Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടക്കുഴല്‍ തുരങ്കങ്ങളില്‍ ആദ്യ തുരങ്കപ്പാത; അനിശ്ചിതാവസ്ഥ പിന്നിട്ടു, അടുത്തമാസം തുറക്കും!

തൃശൂര്‍: കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കങ്ങളില്‍ ആദ്യ തുരങ്കപ്പാത അടുത്തമാസം തുറക്കുമെന്ന്‌ നിര്‍മാണ കമ്പനി. അനിശ്‌ചിതാവസ്‌ഥ പിന്നിട്ട്‌ തുരങ്കത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചു. ഇടതു തുരങ്കത്തിനുള്ളിലെ ഡ്രെയിനേജ്‌, നടപ്പാതയിലെ ഹാന്റ്‌ലിങ്‌, സ്‌ട്രീറ്റ്‌ ലൈറ്റ്‌ സംവിധാനം എന്നിവയെല്ലാം പൂര്‍ത്തീകരിച്ചു.

അഗ്നിസുരക്ഷ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങളൊരുക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്‌. ഇവ ഒരാഴ്‌ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ്‌ കരുതുന്നത്‌. മറ്റ്‌ സുരക്ഷാ സംവിധാനങ്ങളും ഇതോടൊപ്പം തീര്‍ക്കും. ജൂലൈ ആരംഭത്തോടെ ആദ്യ തുരങ്കം കരാര്‍ കമ്പനിയായ കെ.എം.സിക്ക്‌ കൈമാറാനാകുമെന്നാണ്‌ പ്രഗതി എന്‍ജിനീയറിങ്‌ കമ്പനി അധികൃതരുടെ പ്രതീക്ഷ.

Kuthiran tunnel road

ഉടന്‍തന്നെ തുരങ്കപ്പാതയുടെ ഇരു മുഖത്തും നില്‍ക്കുന്ന പാറക്കെട്ടുകള്‍ പൊട്ടിച്ച്‌ നീക്കും. ഇതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്‌. കഴിഞ്ഞ ഏപ്രിലില്‍ തന്നെ തുരങ്കത്തിന്റെ രണ്ടു പ്രവേശന കവാടത്തിലേയും പാറക്കെട്ടുകള്‍ പൊട്ടിച്ച്‌ നീക്കുന്നതിന്‌ കേന്ദ്ര- വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കത്ത്‌ നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ മൂന്നു

മാസമായി നിലച്ച തുരങ്ക നിര്‍മാണം ഈ മാസം തുടക്കത്തിലാണ്‌ പുനരാരംഭിച്ചത്‌. 962 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്‌ 14 മീറ്റര്‍ വീതിയും 10 മീറ്റര്‍ ഉയരവുമാണ്‌ ഉള്ളത്‌. 2016 മേയ്‌മാസത്തില്‍ ആരംഭിച്ച തുരങ്കപ്പാത നിര്‍മാണം വിവിധ കാരണങ്ങളാല്‍ പലതവണ തടസപ്പെട്ടിരുന്നു. ഒടുവില്‍ 48 കോടിരൂപയുടെ കുടിശികയെ തുടര്‍ന്ന്‌ 80 ദിവസത്തോളമാണ്‌ നിര്‍മാണം തടസപ്പെട്ടത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+