായ സുരഭി (23), കണ്ണൂര്‍ ആലക്കോട് കരുവഞ്ച സ്വദേശി പ്രിയ (30) എന്നിവരാണ് അതിമാരക മയക്കുമരുന്നുമായി പിടിയിലായത. ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡാണ് യുവതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രിയ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന യുവതികളെ പൊലീസ് പിന്തുടരുകയായിരുന്നു. യുവതികളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് എം ഡി എം എ പിടികൂടുന്നത്.

പാവറട്ടി പാങ്ങ് സ്വദേശികളായ വൈഷ്ണവ്, അതുല്‍ എന്നിവരാണ് യുവതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത്. യുവതികള്‍ പിടിയിലായതോടെ ബൈക്കിലെത്തിയ യുവാക്കള്‍ രക്ഷപ്പെട്ടു. സുരഭിയും പ്രിയയും തൃശൂരില്‍ ഒരു ഫ്ളാറ്റില്‍ ഒരുമിച്ചാണ് താമസം. സുരഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്.
ഫാഷന്‍ ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞിരിക്കുകയാണ്. തുടര്‍ന്നാണ് പ്രിയയെ പരിചയപ്പെടുന്നതും ഒരുമിച്ച് താമസിക്കുന്നതും. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബംഗളൂരുവില്‍ പോയാണ് എം ഡി എം എ. വാങ്ങാറുള്ളതെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവില്‍ 1000 രൂപക്ക് വാങ്ങുന്ന ഒരു ഗ്രാം എം ഡി എം എ. നാട്ടില്‍ 2000 രൂപയ്ക്കാണ് യുവതികള്‍ വില്‍പ്പന നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. എം ഡി എം എ വേണമെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുമായി ചാറ്റ് ചെയ്തിരുന്നു.
പലപ്പോഴും അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട ഇവരെ ഇത്തവണ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. രണ്ട് പേരെയും ലഹരി വിരുദ്ധ സ്ക്വാഡ് കുന്നംകുളം പൊലീസിന് കൈമാറി. രണ്ട് പേരും മയക്കുവരുന്ന് റാക്കറ്റിലെ ക്യാരിയര്‍മാരാണെന്ന് പൊലീസ് പറയുന്നു. കൂടാതെ ഇവര്‍ ബംഗളൂരുവില്‍ ഇവരുടെ കൂടെ മുറിയെടുത്ത് താമസിക്കാന്‍ താല്പര്യമുള്ളവരെ പണം വാങ്ങിതാമസിപ്പിച്ചിരുന്നു. കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ കെ ഷിജു എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications