• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലോക്സഭ തിരഞ്ഞെടുപ്പ് 2019: ടിഎന്‍ പ്രതാപനും രമ്യ ഹരിദാസും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

  • By Desk

തൃശൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥികളായ ടിഎന്‍ പ്രതാപനും രമ്യ ഹരിദാസും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ടിഎന്‍. പ്രതാപന്‍ അടക്കം തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ മൂന്നു സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

കോൺഗ്രസ് ഇല്ലാതെ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കാം... ഈ തിരഞ്ഞെടുപ്പോടെ ബിജെപി തകരും, സഹായം ചെയ്യേണ്ടത് കേരളമെന്ന് പിണറായി!

തിങ്കളാഴ്ച രാവിലെ 11.15ന് തൃശൂര്‍ ഡി.സി.സി. ഓഫീസില്‍ നിന്നു പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പ്രതാപന്‍ കലക്ടറേറ്റിലെത്തിയത്. മുഖ്യതെരഞ്ഞെടുപ്പു വരണാധികാരികൂടിയായ തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമ മുമ്പാകെ നാലു സെറ്റ് പത്രികയാണ് നല്‍കിയത്്. തുടര്‍ന്ന് ഹരിത പ്രോട്ടോകോള്‍ പ്രകാരം കലക്ടറേറ്റ് അങ്കണത്തില്‍ വൃക്ഷതൈ നട്ടു.

പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയാണ് പ്രതാപന്‍ എത്തിയത്. വടക്കുനാഥന്‍ ക്ഷേത്രം, പുത്തന്‍പള്ളി,ചെട്ടിയങ്ങാടി പള്ളി, കൂര്‍ക്കഞ്ചേരി ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. കരുണാകരന്റെ സ്മൃതികുടീരത്തിലും സി.എന്‍. ബാലകൃഷ്ണന്റെ വസതിയിലുമെത്തി പുഷ്പാര്‍ച്ചന നടത്തി. പിന്നീട് ഡി.സി.സി. ഓഫീസിലെത്തി. നാട്ടികയില്‍ സ്വാതന്ത്ര്യ സമരസേനാനി സി.കെ.ജി വൈദ്യരാണ് കെട്ടിവെക്കാനുള്ള തുക നല്‍കിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

തേറമ്പില്‍ രാമകൃഷ്ണന്‍, കെ.പി.വിശ്വനാഥന്‍, സി.എച്ച്.റഷീദ്, തോമസ് ഉണ്ണിയാടന്‍ എന്നിവരോടൊപ്പമാണ് പ്രതാപന്‍ വന്നത്. തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ ഐ.പി. പോള്‍, എ. പ്രസാദ്, കെ. ഗിരീഷ്‌കുമാര്‍, രവിതാണിക്കല്‍ എന്നിവരുമുണ്ടായി. ഇടതുസ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് ഇന്നു പത്രിക നല്‍കും.

തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ മൂന്നു സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപന്‍, സി.പി.ഐ.എം.എല്‍. റെഡ് സ്റ്റാറിലെ എന്‍.ഡി. വേണു, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയിലെ നിഖില്‍ ടി.സി. എന്നിവരാണ് വരണാധികാരി ടി.വി. അനുപമ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാല് സെറ്റ് പത്രികയാണ് ടി.എന്‍. പ്രതാപന്‍ സമര്‍പ്പിച്ചത്.

മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍, മുന്‍സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ സ്പീക്കര്‍ തോമസ് ഉണ്യാടന്‍, സി.എച്ച്. റഷീദ് എന്നിവര്‍ ടി.എന്‍. പ്രതാപനൊപ്പം പത്രിക നല്‍കാനെത്തി. കെ. ശിവരാമന്‍, സലിം ദിവാകരന്‍, സജിമോന്‍ തുടങ്ങിയവര്‍ എന്‍.ഡി. വേണുവിനൊപ്പം ഉണ്ടായിരുന്നു. അഡ്വ. പി.കെ. നാരായണന്‍, പി.വി. അയ്യപ്പന്‍, വി.സി. ഉണ്ണികൃഷ്ണന്‍, ജോബിഷ് ബാലുശ്ശേരി എന്നിവര്‍ നിഖില്‍ ടി.സി.ക്കൊപ്പം പത്രിക നല്‍കാനെത്തി.

തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്റെ കൈവശം 30,000 രൂപയാണുള്ളത്. ഭാര്യയുടെ കൈവശം 5000 രൂപയുണ്ട്. മകന്റേതടക്കം മൊത്തം ആസ്തി 23.07 ലക്ഷം രൂപ. പ്രതാപന് തൃപ്രയാര്‍ സബ് ട്രഷറിയില്‍ 5987, 9895 രൂപയുടെയും ഭാര്യയ്ക്ക് എങ്ങണ്ടിയൂര്‍ ഫെഡറല്‍ ബാങ്കില്‍ 13,624, തളിക്കുളം സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കില്‍ 173 രൂപയുടെയും നിക്ഷേപമുണ്ട്. മകന്റെ പേരില്‍ തൃശൂര്‍ എസ്.ബി.ഐയില്‍ സ്ഥിരനിക്ഷേപമായി 20.60 ലക്ഷം, 4855 രൂപ, 7109 രൂപ എന്നിങ്ങനെയാണ് ഉള്ളത്.

19 ലക്ഷം രൂപ മതിപ്പുവിലയുള്ള ഇന്നോവ കാര്‍ സ്വന്തമായുണ്ട്. ഭാര്യയുടെ കൈവശം 320 ഗ്രാം സ്വര്‍ണം(9.60 ലക്ഷം രൂപ) ഉണ്ട്. ഭാര്യയുടെ ആസ്തി: 13.90 ലക്ഷം രൂപ. ആശ്രിതരുടെ കൈവശ 24 ലക്ഷം രൂപയുടെ ആസ്തി. 10 ലക്ഷം രൂപയാണ് വാഹനവായ്പാ ബാധ്യത. ആശ്രിത ബാധ്യത 19 ലക്ഷം(വിദ്യാഭ്യാസ വായ്പ). പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ മൂല്യം: 25 ലക്ഷം രൂപ(ഭാര്യയുടെ പേരില്‍). കൃഷിഭൂമിയുടെ കമ്പോളവില: 12 ലക്ഷം രൂപ. കാര്‍ഷികേതര ഭൂമിയില്ല. വഴിതടയല്‍ സമരം നടത്തിയതിന് ഏഴു കേസുകളുണ്ട്.

ആലത്തൂര്‍ ലോക്‌സഭാമണ്ഡലം യു.ഡി.എഫ്്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11.48ന് പാലക്കാട് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് നല്‍കിയത്. നാല് സെറ്റുകളിലായി മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍, ഹംസ, കെ.എ. ചന്ദ്രന്‍, മുന്‍ മന്ത്രി വി.സി. കബീര്‍ എന്നിവര്‍ പിന്താങ്ങി. നേതാക്കളായ കെ. അച്യുതന്‍, എന്‍.കെ. സുധീര്‍, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി, എം.എല്‍.എ.മാരായ അനില്‍ അക്കരെ, ഷാഫി പറമ്പില്‍ എന്നിവരോടെപ്പം എത്തിയാണ് രമ്യ പത്രിക സമര്‍പ്പിച്ചത്.

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് മൊത്തം 22,816 രൂപയുടെ സ്വത്തുള്ളതായി നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കുന്നു. കനറാ ബാങ്ക് സേവിങ്‌സ് അക്കൗണ്ടില്‍ 10,816 രൂപ, സൗത്ത് ഇന്ത്യന്‍ ബാങ്ക് സേവിങ്‌സ് അക്കൗണ്ടില്‍ 2000 രൂപ, 10,000 വില മതിക്കുന്ന നാല് ഗ്രാം സ്വര്‍ണം എന്നിവയാണ് രമ്യയുടെ പേരിലുള്ളത്. കൃഷിഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ ഇല്ല.

രമ്യയുടെ പിതാവിന് പിന്തുടര്‍ച്ചയായി കിട്ടിയ ആസ്തിയുടെ മതിപ്പുവില 10 ലക്ഷമാണെന്ന് പത്രികയില്‍ പറയുന്നു. അമ്മയുടെ കൈയില്‍ 40,000 രൂപ വിലമതിക്കുന്ന 16 ഗ്രാം സ്വര്‍ണവും സഹോദരന്റെ കൈയില്‍ 90,000 രൂപ വിലമതിക്കുന്ന 48 ഗ്രാം സ്വര്‍ണവുമുണ്ട്. രമ്യയുടെ വാര്‍ഷികവരുമാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 1,75,200 രൂപയെന്നും മാതാവിന്റെ വാര്‍ഷിക വരുമാനം (എല്‍.ഐ.സി ഏജന്‍സി) 12,000 രൂപയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

Thrissur

English summary
TN Prathapan and Ramya submitted nominations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X