തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ ദേശീയപാത വികസനം അശാസ്ത്രീയം: ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്, പദ്ധതി ആറ് ബൈപ്പാസകള്‍ക്ക്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദേശീയപാത 66 (17) 45 മീറ്ററില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍, ചേറ്റുവ മേഖലയില്‍ അശാസ്ത്രീയമായ രീതിയില്‍ ബൈപ്പാസുകള്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. പഠനങ്ങള്‍ നടത്താതെയും പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെയുമാണ് കണ്‍സള്‍ട്ടിങ് കമ്പനി പദ്ധതി തയാറാക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ആറ് ബൈപ്പാസുകള്‍ നിര്‍മിക്കാനാണ് പദ്ധതി.

എന്നാല്‍, പാലപ്പെട്ടിയില്‍ മാത്രമാണ് ബൈപ്പാസ് അനിവാര്യമായിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, പട്ടികജാതി കോളനികള്‍ തുടങ്ങിയവയെ ഇല്ലാതാക്കിക്കൊണ്ടാണ് ബൈപ്പാസുകള്‍ നിര്‍മിക്കാന്‍ പോകുന്നത്. ഇവിടത്തെ ജൈവ ആവാസ വ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കും. കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ 20 വില്ലേജുകളില്‍ നിന്നായി 209 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നതെന്നാണ് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എന്‍. എച്ച്.എ.ഐ) വ്യക്തമാക്കിയിട്ടുള്ളത്.

thrissur-

ഇതില്‍ പല ഭാഗത്തും പ്രശ്‌നങ്ങള്‍ നിലവിലുള്ളതായി അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 30 മീറ്റര്‍ വികസനം മാത്രമെ ആവശ്യമുള്ളൂ എന്നിരിക്കെയാണ് 45 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നത്. ഭൂമി ലഭ്യതക്കുറവും ഭൂമി വിലവര്‍ധനയും കണക്കിലെടുക്കുമ്പോള്‍ ഇവിടെനിന്ന് കുടിയിറക്കപ്പെടുന്നവര്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണ്. 30 മീറ്ററാക്കി കുറയ്ക്കുകയാണെങ്കില്‍ പട്ടണ പ്രദേശങ്ങളിലെ കുറച്ച് പഴക്കമേറിയ കെട്ടിടങ്ങള്‍ മാത്രമെ പൊളിച്ചു മാറ്റേണ്ടി വരികയുള്ളൂ. നിലവിലെ ദേശീയപാത 30 മീറ്ററായി മാത്രം വീതി കൂട്ടുക, അപകട വളവുകള്‍ നിവര്‍ത്തുക, ആവശ്യമായിടത്ത് മാത്രം ബൈപ്പാസ് നിര്‍മിക്കുക എന്നിവ ചെയ്ത് റോഡ് വികസനം സാധ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വലപ്പാട്, തളിക്കുളം, വാടാനപ്പള്ളി എന്നിവിടങ്ങളിലെ ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ യൂണിറ്റുകളുടെ കീഴില്‍ നിരാഹാരമടക്കമുള്ള സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

Thrissur
English summary
Thrissur Local News about criticism on national highway development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X