തൃശൂർ പൂരം: ആല്‍മരം പൊട്ടി വീണുണ്ടായ അപകടം; തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു
തൃശൂര്‍: പൂരത്തിനിടെ ആല്‍മരക്കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. പൂരത്തിനിടെ ദാരുണമായ സംഭവം നടന്നതിന് പിന്നാലെ വെടിക്കെട്ട് ആഘോഷം വേണ്ടെന്ന് ഇരു വിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത് നിര്‍വീര്യമാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വെടിക്കോപ്പുകള്‍ കത്തച്ച് നിര്‍വീര്യമാക്കുക എന്ന നിലപാടാണ് ദേവസ്വങ്ങള്‍ തീരുമാനിച്ചത്.
Recommended Video

അതേസമയം, പകല്‍പൂരം ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിവുവമ്പാടി ദേവസ്വം ഒരു ആഘോഷവുമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തെ എഴുന്നള്ളത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേളം നടത്താന്‍ തീരുമാനിച്ചിരുന്നു. അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ മേളം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് ദേവസ്വം നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ചടങ്ങുകള്‍ മാത്രം നടത്താനാണ് ഇപ്പോള്‍ പാറമേക്കാവ് ദേവസ്വത്തിന്റെംയും തീരുമാനം. പകല്‍പ്പൂരത്തിന്റെ സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. പത്തുമണിയോടെ ഉപചാരം ചൊല്ലി പിരിയല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അതേസമയം, തിരുവമ്പാടി മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര് ഗുരുതരാവസ്ഥയിലാണ്. തിരുവമ്പാടി ദേവസ്വം അംഗം രമേശ്, രാധാകൃഷ്ണന് എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രമേശ് നടത്തറ സ്വദേശിയാണ്. പഞ്ചവാദ്യക്കാര്‍ക്ക് മേലാണ് മരം വീണത്. ഈ ആല്‍മരം മുറിച്ച് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ എട്ടോളം പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പോലീസും അഗ്നിശമനാ സേനയും കൃത്യ സമയത്ത് ഇടപെട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ആളുകളെ പുറത്തെടുക്കാനായത്. ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല് ശാഖ രാത്രി പന്ത്രണ്ട് മണിയോടെയാണ് പൊട്ടി വീണത്. മരം വീണ് പഞ്ചവാദ്യത്തില്‍ അടിയില്‍ ആളുകള്‍ പെട്ടുപോവുകയായിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത












Click it and Unblock the Notifications