Get Updates
Get notified of breaking news, exclusive insights, and must-see stories!

പരമേശ്വരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി: തിരഞ്ഞെടുപ്പ് നാലമ്പലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍!

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തെക്കെ വാവന്നൂര്‍ കലിയത്ത് മനയിലെ പരമേശ്വരന്‍ നമ്പൂതിരിയെ(53) തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ഉച്ചപൂജയ്ക്കു ശേഷം നാലമ്പലത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. 47 പേരാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചത്. ഇതില്‍ 41 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അര്‍ഹത നേടിയ 39 പേരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു നറുക്കെടുപ്പ്. നിലവിലെ മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്.

ആദ്യമായാണ് പരമേശ്വരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. 35 വയസുമുതല്‍ അപേക്ഷിച്ചുവരുന്നുണ്ട്. കാല്‍ നൂറ്റാണ്ടായി ഭാഗവത സപ്താഹ രംഗത്ത് നിറസാന്നിധ്യമായ ഇദ്ദേഹത്തിന് ഈ മേഖലയില്‍നിന്നു നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരേതരായ കലിയത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായ പരമേശ്വരന്‍ നമ്പൂതിരി തീയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയില്‍നിന്നാണ് പൂജാ വിധികള്‍ അഭ്യസിച്ചത്. പുത്തന്‍ചിറ ചെറുമുക്ക് മനയില്‍ സിന്ധു അന്തര്‍ജനമാണ് പത്‌നി. ശ്രീപാര്‍വതി, ശ്രീലക്ഷ്മി എന്നിവരാണ് മക്കള്‍. 12 ദിവസ ഭജനയ്ക്കുശേഷം ഈമാസം 30 ന് ചുമതലയേല്‍ക്കും.

parameswarannamboothiri-

ഒടുവില്‍ ഗുരുവായുരപ്പന്റെ കടാക്ഷം

ഭഗവത സപ്താഹയജ്ഞാചാര്യന് ഒടുവില്‍ ഗുരുവായുരപ്പന്റെ കടാക്ഷം. ഭാഗവതം മുഴുവന്‍ മന:പാഠമാക്കി അത് ഭക്തരുടെ മനസില്‍ ഭക്തിയായി പെയ്തിറക്കുമ്പോഴും പരമേശ്വരന്‍ നമ്പൂതിരിയുടെ മനസില്‍ ഒരു ചിന്തമാത്രമെ ഉണ്ടായിരുന്നുളളു. എന്നെങ്കിലും ഗുരുവായുരപ്പനെ മതി തീരുവോളം കാണണമെന്ന്. എന്നാലിപ്പോള്‍ കാണാന്‍ മാത്രമല്ല ഭഗവാന് പൂജ ചെയ്യാനുളള ഭാഗ്യം കൂടി ലഭിച്ചിരിക്കുകയാണ് പരമേശ്വരന്‍ നമ്പൂതിരിക്ക്. എല്ലാം ഭഗവാന്റെ കടാക്ഷമായാണ് ഇദ്ദേഹം കരുതുന്നത്.

ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുകയെന്നത് ഒട്ടും യാദൃശ്ചികമായിരുന്നില്ല. 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന്റെ സ്വാഭാവിക പരിണാമം മാത്രമായിരുന്നു അത്. വേദഭൂമിയായ തൃത്താലയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ വടക്കേ വാവനൂരിലാണ് കലിയത്തു മന സ്ഥിതി ചെയ്യുന്നത്. ശുകപുരം നമ്പൂതിരി ഗ്രാമത്തിന്റെ ഭാഗമായ ഇവിടെ കലിയാത്തു ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജ്ജനത്തിന്റെയും മകനായി 1965ലാണ് പരമേശ്വരന്‍ ജനിച്ചത്.

parameswarannamboothiriwithfamily-


പഠനത്തിനു ശേഷം പേരൂര്‍ ദാമോദരന്‍ നമ്പൂതിരി, തീയ്യന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി എന്നിവരില്‍ നിന്നും ഗുരുകുല സമ്പ്രദായത്തില്‍ പൂജാദി കര്‍മങ്ങള്‍ അഭ്യസിച്ചു. തറവാട്ടു ക്ഷേത്രമായ കലിയത്ത് അസുര മഹാകാള ക്ഷേത്രത്തില്‍ പൂജ ചെയ്തു വരുന്നതിനിടെ ബന്ധുവും, തൃശൂര്‍ നടുവില്‍ മഠത്തിലെ മൂപ്പില്‍ സ്വാമിയാരുമായിരുന്ന പരമേശ്വര ഭാരതികളുടെ കൂടെ കഴിയവെ പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയില്‍ നിന്നും ഭാഗവതം അഭ്യസിച്ചു.

കാല്‍നൂറ്റാണ്ടായി സപ്താഹ രംഗത്ത് നിറസാന്നിധ്യമാണ് ഇദ്ദേഹം. കേരളത്തിനകത്തും പുറത്തുമായി ആയിരത്തില്‍പ്പരം വേദികളില്‍ സപ്താഹം നടത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ ഒന്നിനാണ് സ്ഥാനമേല്‍ക്കുന്നത്. അതിനു മുന്‍പായി 12 ദിവസത്തെ ഭജനയുമുണ്ട്. അടുത്ത മാര്‍ച്ച് 31 വരെയാണ് കാലാവധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+