കുപ്പിപ്പാൽ കുടിച്ച് ഉറങ്ങിയ കുട്ടി പിന്നീട് ഉണർന്നില്ല; സംഭവത്തിൽ ദുരൂഹത, കുട്ടിക്ക് പാൽ കൊടുത്തത് അമ്മൂമ, സംഭവം തൃശ്ശൂരിൽ
തൃശൂര്‍: കുന്നംകുളം ചിറളയത്ത് പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ചിറളയം ചെറിയ വൈ.എം.സി.എക്ക് സമീപം താമസിക്കുന്ന തമിഴ്‌നാട് ചിദംബരം സ്വദേശികളായ മാര്‍ട്ടിന്‍-സുഹന്യ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കളിച്ചു ചിരിച്ചു നടന്നിരുന്ന കുട്ടി പത്തു മണിയോടെയാണ് കുപ്പിപ്പാല്‍ കുടിച്ചശേഷം ഉറങ്ങാന്‍ കിടന്നത്.
അമ്മൂമ്മയാണ് കുട്ടിയെ ഉറക്കാന്‍ കിടത്തിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞ് ഉണരാത്തതിനെ തുടര്‍ന്ന് ഗവ. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ചതായി ഡോക്‌ടര്‍ സ്‌ഥിരീകരിച്ചത്.അമ്മ കുട്ടിക്ക് പാലുകൊടുത്ത് ഉറക്കിക്കിടത്തിയ ശേഷം കുട്ടിക്ക് അസ്വാഭാവികത അനുഭവപ്പെടുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ ഉണരാഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുലപ്പാല്‍ ശിരസില്‍ കയറി ശ്വാസതടസം ഉണ്ടായതാവാം മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ വാരിയെല്ലുകള്‍ പൊട്ടിയതായി കണ്ടെത്തി. മരണത്തില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.












Click it and Unblock the Notifications