അടച്ചുപൂട്ടലില്‍ നിന്നും അടിപൊളിയിലേക്ക്: മാതൃകയായി സംസ്ഥാനത്ത് ഈ സ്‌കൂള്‍
തൃശൂര്‍: വിദ്യാഭ്യാസ മേഖലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ടു വന്ന മാറ്റങ്ങള്‍ ഒരു നാടിന് കൂടി ഉണര്‍വേകിയ കഥയാണ് കയ്പമംഗലം ജി എല്‍ പി എസിന് പറയാറുള്ളത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട വിദ്യാലയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് ഉയരുകയാണ്. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി മികവിന്റെ കേന്ദ്രമാകുകയാണ് കയ്പമംഗലം ജി എല്‍ പി എസ്.
131 വര്‍ഷം പഴക്കമുള്ള തീരദേശ മേഖലയിലെ ആദ്യത്തെ വിദ്യാലയമായ ജി എല്‍ പി എസ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്ന് കൂടിയാണ്. വിദ്യാഭ്യാസ മേഖലയില്‍ ഏറെ പിന്നോക്കം നിന്നിരുന്ന തീരമേഖലയില്‍ ഒരു കൂട്ടം വ്യക്തികള്‍ ചേര്‍ന്ന് സ്ഥാപിച്ച കരിമ്പ്രം വിദ്യാഭിവര്‍ധിനിസഭയുടെ കീഴില്‍ 1890ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1905ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ബോര്‍ഡിന് സ്‌കൂളിന്റെ ചുമതല വന്നതോടെ ബോര്‍ഡ് സ്‌കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് ജി എല്‍ പി എസ് എന്ന് നാമകരണം ചെയ്തത്. കയ്പമംഗലം പഞ്ചായത്തിലെ പ്രഥമ വിദ്യാലയം കൂടിയാണ് ജി എല്‍ പി എസ്.

ഒന്നാം ക്ലാസ് പ്രവേശനത്തില്‍ 10 ശതമാനത്തിന്റെ വര്‍ധന കൈവരിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന സ്‌കൂള്‍ ഇതില്‍ 50 ശതമാനത്തിലധികം വര്‍ധനയാണ് നേടിയത്. പിടിഎ, എംപിടിഎ, ഒ എസ് എ, എസ് എം എ അംഗങ്ങളും സ്‌കൂള്‍ അധികൃതരും നാട്ടുകാരും പഞ്ചായത്തും കൈകോര്‍ത്ത് നടത്തിയ വേറിട്ട പരിശ്രമമാണ് സ്‌കൂളിനെ ഉയര്‍ച്ചയിലേക്ക് നയിച്ചത്.
മുന്‍ പ്രധാനാധ്യാപിക കദീജാബിയുടെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പി ടി എ യുടെയും ശ്രമഫലമായി വാടക കെട്ടിടത്തിലായിരുന്ന ഈ സ്‌കൂളിന് സ്വന്തമായി ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചു. വലപ്പാട് ഉപജില്ലയിലെ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എല്‍ പി സ്‌കൂളായി കയ്പമംഗലം ജിഎല്‍പി എസ് മാറി. ഈ അധ്യയനവര്‍ഷം പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ 246 കുട്ടികളാണ് ഇവിടെയുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സമൂഹം നെഞ്ചേറ്റിയതിന്റെ തെളിവാണ് ഈ നേട്ടമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജാന്‍സി പറഞ്ഞു.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെട്ടിടം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 33 ലക്ഷം രൂപയും പ്ലാന്‍ ഫണ്ട് ഒരു കോടി രൂപയും ഉപയോഗപ്പെടുത്തിയാണ് നിര്‍മിച്ചത്. താഴത്തെ നിലയില്‍ ഓഫീസ് മുറി, ഒരു ക്ലാസ് മുറി, രണ്ട് ശുചിമുറി എന്നിവയാണ് നിര്‍മിച്ചിരിക്കുന്നത്. മുകള്‍നിലയില്‍ 4 ക്ലാസ് മുറികളുടെ നിര്‍മാണവും പുരോഗമിക്കുന്നു. ഒരു ഘട്ടത്തില്‍ പ്രദേശം ഒന്നടങ്കം കൈയൊഴിഞ്ഞ വിദ്യാലയത്തെ തീരദേശവാസികള്‍ നെഞ്ചേറ്റിക്കഴിഞ്ഞു.
കിടിലന്‍ ലുക്കില്‍ തിളങ്ങി ഉര്‍വ്വശി റൗട്ടേലയുടെ ഫോട്ടോഷൂട്ട്; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications