Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട് നിര്‍മാണം വാഗ്ദാനം ചെയ്ത് വ്യാപക തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

തൃശൂര്‍: വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത വ്യാജ കോണ്‍ട്രാക്ടറെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി പത്തിരിപ്പാലത്ത് താമസിച്ചുവരികയായിരുന്ന കോഴിക്കോട് ഏലത്തൂര്‍ പാവുങ്ങാട് റോസ് ലാന്‍ഡില്‍ രമേഷ് ചന്ദ്ര (49)യാണ് അറസ്റ്റിലായത്. വലപ്പാട് കോതകുളം കാരേക്കാട് റിട്ട. അധ്യാപകന്‍ വാസുവിന്റെ പരാതിയിലാണ് അറസ്റ്റ്.

അഞ്ചുലക്ഷം രൂപയാണു വീട് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വാസുവിന്റെ കൈയില്‍നിന്നു വാങ്ങിയത്. അടിത്തറമാത്രം പണിത് മുങ്ങുകയായിരുന്നു. വലപ്പാട് വട്ടപ്പരത്തി പനങ്ങാട്ടില്‍ സുജന ഷാജിയില്‍നിന്ന് ഒരു ലക്ഷം വാങ്ങിയ പരാതിയും വലപ്പാട് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്.

Ramesh Chandra

പെരുമ്പാവൂര്‍ ചെട്ടിയാട് അന്നമ്മ ചാക്കോയില്‍നിന്ന് ഒരു ലക്ഷം, മാള പൂപ്പത്തി ബിജുവിന്റെ രണ്ടുലക്ഷം, ചേര്‍ത്തല കുത്തിയതോട് ചിറയില്‍ ജലീലിന്റെ രണ്ടുലക്ഷം, ചോറ്റാനിക്കര അറക്കപ്പറമ്പില്‍ അഭിലാഷില്‍നിന്ന് 67300 രൂപ, വെളിയങ്കോട് വെട്ടുക്കല്‍ ബൈജുവിന്റെ രണ്ടര ലക്ഷം, അഴീക്കല്‍ അഞ്ചുതൈക്കല്‍ റോബിന്റെ 65500 രൂപ, മണ്ണുത്തി മുല്ലശേരി അഖിലിന്റെ 18000രൂപ എന്നീ തട്ടിപ്പുകള്‍ക്കും വന്നേരി, മുളവുകാട്, പട്ടിമറ്റം, കുത്തിയതോട്, മാള എന്നീ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്.

കോഴിക്കോട് നടക്കാവ് സ്‌റ്റേഷന്‍ പരിധിയില്‍ സമാന തട്ടിപ്പില്‍ പിടകിട്ടാപ്പുള്ളിയായും ഇയാളെ പ്രഖ്യാപിച്ചിട്ടുണ്ട്. എലത്തൂര്‍ സ്‌റ്റേഷനിലും കേസുണ്ട്. വലപ്പാട് പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കെ തട്ടിപ്പിനിരയായ മറ്റ് മൂന്നുപേര്‍ ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് കോള്‍ ചെയ്തിരുന്നു. ബാബു എന്നയാള്‍ അയ്യായിരം രൂപയും ബിജു 35000, പ്രകാശന്‍ 15000എന്നിങ്ങനെയാണ് പണം നഷ്ടപ്പെട്ടവര്‍. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പണം വാങ്ങിയത്. നിര്‍മാണം തുടങ്ങി വയ്ക്കുകയും പിന്നെ മുങ്ങുകയുമാണ് പതിവ്. കൂടുതല്‍ ആളുകള്‍ പരാതിയുമായി വരുമെന്നാണ് കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+