Get Updates
Get notified of breaking news, exclusive insights, and must-see stories!

റമ്മി കളിച്ച് 75 ലക്ഷം കടം; റവന്യൂ ഉദ്യോഗസ്ഥന്‍ പെട്രോളുമായെത്തിയത് ബാങ്ക് കൊള്ളയടിക്കാന്‍

തൃശൂര്‍: പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയ്ക്ക് 75 ലക്ഷത്തോളം രൂപ കടമുണ്ടെന്ന് പൊലീസ്. റമ്മി കളിച്ചാണ് ഇത്രയും രൂപയുടെ കടം വരുത്തിവച്ചത്. കടം തീര്‍ക്കുന്നതിനുള്ള പണത്തിന് വേണ്ടിയാണ് പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്ന് ലിജോ പൊലീസിനോട് പറഞ്ഞു.

റമ്മി കളിച്ച് കയ്യിലെ പണം എല്ലാം തീര്‍ന്നെങ്കിലും കളി അവസാനിപ്പിക്കാന്‍ ലിജോ തയ്യാറായിരുന്നില്ല. കൂട്ടുകാരോട് വലിയ തോതില്‍ കടം വാങ്ങി. ആ പണവും നഷ്ടപ്പെട്ടു. 75 ലക്ഷം രൂപ മൊത്തത്തില്‍ കടമുണ്ട്. ഭവന വായ്പ ഇനത്തില്‍ 23 ലക്ഷം രൂപ കടമുണ്ട്. അമ്പത് ലക്ഷത്തില്‍ ഭൂരിഭാഗവും റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

kerala police

എന്നാല്‍ പ്രതിയുടെ മൊഴി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വധശ്രമം, കവര്‍ച്ചാശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം.

അത്താണി ഫെഡറല്‍ ബാങ്കില്‍ വൈകീട്ട് നാലരയോടെ എത്തിയ പ്രതി ബാങ്ക് കൊള്ളയടിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ജീവനക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തുകയായിരുന്നു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ലിജോയുടെ പദ്ധതി. അസിസ്റ്റന്റ് മാനേജര്‍ ഇരിക്കുന്നിടത് എത്തി കൈയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിക്കുകയായിരുന്നു.

തുടര്‍ന്ന് പണവും ലോക്കറുകളുടെ ചാവികളും ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തി. പിന്നാലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടി വടക്കാഞ്ചേരി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു, തുടര്‍ന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ ലിജോ തെക്കുംകര പഞ്ചായത്തിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+