Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൂരം ജനങ്ങളുടെയും പൂരപ്രേമികളുടെയും അവകാശം, പഴയ പെരുമയോടെ നടത്തും'; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: അടുത്ത വർഷം തൃശൂർ പൂരം പഴയ പെരുമയോടെ തന്നെ നടത്തുമെന്ന് കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ സുരേഷ് ഗോപി. കലക്‌ടറേറ്റിൽ നടന്ന പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ജനങ്ങളുടെയും പൂരപ്രേമികളുടെയും അവകാശമാണ് പൂരമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇത്തവണ തൃശൂർ പൂരത്തിൽ ഹിതകരമല്ലാത്ത ചില സംഭവങ്ങൾ ഉണ്ടായെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി. സംഘർഷങ്ങളൊന്നും തന്നെയില്ലാതെ തൃശൂർ പൂരം മനോഹരമായി നടത്തിയിരുന്ന, അത് കണ്ട് ആസ്വദിച്ചിരുന്ന ഒരുകാലം നമുക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, ഈ വർഷത്തെ തൃശൂർ പൂരം ആഘോഷങ്ങളുടെ ശോഭ കെടുത്തിയ വിവാദങ്ങൾ സൂചിപികുകയായിരുന്നു അദ്ദേഹം.

thrissurpooramsureshgopi

ഹൈക്കോടതി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നും എന്നാൽ വൈകാരികമായി ഇടപെടലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയെ ഈ വിഷയം ധരിപ്പിക്കാനും സാങ്കേതികമായ മാറ്റങ്ങൾ വരുത്തി പൂരം പൂർവസ്ഥിതിയിലേക്ക് തന്നെ കൊണ്ടുവരാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തെ യോഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനിയും ഇത്തരം യോഗങ്ങൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ ഉത്സവമായി പൂരത്തെ മാറ്റണം. ഇക്കാര്യം കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് പറഞ്ഞപ്പോൾ അദേഹം ഒരു സംഘത്തെ തന്നെ അയച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ന് രാവിലെയാണ് തൃശൂർ കളക്ട്രേറ്റിൽ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം നടന്നത്.

പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ കളക്‌ടർ, കമ്മീഷണർ, ദേവസ്വം ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗമാണ് തൃശൂരിൽ ഇന്ന് നടന്നത്. സുരക്ഷിതമായി സ്വരാജ് റൗണ്ടിൽനിന്ന് വെടിക്കെട്ട് കാണുന്നതിനായി ഹൈക്കോടതിയുടെ അനുമതി തേടാൻ വേണ്ട നിയമ ഭേദഗതികൾ ഉൾപ്പെടെ ഇന്നത്തെ യോഗത്തിൽ ചർച്ചയായി.

വെടിക്കെട്ട് സംബന്ധിച്ച നിലവിലെ നിയമപരമായ തടസങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. ജില്ലാ കളക്‌ടറും കമ്മീഷണറും കഴിഞ്ഞ വർഷങ്ങളിൽ വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളും യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി.

അതേസമയം, ഇത്തവണ നടന്ന പൂരത്തിൽ പോലീസ് ഇടപെടൽ വലിയ രീതിയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. രാത്രിപൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവയ്ക്കാൻ തീരുമാനിച്ചു. പൂരപ്പന്തലിലെ ലൈറ്റുകൾ അണയ്ക്കുകയും വെടിക്കെട്ട് അനിശ്ചിതത്വത്തിലായി‌ മാറുകയും ചെയ്‌തത്‌ പൂരത്തിന്റെ ശോഭ കെടുത്തിയതോടെയാണ് സ്ഥലം എംപി കൂടിയായ സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+