തൃശൂർപൂരം നടക്കും; ജനങ്ങളെ നിയന്ത്രിക്കുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ
തൃശൂർ പൂരം മുൻകാലങ്ങളിലേത് പോലെ നടത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ അപകടത്തിലാക്കും
തൃശൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് പൂരം നടത്തുന്നത് വിപത്തിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

തൃശൂർ പൂരം മുൻകാലങ്ങളിലേത് പോലെ നടത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ അപകടത്തിലാക്കും.പൂരം മുൻ വര്‍ഷങ്ങളിലേതു പോലെ നടത്തിയാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഇതിനകം റിപ്പോര്‍ട്ട് നല്‍കിയതായും ഡിഎംഒ അറിയിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്.
എന്നാൽ തൃശ്ശൂർ പൂരം നടത്തുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ പുനർവിചിന്തനമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ജനങ്ങളെ നിയന്ത്രിക്കാൻ നടപടി എടുക്കും. തുടർ ചർച്ചകൾ നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരും. ദേവസ്വങ്ങളും സർക്കാരും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം തൃശൂര്‍ പൂരം നടത്തിപ്പിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടം. മാര്‍ഗനിര്‍ദേശം ഇറക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരണമെന്നാണ് ആവശ്യം. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
പൂരം നടത്തിപ്പിൽ നിന്നും പിൻമാറാനാകില്ലെന്ന് പാറമേക്കാവ് ദേവസ്വവും വ്യക്തമാക്കി. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പരിഹാര ക്രിയകൾ തുടങ്ങി കഴിഞ്ഞു. ഇനി മാറ്റാനാവില്ല. പൂരത്തെ തകര്‍ക്കാനാണ് ഡിഎംഒയുടെ ശ്രമം. ഡിഎംഒയുടേത് ഊതി പെരുപ്പിച്ച കണക്കാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ടതിന്റ ഉത്തരവാദിത്തം പൊലീസിനാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോർഡും വ്യക്തമാക്കിയിട്ടുണ്ട്.
വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications