തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രിയുടെ ഉറപ്പ്; അടിയന്തര യോഗം വിളിക്കാൻ കലക്ടർക്ക് നിർദേശം

ആഴ്ച്ചകൾ നീണ്ട ചർച്ചക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്

Google Oneindia Malayalam News

തൃശൂർ: തൃശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്ത്ര യോഗം വിളിക്കാനും മന്ത്രി കലക്ടർക്ക് നിർദേശം നൽകി. അടിയന്തരമായി വിഷയത്തിൽ ഇടപ്പെടണമെന്ന് കലക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ഓൺലൈനായിട്ടായിരിക്കും യോഗം ചേരുക.

Pooram

തൃശൂര്‍ പൂരം എക്സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപ്പെടൽ. പൂരം എക്സിബിഷൻ നിയന്ത്രങ്ങളോടെ നടക്കും. അത് സംബന്ധിച്ച് സംഘാടകർ നൽകിയ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട്. എക്സിബിഷന് 200 പേർക്കെ അനുമതി നൽകൂവെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആഴ്ച്ചകൾ നീണ്ട ചർച്ചക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച് എക്സിബിഷൻ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തി പൂരം പ്രദര്‍ശനം നടത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തിലെ നിര്‍ദേശം.

Recommended Video

cmsvideo
തൃശ്ശൂർ; പൂരം മുടങ്ങില്ലെന്ന ഉറപ്പുമായി മന്ത്രി സുനിൽ കുമാർ

തൃശൂർ പൂരം നടത്തിപ്പ് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ മന്ത്രിസഭാ യോഗം നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇത്തവണ തൃശൂർ പൂരം പഴയതു പോലെ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആറ്റുകാൽ പൊങ്കാലയും ശബരിമല ഉത്സവവും നൽകിയ മാതൃക മുന്നിലുണ്ടെന്നും പറഞ്ഞിരുന്നു.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

അതേസമയം കോവിഡ് മാനദണ്ഡങ്ങൾ മാറ്റിവച്ച് പൂരം മുൻ വർഷങ്ങളിലേതുപോലെ നടത്തണമെന്നാണ് സംഘാടകരുടെ ആവശ്യം. ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഇരു ദേവസ്വങ്ങളും മുന്നറിയിപ്പ് നൽകി. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും എട്ട് ഘടകക്ഷേത്രങ്ങളുടെയും നിലപാട്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നെല്ലാമാണ് സംഘാടകരുടെ ആവശ്യം.

വ്യത്യസ്ത ലുക്കില്‍ ആത്മിക; നടിയുടെ ചിത്രങ്ങള്‍ കാണാം

Thrissur
English summary
Thrissur Pooram Minister VS Sunil Kumar asked collector to have an emergency meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X