പൂരനഗരിയില്‍ ലോകകപ്പ് ഉയര്‍ത്തി ലയണല്‍ മെസ്സി, കുടമാറ്റത്തില്‍ വ്യത്യസ്തതയുമായി പാറമേക്കാവ്
തൃശൂര്‍: കേരളത്തിന്റെ ഫുട്‌ബോള്‍ ലഹരിയും ലയണല്‍ മെസ്സിയോടുള്ള ആരാധനയും ചേര്‍ന്നതായിരുന്നു ഇത്തവണ തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം. ആഘോഷത്തില്‍ നിറഞ്ഞ് നിന്നത് മെസ്സിയായിരുന്നു. എത്രത്തോളം കേരളം മെസ്സിയെ സ്‌നേഹിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു ഇത്.
പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് വര്‍ണക്കുടകള്‍ ഉയര്‍ത്തി. കുടകള്‍ക്ക് പുറമേ കോലങ്ങളും ഉയര്‍ത്തിയാണ് പാറമേക്കാവ് പൂരനഗരിയെ ആവേശത്തിലാക്കിയത്. ഇതിനിടെയാണ് കുടമാറ്റത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഇടം പിടിച്ചത്. പിന്നെ ആവേശം അലയടിക്കുകയായിരുന്നു.

മെസ്സിക്ക് ആശംസയുമായി താരം ലോകകപ്പ് ഉയര്‍ത്തി നില്‍ക്കുന്ന വേറിട്ട കുട ആനപ്പുറത്ത് ഉയര്‍ന്നതോടെ ജനം ആര്‍ത്തുവിളിച്ചു. തിരുവമ്പാടി വിഭാഗമാണ് തൃശൂര്‍ പൂരത്തില്‍ മെസ്സിക്കും ഇടം നല്‍കിയത്. ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവിന്റെ ഗജനിരയെ നയിച്ചത്. തിരുവമ്പാടി തിടമ്പേറ്റിയത് ചന്ദ്രശേഖരനാണ്.
വടക്കുംനാഥന് മുന്നില്‍ തെക്കേനടയില്‍ 15 ഗജവീരന്‍മാര്‍ മുഖാമുഖം നിരന്നുനിന്നാണ് കുടമാറ്റത്തിന് തുടക്കമായത്. പതിനായിങ്ങളാണ് കുടമാറ്റം കാണാനായി തേക്കിന്‍കാട് മൈതാനിയില്‍ എത്തിയത്. അന്‍പതോളം വീതം കുടകളാണ് തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചുയര്‍ത്തിയത്.
ഇനിയും വിസ്മയങ്ങള്‍ പിന്നാലെ വരുന്നുണ്ടെന്ന് ഓരോ കാഴ്ച്ചക്കാരനെ കൊണ്ടും തോന്നിപ്പിച്ചാണ് കുടമാറ്റം പുരോഗമിച്ചത്. കൈലാസനാഥനും ഗുരുവായൂരപ്പനുമൊക്കെ പൂരനഗരിയില്‍ ആവേശക്കടലായി. ഇതിനിടെയാണ് തേക്കിന്‍കാട് മൈതാനത്തിന്റെ ആവേശത്തിന്റെ അത്യുന്നതിയിലേക്ക് തള്ളിയിട്ട് തിരുവമ്പാടി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ കുട ഉയര്‍ത്തിയത്.
രുചിയുടെ പെരുന്നാളാണ് ഹിമാചലില്‍: ടോപ് ടേസ്റ്റ് ഈ ഡിഷുകള്‍ക്ക്; കഴിക്കാന്‍ റെഡിയായിക്കോളൂ
ത്രിസന്ധ്യയില്‍ മഴവില്ലഴക് വിരിയിച്ചത് പോലെയായിരുന്നു മെസ്സി ഉയര്‍ന്ന് നിന്നത്. ആ നിമിഷത്തെ ആവേശം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ആരാധകര്‍ ടീ ഷര്‍ട്ട് മുകളിലേക്കുയര്‍ത്തിയായിരുന്നു ആഘോഷിച്ചത്. ഖത്തര്‍ ലോകകപ്പ് ഉയര്‍ത്തി നില്‍ക്കുന്ന മെസ്സിയുടെ ചിത്രമാണ് ഉയര്‍ത്തിയത്.
അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണ് ഇത്തവണ തേക്കിന്‍കാട് മൈതാനത്തേക്ക് ഒഴുകിയെത്തിയത്. നഗരത്തില്‍ സുരക്ഷയ്ക്കായി 4100 പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. മെസ്സിക്കുട ഉയര്‍ന്നതോടെ, എല്‍ഇഡിയില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ആശംസകളും തെളിഞ്ഞു.
ലോകകപ്പ് നേടിയ മെസ്സിക്ക് ആശംസയുമായിട്ടാണ് തിരുവമ്പാടി ഇങ്ങനൊരു കുട ഉയര്‍ത്തിയത്. തിങ്കളാഴ്ച്ച പകല്‍പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാകും.കുടകള്‍ക്ക് പുറമേ വ്യത്യസ്ത കോലങ്ങളും ഉയര്‍ത്തിയാണ് കുടമാറ്റം വര്‍ണവിസ്മയമായത്.
തിങ്കളാഴ്ച്ച പുലര്‍ച്ചെ വെടിക്കെട്ടും നടക്കും. പുലര്‍ച്ചെ മൂന്ന് മുതല്‍ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയ പകല്‍പ്പൂരം ശ്രീമൂലസ്ഥാനത്തെത്തി ഭഗവതിമാര്‍ നേര്‍ക്കുനേര്‍ ഉപചാരം ചൊല്ലു.അതോടെയാണ് പൂരം സമാപിക്കുക.












Click it and Unblock the Notifications