തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യകൂമ്പാരമായി ദേശീയപാതകള്‍: തൃശ്ശൂരിൽ മൂക്കുപൊത്തി നാട്ടുകാരും യാത്രക്കാരും: പാതയോരത്തെ മാലിന്യം നീക്കം ചെയ്ത് നശിപ്പിക്കാന്‍ സ്ഥലമില്ലാത്തത് ആശങ്കക്കിടയാക്കുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ ദേശീയ പാതകളുടെ സമീപം മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. മൂക്കുപൊത്താതെ ഇതു വഴിയുള്ള കാല്‍നടയാത്ര സാധ്യമല്ല. വാഹനയാത്രകര്‍ക്കും മാലിന്യം തള്ളുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. റോഡുകളുടെ സമീപമുള്ള പൊന്തകാടുകള്ളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. അറവു മാലിന്യം തൊട്ട് സെപ്റ്റിക്ക് മാലിന്യം പാതയോരത്ത് തള്ളുന്നു. ചാക്കുകെട്ടിലാണ് അറവുമാലിന്യം തള്ളുന്നത്. രാത്രിയുടെ മറവിലാണ് ഇത് നടക്കുന്നത്. വീടുകളിലേയും ഫ്‌ളാറ്റുകളിലേയും മറ്റും സ്‌പെ്റ്റിക്കുകള്‍ ക്ലീന്‍ ചെയ്യുന്നവര്‍ ഈ മാലിന്യങ്ങള്‍ രാത്രി ടാങ്കര്‍ ലോറയില്‍ റോഡരികിലാണ് തള്ളുന്നത്.

<strong>കോതമംഗലത്തിനടുത്തുണ്ട് ഒരു കിടുക്കാച്ചി മീശപ്പുലിമല: മഞ്ഞിറങ്ങുന്ന കോട്ടപ്പാറയിലെ പുലരി ആരെയും അത്ഭുതപ്പെടുത്തുന്നത്</strong>കോതമംഗലത്തിനടുത്തുണ്ട് ഒരു കിടുക്കാച്ചി മീശപ്പുലിമല: മഞ്ഞിറങ്ങുന്ന കോട്ടപ്പാറയിലെ പുലരി ആരെയും അത്ഭുതപ്പെടുത്തുന്നത്

പുതുക്കാട് തലോര്‍ മേല്‍പ്പാലം മുതല്‍ കുഞ്ഞനംപാറ വരെയുള്ള ദേശീയപാതയോരത്ത് വ്യാപകമായി മാലിന്യം തള്ളുന്നത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. പാതയോരവും അതിനോട് ചേര്‍ന്നുള്ള പാടശേഖരങ്ങളുമാണ് ഇപ്പോള്‍ മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നത്. മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ പാതയോരത്ത് കഴിഞ്ഞ രാത്രിയില്‍ പോത്തിന്റെ ജഢം കൊണ്ടുവന്ന് തള്ളിയിരിക്കുകയാണ്.

Waste

പ്ലാസ്റ്റിക് കവറുകൊണ്ട് മൂടിയ നിലയിലാണ് പോത്തിന്റെ ജഡം തള്ളിയിരിക്കുന്നത്.ലോറികളില്‍ കന്നുകാലികളെ കൊണ്ടുപോകുന്നവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നു.ഇങ്ങനെയുള്ള ലോറികള്‍ രാത്രികാലങ്ങളില്‍ ഇവിടെ പാര്‍ക്ക് ചെയ്യാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കക്കൂസ് മാലിന്യം തള്ളുന്നത് പതിവായ ഈ പ്രദേശത്ത് അസുഖം ബാധിച്ച കന്നുകാലികളുടെ ജഡമാണ് തള്ളിയിരിക്കുന്നതെന്ന ആശങ്കയിലാണ് സമീപവാസികള്‍. മാംസാവശിഷ്ടങ്ങളില്‍ പുഴുവരിച്ച് ദുര്‍ഗന്ധം ഉയര്‍ന്നതോടെ വഴിയാത്രക്കാര്‍ക്ക് മൂക്കുപൊത്താതെ നടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവടകേന്ദ്രങ്ങളിലും അറവുശാലകളിലുമുള്ള അവശിഷ്ടങ്ങള്‍ തള്ളാനുള്ള ഇടമായാണ് ദേശീയപാതയോരം മാറിയിരിക്കുന്നത്.പഞ്ചായത്തോ ആരോഗ്യവകുപ്പോ മറ്റ് അധികാരികളോ ഇടപ്പെട്ട് മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ തുനിയാത്തതാണ് പാതയോരം മാലിന്യകൂമ്പാരമാകാന്‍ കാരണം. പാതയോരത്ത് തള്ളുന്ന മാലിന്യങ്ങള്‍ ഒലിച്ചിറങ്ങുന്നത് സമീപത്തെ പാടത്തേക്കാണ്. പാടത്ത് കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ചെറുതോടുകളിലൂടെ ഒഴുകിയെത്തുന്നത് മണലിപുഴയിലേക്കാണ്.

കൂടാതെ പ്രദേശവാസികളുടെ കിണറുകളും ജലാശയങ്ങളും മലിനമായികൊണ്ടിരിക്കുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ക്ക് മുന്‍പില്‍ പരാതി നല്‍കി മടുത്തിരിക്കുകയാണ് നാട്ടുകാര്‍.പോലീസിന്റെ രാത്രികാല പരിശോധന കര്‍ശനമാക്കിയാല്‍ ഒരു പരിധിവരെ മാലിന്യം തള്ളുന്നത് തടയാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തലോര്‍ ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നവരെ പിടികൂടി ജാമ്യമില്ലാവകുപ്പ് ചുമത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. നെന്‍മണിക്കര പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കര്‍ശന നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. മാലിന്യം കുമിഞ്ഞുകൂടിയ ദേശീയപാതയോരം ഉള്‍പ്പെടുന്ന നെന്‍മണിക്കര,പുത്തൂര്‍,തൃക്കൂര്‍ എന്നീ പഞ്ചായത്ത് അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പാതയോരത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്നും, പോലീസിന്റെ രാത്രികാല പരിശോധന കര്‍ശനമാക്കണമെന്നും ആവശ്യമുണ്ട്.

ഇതിനിടെ പാതയോരത്ത് തള്ളുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് നശിപ്പിക്കാന്‍ ഇടമില്ലാത്തത് മാലിന്യപ്രശ്‌നത്തിന് ആക്കംകൂട്ടുന്നു.മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ആര് മാറ്റുമെന്ന കാര്യത്തിലും ധാരണയായിട്ടില്ല.മാലിന്യം അഴുകിയ നിലയില്‍ കുന്നുകൂടി കിടക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന ആശങ്കയുമുണ്ട്. ശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാതയോരത്ത് തന്നെ കുഴിച്ചുമൂടുകയാണ് അധികൃതര്‍.

കഴിഞ്ഞ ദിവസം പാതയോരത്ത് തള്ളിയ പോത്തിന്റെ ജഡം അവിടെ തന്നെയാണ് കുഴിച്ചുമൂടിയത്.പാതയോരത്ത് മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നതോടെ സമീപത്തുള്ള പാടശേഖരങ്ങളും ശുദ്ധജലസ്രോതസുകളും മലിനമാകാന്‍ ഇടയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഓരോ ദിവസവും പാതയോരത്ത് തള്ളുന്ന മാലിന്യത്തിന്റെ അളവ് കൂടുമ്പോള്‍ പരിസരവാസികള്‍ക്ക് ആശങ്കയേറുകയാണ്.

Thrissur
English summary
Waste issue in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X