Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂരം ലഹരിയെ കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; ആരാധകര്‍ക്ക് ആവേശം

തൃശൂര്‍: പൂരം ആവേശത്തെ കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂര നഗരിയില്‍ എത്തി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരയില്‍ എത്തിയത്. ആയിരങ്ങളാണ് നെയ്ത്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗരവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവ് കാത്തുനിന്നത്.

നേരത്തെ പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേര് ഒഴിവാക്കിയിരുന്നു. എന്നാല്‍ നെയ്തലക്കാവ് ദേവസ്വം ഇടപെട്ട് പൂരദിവസം രാമചന്ദ്രനെ ഇറക്കാനുള്ള നീക്കം നടത്തുകയായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. രാമചന്ദ്രനെ ഇത്തവണ തെക്കേനട തള്ളിത്തുറക്കാന്‍ കൊണ്ടുവരണമെന്ന ആവശ്യം ആരാധകരില്‍ നിന്ന് ഉയര്‍ന്നിരുന്നു.

thrissur

കാരണം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവോടെയാണ് ജനസാഗരമെത്തുന്ന നിലയിലേക്ക് പൂരവിളംബരം മാറിയത്. എന്നാല്‍ എലിഫെന്റ് മോണിറ്ററിംഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് രാമചന്ദ്രനെ പൂരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. ഇതാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിരിച്ചടിയായത്.

അതേസമയം, എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാനയാണ് തെക്കേനട തള്ളിത്തുറന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിളിച്ച് ചേര്‍ത്ത ഘടക പൂരങ്ങളുടെ യോഗത്തിവാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. അതേസമയം, തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പും ആന സ്‌ക്വാഡും സജ്ജമായിരുന്നു.

ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ലത മേനോന്റെ നേതൃത്വത്തില്‍ 52 വെറ്ററിനറി ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. പൂരത്തോടനുബന്ധിച്ച് ആനകള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ നല്‍കാനുള്ള സൗകര്യവും മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയിട്ടുണ്ട്.

ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. രേഖകളുടെ പരിശോധന, ആനകളുടെ ആരോഗ്യാവസ്ഥ വിലയിരുത്തല്‍ എന്നിവ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ജെ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടത്തും. പൂര ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആനകളെയെല്ലാം വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. തൃശൂര്‍ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്തിട്ടുള്ള പരിചയം, മദകാലം, അനുസരണ, പാപ്പാന്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും.

അതേസമയം, പൂരത്തിന്റെ വാദ്യഘോഷം തീര്‍ക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യം രാവിലെ പതിനൊന്നരയോടെ ആരംഭിക്കും. ഉച്ചയ്ക്ക് 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടര്‍ന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+