തൃശൂരില്‍ ഭാര്യയും ഭര്‍ത്താവും തട്ടിയത് 150 കോടി; മുങ്ങിനടക്കുന്ന ദമ്പതിക്കളെ പിടിക്കാന്‍ പോലീസ്
തൃശൂർ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ദമ്പതികൾ മുങ്ങി. 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ദമ്പതികളെ അന്വേഷിച്ച് പൊലീസ്. തൃശൂർ വടൂക്കര സ്വദേശി പി.ഡി.ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആൺമക്കൾ എന്നിവർ നാട്ടുകാരുടെ നിക്ഷേപവുമായി സ്ഥലംവിട്ടെന്നാണ് പരാതി. നാലുപേരെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
10 കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 70 വർഷമായി ധനകാര്യ സ്ഥാപനം നടത്തി പാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ.

തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ധനവ്യവസായം എന്ന പേരിൽ തുടങ്ങിയ പണമിടപാട് സ്ഥാപനത്തിൽ അരണാട്ടുകര, വടൂക്കര ഗ്രാമവാസികളായിരുന്നു നിക്ഷേപം നടത്തിയിരുന്നു.നിക്ഷേപങ്ങൾക്ക് 15 മുതൽ 18 ശതമാനം വരെ പലിശയാണ് ഇവർ നൽകുമെന്ന് പറഞ്ഞത്. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 8,500 രൂപ വരെ കിട്ടും.
വലിയ ഓഫർ കേട്ട്. സാധാരണക്കാർ മുതൽ ബിസിനസുകാർ വരെ ഇവരുടെ അടുത്ത് ലക്ഷങ്ങൾ നിക്ഷേപിച്ചു. എട്ടും പത്തും വർഷമായി മുടങ്ങാതെ പലിശ കിട്ടിയവരുണ്ട്.
നിക്ഷേപങ്ങൾ മറ്റുള്ളവർക്ക് വലിയ പലിശയ്ക്ക് നൽകി ലാഭം ഉണ്ടാക്കുന്നതായി വിശ്വസിപ്പിച്ച ജോയിയും കുടുംബവും ആഡംബര ജീവിതമാണ് നയിച്ചതെന്നു നാട്ടുകാർ പറയുന്നു. ഇയാളുടെ വീട്ടിലെ ആഘോഷത്തിന് കേരളത്തിലെ ഏറ്റവും വലിയ സംഗീത ബാൻഡിനെ കൊണ്ടുവന്നിരുന്നു.. ആഡംബര വാഹനങ്ങളും ഇയാൾക്ക് സ്വന്തമായുണ്ട്. രണ്ട് ആഡംബര വീടുകളുണ്ട്. എന്നാൽ ബിസിനസ് തകർന്നതോടെ ഇവർ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.












Click it and Unblock the Notifications