തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ട് ചൊവ്വാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രാമായണമാസാചരണത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ച വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ട്. കര്‍ക്കടകപിറവിദിനത്തില്‍ നടക്കുന്ന ആനയൂട്ടില്‍ എഴുപതോളം ഗജവീരന്മാര്‍ പങ്കെടുക്കും. ആനയൂട്ടിനോടനുബന്ധിച്ച് മഹാഗണപതിഹോമവും നടത്തും. വടക്കുനാഥക്ഷേത്രക്ഷേമസമിതി, ആനയൂട്ടിനുള്ള സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ്.

രാമായണ മാസാരംഭമായ കര്‍ക്കടകം ഒന്നിനാണ് എല്ലാവര്‍ഷവും വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തുന്നത്. ഗജവീരന്‍മാരെ കാണാന്‍ ആനപ്രേമികളുമെത്തും. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട് എന്നിവയ്ക്കുള്ള ഒരുക്കങ്ങള്‍ വടക്കുന്നാഥനില്‍ പൂര്‍ത്തിയായി. ഗണേശ പ്രീതിയ്ക്കും സര്‍വൈശ്വര്യത്തിനുമായാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തുന്നത്.

ele

10,0008 നാളികേരമുപയോഗിച്ചുള്ള മഹാഗണപതിഹോമം അപൂര്‍വമായാണ് നടത്തുന്നത്. ഇതിന് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. മേല്‍ശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണന്‍ നമ്പൂതിരി സഹകാര്‍മികനാകും. അമ്പതോളം പേരാണ് പങ്കെടുക്കുക. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ മഹാഗണപതിഹോമ ചടങ്ങുകള്‍ക്കു തുടക്കമാകും. മുവായിരത്തി അഞ്ഞൂറ് കിലോ ശര്‍ക്കര, ആയിരത്തി അഞ്ഞൂറ് കിലോ അവില്‍, അഞ്ഞൂറ് കിലോ മലര്‍, മുന്നൂറ് കിലോ നെയ്യ്, കരിമ്പ്, എള്ള്, അമ്പത് കിലോ തേന്‍, ഗണപതിനാരങ്ങ എന്നിവ ഉപയോഗിച്ചാണ് ഗണപതി ഹോമത്തിനുള്ള പ്രസാദം തയാറാക്കുന്നത്.

രാവിലെ ഒമ്പതരയോടെ വടക്കുന്നാഥക്ഷേത്ര മതില്‍ക്കകത്ത് കരിവീരന്മാര്‍ക്ക് ആനയൂട്ട് തുടങ്ങും. ഉണക്കല്ലരി, മഞ്ഞള്‍പ്പൊടി, ഗണപതി ഹോമ പ്രസാദം, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്താണ് ആനയ്ക്ക് നല്‍കാനുള്ള ചോറ് തയാറാക്കുന്നത്. കൂടാതെ കരിമ്പ്, വെള്ളരിക്ക, പഴം, ഉണ്ടശര്‍ക്കര, കൈതച്ചക്ക എന്നിവയും കരിവീരന്‍മാരെ ഊട്ടാന്‍ നല്‍കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ശിവകുമാര്‍, പാറമേക്കാവ് പത്മനാഭന്‍, പുതുപ്പള്ളി കേശവന്‍ തുടങ്ങിയ കരിവീരന്മാര്‍ ഊട്ടില്‍ പങ്കെടുക്കും.

ele2

കര്‍ശനസുരക്ഷയാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. ആനകളെ വിദഗ്ധപരിശോധനയ്ക്ക് ശേഷമേ ക്ഷേത്രമതില്‍ക്കകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ആനകള്‍ക്ക് വിവിധ ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ സുഖചികിത്സയും നടത്തും. ആനകളെ വിസ്തരിച്ച് കുളിപ്പിച്ച് ച്യവനപ്രാശവും ആയുര്‍വേദ മരുന്നുകൂട്ടുകളും ഉള്‍പ്പെടെ നല്‍കും.
Thrissur
English summary
Thrissur Local News: Vadakkumnath temple anayoott
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X