വയനാട്ടില്‍ ശാസ്ത്രീയ ഭൂവിനിയോഗം അനിവാര്യമെന്ന് നിയമസഭാ എസ്റ്റിമേറ്റ്‌സ് സമിതി; പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എല്‍ഡിഎഫ് നിവേദനം
കല്‍പ്പറ്റ: പ്രളയത്തില്‍ വന്‍നാശനഷ്ടങ്ങളുണ്ടായ വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി വയനാട്ടിലെത്തിയ നിയമസഭാ എസ്റ്റിമേറ്റ്‌സ് സമിതിക്ക് നിവേദനം നല്‍കി. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് 1008 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പറയുന്നു. എന്നാല്‍ യഥാര്‍ത്ഥനഷ്ടം ഇതിലും എത്രയോ വലുതാണ്. അതിശക്തമായി പെയ്ത മഴയില്‍ വയനാട്ടിലെ കാര്‍ഷികവിളകള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്.
വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും
കുരുമുളക്, കാപ്പി, കമുക്, തുടങ്ങിയ കൃഷികള്‍ കൂടി നശിച്ചതിനാല്‍ ഈ സീസണില്‍ കര്‍ഷകര്‍ക്ക് യാതൊരുവരുമാനവും ലഭിക്കാത്ത അവസ്ഥയാണ്. അമിതമായ മഴയെ തുടര്‍ന്ന് ഫലഭൂഷ്ടമായിരുന്ന മേല്‍ മണ്ണ് കൃഷി ഭൂമിയില്‍ നിന്ന് ഒലിച്ച് പോയതിനാല്‍ പുതിയ വിളകള്‍ വെച്ച് പിടിപ്പിക്കാനും കര്‍ഷകര്‍ക്ക് പ്രയാസം നേരിടേണ്ടിവരും. പ്രളയം കാര്‍ഷിക അനുബന്ധ മേഖയിലും നാശനഷ്ടങ്ങള്‍ക്കിടയാക്കി. ക്ഷീര മേഖലയില്‍ ഉല്‍പാദനം കുറഞ്ഞു. മൃഗങ്ങള്‍ക്ക് രോഗം വന്നതും, പുല്‍ കൃഷി നശിച്ചതും, പ്രതിസന്ധി ഇരട്ടിയാക്കി.

കോഴി വളര്‍ത്തല്‍,മീന്‍ കൃഷി, പച്ചക്കറി കൃഷി,പൂ കൃഷി തുടങ്ങിയ കാര്‍ഷിക അനുബന്ധ മേഖലയും തകര്‍ന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ ജില്ലക്ക് പ്രത്യേക പാക്കേജ് അനുവദിച്ച് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരില്‍ നിന്നുളള ഇടപെടല്‍ ഉണ്ടാകണമെന്നും അഭ്യര്‍ഥിച്ചാണ് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി നിയമ സഭാ എസ്റ്റിമേറ്റ് കമ്മറ്റിക്ക് നിവേദനം നല്‍കിയിരിക്കുന്നത്. അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട സാഹചര്യത്തിലാണ് കാര്‍ഷികമേഖലയിലെ നഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി വയനാട്ടിലെത്തിയത്.
ജില്ലയുടെ ഭൂവിനിയോഗം സംബന്ധിച്ച് സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭാ എസ്റ്റിമേറ്റസ് സമിതി വ്യക്തമാക്കി. എം. എല്‍.എമാരായ എസ് ശര്‍മ്മ, മഞ്ഞളാംകുഴി അലി, എ.പി അനില്‍കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, ടി.വി രാജേഷ്, സി.കെ ശശീന്ദ്രന്‍ എന്നിവരാണ് ജില്ലയിലെത്തിയത്. എസ് ശര്‍മ്മയാണ് സമിതിയുടെ ചെയര്‍മാന്‍. ശാസ്ത്രീയ ഭൂവിനിയോഗം ജില്ലയില്‍ അനിവാര്യമാണ്. പ്രകൃതിദുരന്തങ്ങള്‍ക്കുള്ള കാരണം പരിസ്ഥിതിലോല മേഖലകളിലുണ്ടാകുന്ന അനിയന്ത്രിതമായ ഇടപെടലുകളാണ്.
അശാസ്ത്രീയമായ നിര്‍മ്മാണപ്രവൃത്തികള്‍ ജൈവവ്യസ്ഥയെ തകര്‍ക്കും. അതുകൊണ്ട് തന്നെ സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം ഓരോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്. ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളും ആവശ്യമാണ്.കാല വര്‍ഷക്കെടുതിയില്‍ ജില്ല നേരിട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ സമിതി അംഗങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കി.
ദുരന്ത ബാധിതര്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ പരാതിരഹിതമായും സമയബന്ധിതമായും വിതരണം ചെയ്യണമെന്ന് സമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമിതിക്ക് മുമ്പില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് സെപ്തംബര്‍ വരെ ജില്ലയില്‍ 1008.65 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 224.5 കോടിയുടെ പൂര്‍ണ്ണ വിളനാശവും 784.15 കോടിയുടെ ഭാഗിക വിളനാശവുമുണ്ടായതായാണ് കണക്ക്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായം ലഭ്യമാകുന്ന പ്രതീക്ഷയിലാണ് ജില്ലാഭരണകൂടം.












Click it and Unblock the Notifications