ഇപ്പോഴത്തെ പ്രതിസന്ധികള്‍ ക്രിസ്തു സഹിച്ച പീഡനങ്ങള്‍ വച്ചു നോക്കുമ്പോള്‍ നിസാരം: മാര്‍ ആന്‍ഡ്രൂസ്
തൃശൂര്‍: സഭ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധികള്‍ ക്രിസ്തു സഹിച്ച പീഡനങ്ങള്‍ വച്ചു നോക്കുമ്പോള്‍ നിസാരമാണെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. പാലയൂര്‍ മാര്‍ത്തോമ അതിരൂപത തീര്‍ഥകേന്ദത്തില്‍ ദുക്‌റാന ഊട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു നടന്ന ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മറ്റേതു കാലത്തേക്കാള്‍ വൈദികരും സന്യാസിനികളും വേട്ടയാടപ്പെടുന്ന സമയമാണിത്.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കാരണം വൈദികരും കന്യാസ്ത്രീകളുമാകാന്‍ യുവജനം മടിക്കുന്നു. എന്നാലും ഇതെല്ലാം സഭ അതിജീവിക്കും. ക്രിസ്തു ശിഷ്യനായ മാര്‍ത്തോമ ശ്ലീഹ പകര്‍ന്ന വിശ്വാസമാണ് സഭയെ നയിക്കുന്നത്. വിശ്വാസത്തിനു വേണ്ടി ക്രിസ്ത്യാനികള്‍ എന്തു പീഡനങ്ങള്‍ സഹിക്കാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. പീഡനങ്ങളിലൂടെയും സഹനങ്ങളിലൂടെയും സഭ കടന്നു പോകുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ തളിയക്കുളത്തില്‍നിന്നും പ്രദക്ഷിണം നടന്നു. തുടര്‍ന്ന് ഊട്ട് വിഭവങ്ങള്‍ ആര്‍ച്ച് ബിഷപ്പ് ആശിര്‍വദിച്ചു. പതിനായിരക്കണക്കിന് വിശ്വാസികള്‍ ഊട്ടില്‍ പങ്കെടുത്തു. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍, സഹവികാരി ഫാ. ജസ്റ്റിന്‍ തേക്കാനത്ത് എന്നിവര്‍ ദുക്‌റാന തിരുകര്‍മങ്ങള്‍ക്ക് സഹകാര്‍മികരായി. 14, 15 തീയതികളില്‍ ആഘോഷിക്കുന്ന തര്‍പ്പണ തിരുനാളിന്റെ കൊടികയറ്റവും ആര്‍ച്ച് ബിഷപ്പ് നിര്‍വഹിച്ചു.












Click it and Unblock the Notifications