പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, പൂരത്തിന് സമാപനം, വെടിക്കെട്ട് വൈകിട്ട്
തൃശൂര്‍: പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ തൃശൂര്‍ പൂരത്തിന് സമാപനം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന തൃശൂര്‍ പൂരം കാണാന്‍ പതിനായിരങ്ങളാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തിയത്. ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം കാണികളില്‍ ആവേശം നിറച്ച് പൂര്‍ത്തിയായെങ്കിലും ഏറ്റവും പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്ന പൂരം വെടിക്കെട്ട് മഴമൂലം മാറ്റി വെയ്‌ക്കേണ്ടി വന്നിരുന്നു.
ഇന്ന് പുലര്‍ച്ചെ ആയിരുന്നു വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. വലിയ ജനക്കൂട്ടമാണ് വെടിക്കെട്ട് പ്രതീക്ഷിച്ച് എത്തിയിരുന്നത്. എന്നാല്‍ കനത്ത മഴ മൂലം വെടിക്കെട്ട് ബുധനാഴ്ച വൈകിട്ടേക്ക് മാറ്റി. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം നടക്കുമ്പോഴും നഗരത്തില്‍ മഴ പെയ്തിരുന്നു. എന്നാല്‍ മഴയെ അവഗണിച്ച് കുടമാറ്റം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 7 മണിക്ക് വെടിക്കെട്ട് നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ അറിയിച്ചു.

ഉച്ചയ്ക്ക് 12.45ഓട് കൂടിയാണ് ഉപചാരം ചൊല്ലിപ്പിരിഞ്ഞ് പൂരം അവസാനിപ്പിച്ചത്. പാറമേക്കാവിന്റെ എറണാകുളം ശിവകുമാര്‍ എന്ന ആനയും തിരുവമ്പാടിയുടെ തിരുവമ്പാടി ചന്ദ്രശേഖരന്‍ എന്ന ആനയും ശ്രീമൂലസ്ഥാനത്ത് മുഖാമുഖം നിന്ന് തുമ്പിക്കൈ ഉയര്‍ത്തി ഉപചാരം ചൊല്ലിയതോടെയാണ് ഈ വര്‍ഷത്തെ പൂരം ചടങ്ങുകള്‍ സമാപിച്ചത്. ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 30ന് ആണ് പൂരം. പൂര വിളംബരം ഏപ്രില്‍ 29നും പകല്‍പ്പൂരം മെയ് 1നും നടക്കും.
കറുപ്പിന് ഇത്ര അഴകോ! ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറൽ
ഇത്തവണ തൃശൂര്‍ പൂരം കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നു. വനിതകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ സുരക്ഷിതമായും സൗകര്യപ്രദമായും പൂരം ആസ്വദിക്കുന്നതിനും ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇതിനായി പൂരപ്പറമ്പിലെ പോലിസ് കണ്‍ട്രോള്‍ റൂമിന് സമീപത്തായി പ്രത്യേക പ്രദേശം ഇവര്‍ക്കു മാത്രമായി വേലി കെട്ടിത്തിരിച്ചിരുന്നു. പൂരാഘോഷം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി, നഗരത്തിലെ 600ലേറെ വരുന്ന സിസിടിവി കാമറകള്‍ പോലീസ് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് 24 മണിക്കൂറും ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കുകയുണ്ടായി. പൂരത്തോടനുബന്ധിച്ച് നാലായിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്.












Click it and Unblock the Notifications